സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ബിഗ് ബോസ് താരം ജാസ്മിൻ എം മൂസ..

സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ബിഗ് ബോസ് താരം ജാസ്മിൻ എം മൂസ..

 

 

ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ്. അവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ.കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്നവർ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ.ബിഗ് ബോസ്സ് മത്സരാർത്ഥി കൂടിയായ ജാസ്മിൻ ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയയുടെ ട്രെൻഡ് ആയി മാറിയ ഒരാളാണ് .18 ആം വയസിൽ വിവാഹിതയായ ആളാണ് താനെന്നും,അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു എന്നും ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നെന്നും ജാസ്മിൻ പറഞ്ഞു.അന്ന് താൻ ചെറിയ കുട്ടിയായിരുന്നു.

അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും’.എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി.‘ജാസ്മിൻ പറഞ്ഞു.

 

മലയാളി ടെലിവിഷന്‍ ജാസ്മിന്‍ സുപരിചിതയായത് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു.

സീസണിലെ മികച്ച മത്സരാർത്ഥികളില്‍ ഒരളായിരുന്നെങ്കിലും പകുതിക്ക് വെച്ച് താരം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോവുകയായിരുന്നു. ചില കാര്യങ്ങളോടും മത്സരാർത്ഥികളോടും പൊരുത്തപ്പെടാൻ ആവാതെ എഴുപത് ദിവസത്തോട് അടുക്കള ജാസ്മിൻ ഷോയിൽ നിന്ന് സ്വമേധയാ ക്വിറ്റ് ചെയ്ത് പുറത്തുവന്നു. ജാസ്മിൻ വലിയ രീതിയിലുള്ള ഫാൻ ബേസും ബിഗ് ബോസ് സീസൺ ഫോറിലൂടെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിന്റെ പുതിയ സന്തോഷവാർത്തയാണ് ആരാധകരുമായി പങ്കു വെച്ചിട്ടുള്ളത്.

 

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിലാണ് താരം അഭിനയിക്കാൻ എത്തിയിരിക്കുന്നത്.. ചിത്രത്തിലെ താരത്തിന്റെ വേഷത്തെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസയിലാണ് ആരാധകർ.. ഇൻസ്റ്റഗ്രാമിൽ അതിനെല്ലാം മറുപടിയായി താരം ഇങ്ങനെയാണ് പറഞ്ഞത്.. ഞാൻ യഥാർത്ഥത്തിൽ അതിൽ അഭിനയിക്കുന്നൊന്നുമില്ല. അതിൽ ഒരു പാട്ടു ഉണ്ടായിരുന്നു. ആ പാട്ടിലെ ചെറിയൊരു ഭാഗത്തിൽ അഭിനയിച്ചിട്ടുണ്ട്.. അത്രമാത്രമേയുള്ളൂ.. സിനിമയിൽ കഥാപാത്രമായി ഞാനില്ല. അഭിനയം എനിക്ക് പറ്റിയ പണിയല്ല. ആ ഒരു സോങ്ങിൽ മാത്രമേ ഞാൻ ഉള്ളൂ എന്നും ജാസ്മിൻ പറഞ്ഞു..

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജാസ്മിൻ തന്റെ ഓരോ നീക്കങ്ങളും അനുഭവങ്ങളും സന്തോഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഫോട്ടോകളും ഫോട്ടോഷൂട്ടുകളും ജാസ്മിൻ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി ആളുകൾ ജാസ്മിന് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ വഴി കമന്റുകൾ രേഖപ്പെടുത്താറുണ്ട്. തനിക്കെതിരെ നിൽക്കുന്ന കമന്റുകൾക്ക് നല്ല രൂക്ഷ വിമർശനവുമായി ജാസ്മിൻ രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *