സദ് ഗുരുവിനെ കാണാനുള്ള ക്ഷണം ലഭിച്ച സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് ബ്ലസ്ലി

സദ് ഗുരുവിനെ കാണാനുള്ള ക്ഷണം ലഭിച്ച സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് ബ്ലസ്ലി

 

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ബ്ലസ്‌ലീ. തുടക്കം മുതല്‍ തന്നെ തന്റേതായ മത്സര ശൈലിയിലൂടെ മുന്നേറിയ അദ്ദേഹം ഷോയില്‍ 100 ദിവസവും പൂർത്തിയാക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മടങ്ങിയത്. വളരെ വലിയൊരു ആരാധക സമൂഹം ഉള്ള താരത്തിന്റെ മത്സര രീതിക്കെതിരെ വിമർശനങ്ങളും ഒട്ടും കുറവായിരുന്നില്ല. ദില്‍ഷയോടുള്ള പ്രണയത്തിന്റെ പേരിലായിരുന്നു താരത്തിന് ഏറ്റവും കൂടുതല്‍ വിമർശനം കേള്‍ക്കേണ്ടി വന്നത്.പറ്റില്ലെന്ന വ്യക്തമായ സൂചന ദില്‍ഷ തന്നിട്ടും എന്തിന് ഇങ്ങനെ പുറകെ നടക്കുന്നുവെന്നായിരുന്നു പല പ്രേക്ഷകരും ചോദിച്ചിരുന്നത്. ഇതിനെല്ലാം ബ്ലസ്‌ലീക്ക് അദ്ദേഹത്തിന്റെതായ വിശദീകരണങ്ങളും ഉണ്ടായിരുന്നു.

തുടക്കത്തിൽ വളരെ പാവം ആയി ഒതുങ്ങി കൂടിയിരുന്ന ബ്ലസ്ലി പിന്നീടങ്ങോട്ട് തന്റെ നേരായ നിലപാടുകളും സ്വഭാവങ്ങളും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കാണിക്കുകയുണ്ടായി. വളരെ നല്ല ഒരു മത്സരാർത്ഥി ആയിരുന്നു എന്നും ബ്ലെസ്ലീ ബിഗ് ബോസിൽ. കൂടാതെ ബിഗ് ബോസ് അണിയറ പ്രവർത്തകരെയും ആരാധകരെയും അമ്പരപ്പിച്ചുകൊണ്ട് ഷോ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ബ്ലസിലേക്ക് സാധിച്ചിട്ടുണ്ട്. വിമർശകരെ പോലെ തന്നെ ഒരുപാട് ആരാധകരെയും ബ്ലെസ്ലി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഷോയുടെ ഒരു ഘട്ടത്തിൽ തന്റെ പ്രകടനങ്ങളിൽ നിന്നെല്ലാം ഏറെ പിന്നോട്ട് പോയ ബ്ലെസ്ലി ഇനി ചിലപ്പോൾ തിരിച്ചു വരില്ലായിരിക്കും എന്ന് വരെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മാറ്റിമറിച്ച് ബ്ലസ്ലി ഫൈനൽ വരെ എത്തുകയും പരിപാടിയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഷോയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദിൽഷയെക്കാൾ വളരെയേറെ വോട്ടുകളും ആരാധകരും ബ്ലസ്ലിക്ക് ഉണ്ടായിരുന്നു.

ബിഗ് ബോസിൽ ഉള്ളപ്പോൾ തന്നെ നിരവധി വിവാദങ്ങളുടെ ഇടയിലായിരുന്നു ബ്ലസ്ലി . റിയാലിറ്റി ഷോ കഴിഞ്ഞ് പുറത്തു വന്നിട്ടും വിവാദങ്ങൾക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ബ്ലെസ്ലി. തന്റെ ഓരോ ആഘോഷ നിമിഷങ്ങളും വ്യക്തമായ നിലപാടുകളും ബ്ലെസ്ലി സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ദിൽഷയുമായും റോബിനുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ ബ്ലെസ്ലിയിലേക്ക് വന്നിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അഭിമാനപൂർവ്വമായ നിമിഷം പങ്കുവെച്ചു കൊണ്ടാണ് ബ്ലസ്ലി സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ബ്ലെസ്ലീ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. സദ്ഗുരുവിനെ കാണാൻ അവസരം കിട്ടി എന്നാണ് ബ്ലെസ്ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്. തനിക്ക് ഗുരുവിനെ കാണാൻ ക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് ബ്ലെസ്ലി അറിയിച്ചത്. ആഗ്രഹിച്ചാൽ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കുമെന്ന പ്രമുഖ എഴുത്തുകാരൻ പൗലോ കൊയ്‌ലയുടെ വരികളും ബ്ലെസ്ലി സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *