ബോളിവുഡിലെ ഉദാത്തമായ പ്രണയം, ഷാരൂഖ് ഖാനും ഗൗരി ഖാനും..

ബോളിവുഡിലെ ഉദാത്തമായ പ്രണയം, ഷാരൂഖ് ഖാനും ഗൗരി ഖാനും..

 

ബോളിവുഡിന്റെ കിംഗ് ഖാൻ എന്ന് അറിയപ്പെടുന്ന ആളാണ് ഷാരൂഖ് ഖാൻ. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് ബോളിവുഡിൽ സ്വന്തമായ ഒരു കിരീടം ഉണ്ടാക്കിയെടുത്ത അസാമാന്യമായ അഭിനേതാവ്, ഷാരുഖ്..ഏവരുടെയും ജനപ്രിയ താര ജോഡികളാണ് ഷാരൂഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ പരസ്പര ബഹുമാനവും പ്രണയവും എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണാറുള്ളത്.. യാതൊരുവിധ വിവാദങ്ങളിലും പെടാതെ ഇപ്പോഴും ആ ഒരു പ്രണയം സൂക്ഷിക്കുന്നതിൽ ഇരുവരും മറ്റുള്ളവർക്ക് മാതൃകയാണ്..

തന്റെ ജീവിതത്തിലെ പല വിജയങ്ങൾക്കും കൈത്താങ്ങായിട്ടുള്ളത് ഗൗരി ഖാൻ ആണെന്ന് ഷാരൂഖ് പല വേദികളിലും പറഞ്ഞിട്ടുണ്ട്. താൻ നേടിയ പല നേട്ടങ്ങൾക്കും ക്രെഡിറ്റ് ഗൗരിക്ക് കൂടിയാണ്.. ഷാരുഖിന്റെ നല്ല പാതി എന്നതിനപ്പുറം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് ഗൗരി ഖാൻ..

ഷാരൂഖാൻ ബോളിവുഡിൽ എത്തുന്നതിനു മുമ്പേ പ്രണയത്തിൽ ആയവരാണ് ഗൗരിയും ഷാരൂഖ് ഖാനും .. അമ്മയുടെ മരണശേഷം ബോളിവുഡിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനായി പോകുന്ന ഷാരൂഖ് ആശങ്കപ്പെട്ടിരുന്നത് ഗൗരിയെ വേറെയൊരു നഗരത്തിൽ ആക്കിയാണല്ലോ പോകുന്നത് എന്ന് മാത്രമാണ്. ഷാരൂഖ് ബോളിവുഡിലേക്ക് പോകുന്നതിൽ ഗൗരിക്കും ആശങ്കയുണ്ടായിരുന്നു. അന്ന് ഷാരൂഖ് ഒരു പ്ലാനിട്ടു. ഒരു വർഷത്തെ ഹണിമൂൺ. ഒരു വർഷം മുംബൈയിൽ താമസിക്കാൻ ശ്രമിക്കാം എന്നും ഗൗരിക്ക് ബോളിവുഡ് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ തന്നെ ഉപേക്ഷിക്കാം എന്നും ഷാരുഖ് ഗൗരിക്ക് വാക്ക് നൽകി..

 

ഷാരൂഖ് പോയി കഴിഞ്ഞാൽ ഈ ബന്ധം നിലനിർത്താൻ ബുദ്ധിമുട്ടാകുമോ എന്ന് ഗൗരിക്ക് സംശയം തോന്നി. അങ്ങനെയാണ് ഗൗരി ഷാരൂഖിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. ആ സമയത്ത് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ അദ്ദേഹത്തെ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു എന്ന് ഗൗരി പിന്നീട് പറഞ്ഞിരുന്നു. മുംബൈയിലേക്ക് പോകാൻ ഗൗരി തീരുമാനിച്ചപ്പോൾ അവരുടെ വിവാഹത്തിന് ഗൗരിയുടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നു..

2002 ൽ ഗൗരി ഖാനും ഭർത്താവ് ഷാരൂഖ് ഖാനും റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി സ്ഥാപിച്ചു. 1999 ൽ ദമ്പതികൾ ആദ്യമായി സ്ഥാപിച്ച ഡ്രീംസ് അൺലിമിറ്റഡിൽ നിന്നാണ് ഇത് രൂപാന്തരപ്പെട്ടത്. ഫറാ ഖാൻ സംവിധാനം ചെയ്ത മേം ഹൂം നാ ആയിരുന്നു അവർ ആദ്യമായി നിർമ്മിച്ച ചിത്രം. കോ-ചെയർപേഴ്‌സണായും ബാനറിൽ നിർമ്മിക്കുന്ന എല്ലാ സിനിമകളുടെയും പ്രധാന നിർമ്മാതാവായും ഗൗരി ഖാൻ പ്രവർത്തിക്കുന്നു. മേം ഹൂം നാ (2004), ഓം ശാന്തി ഓം (2007), മൈ നേം ഈസ് ഖാൻ (2010), റാ.വൺ (2011), ചെന്നൈ എക്സ്പ്രസ് (2013), ഹാപ്പി ന്യൂ ഇയർ (2014), ദിൽ‌വാലെ (2015) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ ചിത്രങ്ങൾ ഖാൻ നിർമ്മിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published.