വര്‍ക്ക്‌ഔട്ടിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾക്കെതിരെ പ്രതികരിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി…

വര്‍ക്ക്‌ഔട്ടിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾക്കെതിരെ പ്രതികരിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി……

 

ബോളിവുഡിൽ പ്രായം കൂടുംതോറും സുന്ദരനായിക്കൊണ്ടിരിക്കുന്ന താരമാണ് സുനിൽ ഷെട്ടി. ഫിറ്റ്നസിനും അദ്ദേഹം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആരേയും കൊതിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ആകാരഭംഗി. ഇപ്പോഴിതാ

ജിമ്മില്‍ വര്‍ക്ക്‌ഔട്ടിനിടെ നിരവധി പേരാണ് ഹൃദയസ്തംഭനം മൂലം മരിക്കുന്നത് ഏറ്റവും ഒടുവില്‍ ഹിന്ദി സീരിയല്‍ താരം സിദ്ധാന്ത് സൂര്യവംശിയും വര്‍ക്ക്‌ഔട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇങ്ങനെയുള്ള മരണത്തെ കുറിച്ച് പ്രതികരക്കുകയാണ് താരം.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനിത് രാജ് കുമാര്‍, കൊമേഡിയന്‍ രാജു ശ്രീവാസ്തവ, ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ ആയിരുന്ന സാഗര്‍ പാണ്ഡേ തു‌ടങ്ങി നിരവധി പേരാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയില്‍ ഇത്തരത്തില്‍ ജിമ്മില്‍ വര്‍ക്ക്‌ഔട്ടിനിടെ മരണപ്പെട്ടത്.

 

വര്‍ക്ക്‌ഔട്ടിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച്‌ പ്രതികരിക്കുകയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി. ജിമ്മില്‍ ഹൃദയസ്തംഭനമുണ്ടാകുമ്ബോള്‍ വില്ലനാകുന്നത് വര്‍ക്ക്‌ഔട്ട് അല്ലെന്നാണ് താരം പറയുന്നത്. ബോളിവുഡില്‍ ആദ്യകാലം മുതല്‍ ഫിറ്റ്നസ്സില്‍ ശ്രദ്ധിക്കുന്ന താരം കൂടിയാണ് സുനില്‍ഷെട്ടി.

വര്‍ക്ക്‌ഔട്ടുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും വ്യക്തമാക്കുകയാണ് സുനിൽ ഷെട്ടി.

 

സിക്സ് പാക്ക് ആണ് ഫിറ്റ്നസെന്ന് കരുതുന്ന പലരുമുണ്ട്. കുട്ടികളെ ഇപ്പോൾ നിരവധി സപ്ലിമെന്റുകൾ കിട്ടുന്നുണ്ട്. ഉപയോഗിച്ച് കൂടാത്ത സ്റ്റിറോയ്ഡ് അടക്കമുളളവ ഇന്ന് ഉപയോഗിക്കപ്പെടുന്നു. അവസാനം അവർ സ്വന്തം ശരീരത്തെ തന്നെ കുറ്റം പറയുന്നു. ഇതൊക്കെ ഉപയോഗിക്കും മുമ്പ് നിങ്ങൾ അറിയുന്നവരോട് ചോദിക്കണം. നന്നായി കഠിനാധ്വാനം ചെയ്യുന്ന അത്ലറ്റുകളോ കായിക താരങ്ങളോ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. ഉപയോഗിച്ചാൽ അത് സ്വന്തം ശരീരത്തെ തന്നെയാണ് കേൾക്കുന്നതെന്ന് അവർക്ക് അറിയാം. കിഡ്നിക്ക് കൂടുതൽ ജോലിഭാരം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫിറ്റനസിന് കുറുക്കുവഴികളല്ല വേണ്ടത്, കുറുക്കുവഴിയിലൂടെ ഫിറ്റ്നസ് സാധ്യവുമല്ല. ‘മസിൽ മെമ്മറി’ എന്നൊരു പ്രക്രിയ ഉണ്ടെന്ന് മറക്കരുത്, ദിനവും പരിശീലനം നടത്തിയാൽ നല്ല ഫിറ്റ്നാസ് സാധ്യമാകും. ഓരോ ദിവസവും പരിശീലനം ചെയ്യുന്തോറും അടുത്ത ദിവസം നിങ്ങളുടെ ശരീരം തയ്യാറായി ഇരിക്കും. മാറ്റം കാണാനാവും’, സുനിൽ ഷെട്ടി പറഞ്ഞു.

വര്‍ക്കൗട്ട് ചെയ്യുന്നവര്‍ കഴിക്കുന്ന സ്റ്റിറോയിഡുകളും സപ്ലിമെന്റുകളുമാണ് യഥാര്‍ത്ഥ വില്ലനാകുന്നതെന്നാണ് താരം പറയുന്നത്. വര്‍ക്ക്‌ഔട്ട് അല്ല അപകടകാരിയാകുന്നത്. ഒരാള്‍ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും കൂടുതലായി ഉപയോഗിക്കുമ്ബോള്‍ ഹൃദയസ്തംഭനമുണ്ടാകുന്നു. കൂടാതെ, ഉറക്കത്തിന്റെ അളവും ഭക്ഷണവുമെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്നും സുനില്‍ഷെട്ടി ചൂണ്ടിക്കാട്ടി.

 

ശരിയായ രീതിയിലുള്ള ഭക്ഷണവും കൃത്യമായ ഉറക്കവുമെല്ലാം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇവയെല്ലാം സൂക്ഷ്മമായ പങ്ക് വഹിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഡയറ്റ് അല്ലെന്നും സുനില്‍ഷെട്ടി വ്യക്തമാക്കി. ശരിയായ ഭക്ഷണം എന്നതുകൊണ്ട് താന്‍ അര്‍ത്ഥമാക്കുന്നത് പോഷകാഹാരമാണ്.

 

കോവിഡിനു ശേഷം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നടന്‍ വ്യക്തമാക്കി. കോവിഡിനു ശേഷം രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് അറിയാനുള്ള പരിശോധന നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. കാരണം കോവിഡ് ബാധ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് അപകടകരമാണെന്നും താരം ചൂണ്ടിക്കാട്ടി.

 

ഹിന്ദി കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സഹാറ വൺ ടെലിവിഷൻ ചാനലിൽ അദ്ദേഹം ഒരു പരിപാടിയിൽ അവതാരകനും ആയിരുന്നു.

മോഹൻലാൽ – പ്രിയദർശൻ  കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ചന്ദ്രോത്ത് പണിക്കർ ആയി സുനിൽ ഷെട്ടി വേഷമിടുന്നു.

സിനിമയ്ക്ക് പുറമെ പ്രതിമാസം കോടികണക്കിന് രൂപ സമ്പാദിക്കുന്ന നടനാണ് സുനിൽ ഷെട്ടി.  റെസ്റ്റോറന്റ്, നൈറ്റ്ക്ലബ് മുതലായവയുടെ ഉടമകൂടിയാണ് താരം. .

Leave a Comment

Your email address will not be published. Required fields are marked *