കുഞ്ഞുണ്ടായ ശേഷമുള്ള തന്റെ ആദ്യചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ആലിയ ഭട്ട്..

കുഞ്ഞുണ്ടായ ശേഷമുള്ള തന്റെ ആദ്യചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ആലിയ ഭട്ട്..

 

ബോളിവുഡിന്റെ താരസുന്ദരിയാണ് 29 കാരിയായ ആലിയ ഭട്ട്.. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് താരം വിവാഹിതയായതും അമ്മയായിരിക്കുന്നതും.. ഗാംഗുഭായി കത്തിയാവടി എന്ന സഞ്ചയ് ലീല ബാൻസലി ചിത്രത്തിലൂടെ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ലഭിച്ച ആലിയ ബോളിവുഡിൽ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു… കരിയറിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുള്ള ആലിയ കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത് തെറ്റായ തീരുമാനം ആണെന്നാണ് ഒരു വിഭാഗം പറഞ്ഞത്..വിവാഹം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരം ആലിയ അറിയിക്കുന്നതും. ഇതു സമൂഹ മാധ്യമങ്ങളിൽ ട്രോൾ ആയി..

ഏറെനാൾ നീണ്ട പ്രണയത്തിന് ശേഷമാണ് ആലിയ ഭട്ടും രൺബീർ കബീറും വാഹിതരാകുന്നത്. ആലിയ ഗർഭിണിയായതിന് പിന്നാലെ ബി ടൗൺ മാധ്യമങ്ങളെല്ലാം താരത്തിന് പുറകുകയായിരുന്നു. നടിയെ സംബന്ധിക്കുന്ന ചെറിയ വിശേഷങ്ങൾ പോലും വലിയതോതിൽ സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്..

വിവാഹത്തിനുശേഷം തനിക്ക് ഉണ്ടായിരുന്ന എല്ലാ ആശങ്കകളും അകന്നെന്നും ആലിയ പറഞ്ഞിരുന്നു.. രൺബീർ വിവാഹ ശേഷവും മാറിയിട്ടില്ല. പഴയ വ്യക്തി തന്നെയാണ്..ജീവിതപങ്കാളിയും ഭർത്താവുമാണ്.. അവൻ എന്നെ എല്ലായിപ്പോഴും പിന്തുണയ്ക്കുന്നു. എന്റെ എല്ലാ ആശങ്കകളും വിവാഹശേഷം ഇല്ലാതായി..

ഒരു നടനെന്ന നിലയിൽ രൺബീറിനോട് വലിയ ബഹുമാനമാണെന്നും ഒപ്പം അഭിനയിക്കാൻ എളുപ്പമുള്ള നടനാണ് രൺബീർ എന്നും ആലിയ മുൻപ് പറഞ്ഞിരുന്നു.. സെറ്റിൽ അവൻ എല്ലായിപ്പോഴും ശാന്തനാണ്. അച്ചടക്കമുള്ളവനാണ്. ഒപ്പം ഷൂട്ട് ചെയ്യുമ്പോൾ ഒരു നിശബ്ദ ഊർജ്ജം ലഭിക്കും. ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വച്ചാണ് ആലിയ ബട്ടും രൺബീർ കബൂറും പ്രണയത്തിൽ ആവുന്നത്..

 

ഇപ്പോൾ ജനപ്രിയ നടിയും ആരാധകരുടെ നെഞ്ചിടിപ്പുമായ ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. പുതിയ കുഞ്ഞു ഉണ്ടായതിനുശേഷം ഷെയർ ചെയ്യുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്.. മം എന്ന് എഴുതിയ ഒരു ചുവന്ന കോഫി മഗിൽ പിടിച്ചുനിൽക്കുന്ന ആലിയയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.. ചിത്രത്തിൽ താരത്തിന്റെ മുഖം വ്യക്തമല്ല.. എന്നാൽ ഇറ്റ്സ് മി എന്ന തലക്കെട്ടോടെ ആണ് താരം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്തത്.

17 ലക്ഷത്തിൽ അധികമാണ് താരത്തിന് ഇൻസ്റ്റഗ്രാം ചിത്രത്തിന് ഒരു ദിവസം കൊണ്ട് ലഭിച്ച ലൈക്കുകൾ. അമ്മയായിട്ട് കുറച്ചുനാളുകൾ ആയതെ ഉള്ളൂ.. സുന്ദരിയായ തന്റെ കുഞ്ഞു മകൾക്ക് അൽമാ കപൂർ എന്നാണ് പേര് നൽകിയിരിക്കുന്നത്.. സ്വന്തം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് തന്റെ കുഞ്ഞു വന്നത് മുതൽ എന്നും കുഞ്ഞി അൽമ തന്റെ ഭാഗ്യമാണെന്നും ആലിയ പറയുന്നു .

Leave a Comment

Your email address will not be published. Required fields are marked *