ദുൽഖർ സൽമാനെയും നടി മൃണാള്‍ താക്കൂറിനെയും പ്രശംസ കൊണ്ട് മൂടി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി…..

സീതാരാമം സിനിമ കണ്ട് ദുൽഖർ സൽമാനെയും നടി മൃണാള്‍ താക്കൂറിനെയും പ്രശംസ കൊണ്ട് മൂടി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി…..

 

യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സീതാ രാമം’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു റിലീസ്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച ഒരു പ്രണയകാവ്യമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ വിലയിരുത്തുന്നത്.

ഇന്ത്യൻ സിനിമാ ലോകത്തെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ചിത്രം കണ്ടതിന് ശേഷം സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രത്തെ കുറിച്ചും ദുൽഖറിനെ കുറിച്ചുമെല്ലാം പറഞ്ഞ കാര്യങ്ങളാണ് ദുൽഖർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രി ഹനു രാഘവപുദി സംവിധാനം ചെയ്ത സീതാരാമം കണ്ടു. സിനിമയിൽ ദുല്‍ഖറിനെ കാണുന്നത് തന്നെ വല്ലാത്ത ഉണര്‍വാണ്. വളരെ ആകർഷണീയമായിരുന്നു. അഭിനയത്തിന്റെ കരുത്ത് ദുല്‍ഖറിനുണ്ടാവുന്നത് അദ്ദേഹത്തിന്റെ പരിശുദ്ധിയില്‍നിന്നാണ് അദ്ദേഹം ഒരു മഹാനടനാണ് ഇനിയും വളരെ ഉയരങ്ങൾ കീഴടക്കും.

 

ചെറുപ്പക്കാരിയായ മൃണാള്‍ താക്കൂറിനെക്കുറിച്ച് എന്താണ് പറയേണ്ടത്. ആദ്യമായാണ് ഞാന്‍ അവളുടെ പ്രകടനം കാണുന്നത്. വളരെ ഉന്മേഷമുള്ളതും യഥാര്‍ഥവുമായ അഭിനയം. മൃണാള്‍ വളരെ വലിയ താരമായി മാറും. അഭിനന്ദനങ്ങള്‍’ വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

 

അഗ്നിഹോത്രിയുടെ ട്വീറ്റിന് നന്ദി രേഖപ്പെടുത്തി ദുൽഖറും രംഗത്തെത്തി. സര്‍ നിങ്ങളുടെ അനുകമ്പയുള്ള വാക്കുകള്‍ക്ക് ഏറെ നന്ദി എന്ന് അഗ്നിഹോത്രിയുടെ ട്വീറ്റ് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാൻ കുറിച്ചു.

 

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറിനും പുറമെ രശ്മിക മന്ദാനയും സീതാരാമത്തിൽ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ബോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് വിവേക് അഗ്നിഹോത്രി. വ്യത്യസ്‌തമായ സിനിമനിർമ്മാണരീതികളിൽ പരീക്ഷണം നടത്തുന്ന ചുരുക്കം ചില നവയുഗ ഹിന്ദി ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് അഗ്നിഹോത്രി. ഇറോട്ടിക്ക, ത്രില്ലർ, സ്‌പോർട്‌സ്, പൊളിറ്റിക്കൽ ഡ്രാമ, ലവ് സ്റ്റോറികൾ തുടങ്ങിയ വിഭാഗങ്ങളിലേക്ക് അദ്ദേഹം കടന്നുചെന്നു, അദ്ദേഹത്തെ ഒന്നിലധികം വിഭാഗങ്ങളുടെ സംവിധായകനാക്കി. ബോളിവുഡിൽ അധികം നിർമ്മാതാക്കൾ സ്‌പോർട്‌സ് സിനിമകളിൽ നിക്ഷേപം നടത്താത്ത കാലത്ത് ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാരാ ഫുട്‌ബോൾ സിനിമ സംവിധാനം ചെയ്‌തതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. വിക്രം ഭട്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഇറോട്ടിക് ത്രില്ലർ സംവിധാനം ചെയ്തതും അഗ്നിഹോത്രിയാണ്,

വിവേക് ​​അഗ്നിഹോത്രിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ബുദ്ധ ഇൻ എ ട്രാഫിക് ജാം , ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന് ഫ്രീഡം എന്ന് പേരിട്ടു, ഈ സിനിമ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പിന്നെ അനുഭവ് സിൻഹ നിർമ്മിക്കുന്ന സിദ് എന്ന സൈക്കോളജിക്കൽ ഡ്രാമയും അഗ്നിഹോത്രിയാണ് സംവിധാനം ചെയ്യുന്നത്. 2002-ൽ അദ്ദേഹം വിവേക് ​​അഗ്നിഹോത്രി ക്രിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് രൂപം നൽകിയിരുന്നു..

Leave a Comment

Your email address will not be published.