തന്റെ ഗർഭകാലത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും തുറന്നു പറഞ്ഞു ബോളിവുഡ് ക്യൂട്ട് ഡോൾ ആലിയാ ഭട്ട്..
1999ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലാണ് ആലിയ ഭട്ട് ആദ്യമായി അഭിനയിക്കുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് നായികയായി താരം അരങ്ങേറ്റം നടത്തുന്നത്..ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയറിന്റെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു.. സാമ്പത്തിക വിജയം നേടിയ നിരവധി സിനിമകളിൽ ആലിയ ഭട്ട് നായികയായി… അടുത്തിടെ പുറത്തിറങ്ങിയ ഗാംഗു ബായ് കത്തിയാവഡിയാണ് താരത്തിന്റെതായി ഏറ്റവും ഹിറ്റായ അവസാനത്തെ ചിത്രം.. ബോളിവുഡ് പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോഴും താരത്തിന്റെ ഈ സിനിമയുടെ വിജയം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു..
ഈയടുത്താണ് പ്രശസ്ത നടൻ രൺബീർ കപൂറുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്..അഞ്ചുവർഷത്തെ പ്രണയത്തിനടിയിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഇരുവരും ഒരു സന്തോഷ വാർത്ത അനൗൺസ് ചെയ്തിരുന്നു..രണ്ടുപേരും ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നു എന്ന വാർത്ത.. ഗർഭിണിയായി കഴിഞ്ഞിട്ടും തന്റെ പുതിയതായി ഇറങ്ങാൻ ഇരിക്കുന്ന ഡാർലിംഗ്സ് എന്ന ചിത്രത്തിലെ പ്രൊമോഷൻ പരിപാടികളിൽ സജീവമായി നടക്കുന്ന ആലിയയെയാണ് നമ്മൾ കണ്ടത്..
കഴിഞ്ഞദിവസം ഡാർലിംഗ്സ് പ്രൊമോഷൻ പരിപാടിക്കിടെ ഗർഭിണിയായതിനാൽ ആലിയക്ക് വിശ്രമം ആവശ്യമായി വരുമോ, അങ്ങനെയെങ്കിൽ സിനിമയിൽ നിന്ന് ഇടവേള എടുക്കുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു… ഈ ചോദ്യത്തോടുള്ള ആലിയയുടെ മറുപടി ശ്രദ്ധ നേടുകയാണ് നമ്മൾ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കിൽ ഗർഭാവസ്ഥയിൽ വിശ്രമം ആവശ്യമായി വരില്ല എന്നായിരുന്നു താരം മറുപടി നൽകിയത്..ജോലി ചെയ്യുന്നതിൽ സന്തോഷമാണ് ഉള്ളതെന്നും താരം പറഞ്ഞു..
നമ്മൾ ഫിറ്റ് ആണെങ്കിൽ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എങ്കിൽ ഗർഭാവസ്ഥയിലും നമുക്ക് വിശ്രമത്തിന്റെ ആവശ്യമില്ല. ജോലി ചെയ്യുന്നത് എന്നും എനിക്ക് സമാധാനം നൽകുന്നതാണ്… അതെന്റെ പാഷനാണ്. എന്റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാർജ് ചെയ്യും.. നൂറു വയസ്സുവരെയും ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം..
സാധാരണഗതിയിൽ ഗർഭിണിയാകുമ്പോൾ ആദ്യ മൂന്നു മാസങ്ങളിൽ ചില സ്ത്രീകൾക്ക് ഡോക്ടർമാർ വിശ്രമം പറയാറുണ്ട്. ഇത്തരം കേസുകളിൽ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മുന്നോട്ടു പോകാവൂ.. ഓരോ സ്ത്രീയുടെയും ആരോഗ്യവസ്ഥ, പ്രായം, ശാരീരിക മാനസിക സവിശേഷതകൾ എന്നിവയെല്ലാം ഗർഭാവസ്ഥയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്..
ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി മാത്രമേ ഗർഭാവസ്ഥയിൽ വിശ്രമ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. അതുപോലെ തന്നെ ഗർഭിണിയായിരിക്കുമ്പോൾ വർക്കൗട്ട് ചെയ്യുന്ന കാര്യത്തിലും ഡോക്ടറുടെ നിർദ്ദേശം നിർബന്ധമായും തേടേണ്ടതുണ്ട്..