ഇഷാനും കുഞ്ഞാറ്റയും നമ്മുടെ മക്കളാണ് അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് അച്ഛനന്മാരാണ് ഉർവശിയുടെ ഭർത്താവ് ശിവ പ്രസാദ്……
മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങിനിൽക്കുന്ന നടിയാണ് ഉർവ്വശി. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് ഉര്‍വ്വശി. കോമഡി കൈകാര്യം ചെയ്യുന്നതില്‍ ഉര്‍വ്വശിയോളം വിജയിച്ചിട്ടുള്ള മറ്റൊരു നായിക നടിയില്ലെന്നതാണ് വാസ്തവം.ഒരോ സിനിമകളിലെയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഈ പ്രതിഭ ഇന്നും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രമേതുമാവട്ടെ ഹാസ്യം, ഗൗരവം, കണ്ണീർ, കുശുമ്പ്…. തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവത്താൽ പ്രേക്ഷകരെയെല്ലാം കൈയ്യിലെടുക്കുന്ന നടി.
നടിയുടെ വ്യക്തിജീവിതത്തെ കുറിച്ചും ഓരോ പ്രേക്ഷകർക്കും അറിയുന്നതാണ്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരങ്ങളുടെ രണ്ടാം വിവാഹവും എല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.2013 ലാണ് ഉർവ്വശിയും ശിവപ്രസാദും വിവാഹിതരായത്.
എന്നാല്‍ ഇപ്പോഴിതാ ഉർവശിയുടെ ഭർത്താവ് മകൾ കുഞ്ഞാറ്റയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്.ഉർവശിയുടെ നാല്പത്തി രണ്ടാമത് വയസിൽ അവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. നീലാണ്ടന് എന്ന് വീട്ടില്‍ വിളിക്കുന്ന മകന്റെ യഥാര്‍ത്ഥ പേര് ഇഷാന് പ്രജാപതി എന്നാണ്. ഈ പേര് ഇട്ടത് മറ്റാരുമല്ല അത് ഉർവശിയുടെ മകൾ കുഞ്ഞാറ്റ തന്നെയാണ്.
കുഞ്ഞാറ്റകും, എന്റെ മകനും ഒരമ്മയുടെ മക്കളാണ്. അതുകൊണ്ടു കുഞ്ഞാറ്റയും എന്റെ മകള്‍ തന്നെയാണ്, ഇതുവരെയും ഞാന്‍ ഒരു വിത്യാസവും നടത്തിയിട്ടില്ല.
എന്നാല്‍ തനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു കുഞ്ഞാറ്റ ഞങ്ങളുടെ മകള്‍ ആണെങ്കില്‍ അവള് ഞങ്ങളോടൊപ്പം നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം എന്നാല്‍ അത് ഇതുവരെയും നിറവേറാന്‍ കഴിഞ്ഞിട്ടില്ല. ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നു. ഇപ്പോള്‍ കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പം ആണ് താമസം,
ഉർവശി ഇപ്പോള്‍ ചെന്നൈയിലാണ് താമസം.
കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് എന്റെ നിർബന്ധമായിരുന്നു എന്നാണ് ശിവപ്രസാദ് പറയുന്നത്. കാരണം അവർ സഹോദരങ്ങളാണ്. അവരെല്ലാം എന്റെ കുഞ്ഞിന്റെ സഹോദരിമാണ്, എല്ലാവരും ഞങ്ങളുടെ മക്കളാണ്. അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും ഒപ്പം മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണം അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു.
ഞങ്ങളുടെ ജീവിതത്തിലേക്ക് മകൻ വന്ന ശേഷമാണ് എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നത്, ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ തന്നെ പേടി ആയിരുന്നു . അതുപോലെ വളരെ പെട്ടന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ, എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ഞാൻ ഞാനായത് ഇഷാൻ വന്ന ശേഷമാണ് അദ്ദേഹം പറയുന്നത്.മനോജ് കെ ജയനൊപ്പം നില്ക്കുന്ന മകള്‍ കുഞ്ഞാറ്റ അമ്മയെ കാണണം എന്ന് തോന്നിയാല്‍ ഉര്‍വശിയെ കാണാന്‍ പോകാം എന്നും മനോജ് കെ ജയന് പറഞ്ഞിരുന്നു.
ഉര്‍വശിയുടെ ഭര്‍ത്താവിന്റെ ഈ വാക്കുകള്‍
ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്, എന്തായാലും കുഞ്ഞാറ്റയുടെ രണ്ടാം അച്ഛന് ആയാലും അദ്ദേഹം തന്റെ മകള്‍ ആണ് കുഞ്ഞാറ്റ എന്ന് പറഞ്ഞുവല്ലോ അത് വലിയ കാര്യം ആണ് എന്നാണ് ആരാധകര്‍ പറയുന്നത്.