രണ്ട് കിഡ്നിയും തകരാറായി ,’ഭാര്യയ്ക്ക് ക്യാൻസർ വന്നു .. ഭൂമിയിലെ വാസം മതിയായി പോവാൻ നേരം 26 പേരാണ് കിഡ്നി ഡൊണേറ്റ് ചെയ്യാമെന്ന് പറഞ്ഞത് മുന്നോട്ടു വന്നത് സ്ഫടികം ജോർജ്……
മലയാളത്തിന്റെ പ്രിയനടനാണ് സ്ഫടികം ജോർജ്. വില്ലൻ വേഷങ്ങളിലാണ് സിനിമയിൽ തിളങ്ങിയതെങ്കിലും ജീവിതത്തിൽ നൻമയുള്ള മനുഷ്യസ്നേഹിയായിരുന്നു.
നാടക വേദിയില്‍ നിന്നും സിനിമാ രംഗത്ത് എത്തി വിജയങ്ങള്‍ നേടിയ കലാകാരനാണ് സ്ഫടികം ജോർജ് എന്ന് ജോർജ് ആൻറണി.
സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചതോടെയാണ് ജോർജ്ജ് പ്രശസ്തനാകുന്നത്. ആ സിനിമയോടുകൂടി അദ്ദേഹത്തിന് സ്ഫടികം ജോർജ്ജ് എന്ന പേര് ലഭിച്ചു.തുടർന്ന് മലയാള സിനിമകളിലെ പ്രധാന വില്ലൻമാരിലൊരാളായി സ്ഫടികം ജോർജ്ജ് മാറി. 120-ൽ അധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 2007–ൽ ഹലോ എന്ന സിനിമയിൽ സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നുമാറി കോമഡിറോൾ ചെയ്തുകൊണ്ട് അതും തനിയ്ക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് പല സിനിമകളിലും സ്ഫടികം ജോർജ്ജ് തമാശ വേഷങ്ങൾ ചെയ്തു. 2018- ൽ ഇറങ്ങിയ കാർബൺ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛനായുള്ള ജോർജ്ജിന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.
എബ്രഹാമിൻ്റെ സന്തതികൾ, ബ്രദേഴ്സ് ഡേ, ആൾക്കൂട്ടത്തിൽ ഒരുവൻ ,കുമാരി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന രോഗാവസ്ഥയെ കുറിച്ച് വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്ഫടികം ജോർജ്.
സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്.
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു പിന്നിട് അഭിനയത്തില്‍ നിന്നും മാറി നിന്നത്.. കിഡ്‌നി സംബന്ധമായ അസുഖമായിരുന്നു എനിക്ക്..
കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായെന്നും സ്ഫടികം ജോർജ് പറയുന്നു.
ആ സമയങ്ങളിൽ എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന വരെ കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയെ നടക്കൂ എന്ന വിശ്വാസത്തില്‍ അദ്ദേഹം എന്നും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ദൈവം തന്നെ അതിന് പ്രതിവിധി കണ്ടെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു അദ്ദേഹം.
രണ്ട് കിഡ്നിയും ഫെയിലിയറായി, മരണത്തോടൊപ്പം പോകുമെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയാല്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്
എതറിഞ്ഞ ഇടവകയിലെ വിശ്വാസികളായ ഇരുപത്തിയാറ് പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിനു കിഡ്നി ഡൊണേറ്റ് ചെയ്യാൻ തയാറായി മുന്നോട്ട് വന്നത്. എന്നാൽ ഇടവകയിലെ 23 വയസ്സ് പ്രായമുള്ള ഒരു യുവാവിന്റെ കിഡ്നിയാണ് ഡോക്ടർമാർ എൻ്റെ ബോഡിയിൽ തുന്നിപ്പിടിപ്പിച്ചത്. ഇവിടെയാണ് ചില നേരങ്ങളിൽ ചില മനുഷ്യർ ദൈവങ്ങളായി മാറുന്നത്’’ തോന്നിയിട്ടുണ്ട്..
അഭിനയ ജീവിതത്തിൽ സുരേഷ് ഗോപി സഹോദരതുല്യനാണെന്നും പല സന്ദർഭങ്ങളിലും സഹായിച്ചിട്ടുണ്ടെന്ന് ജോർജ്ജ് പറയുന്നു
ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു ദൈവ ദൂതന്‍ തന്നെ ആയിരുന്നു അദ്ദേഹം. സുരേഷ് ഗോപി ഞങ്ങളെ പല സന്ദര്ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല. അത്രയധികം സഹായ൦ അദ്ദേഹം ചെയ്യ്തിട്ടുണ്ട്. അത് അസുഖ കാര്യങ്ങളില്‍ ആയാലും, കുടുംബത്തിന്റെ കാര്യത്തില്‍ ആയാലും ഒരുപാടു അദ്ദേഹം സഹായിച്ചിട്ടുണ്ട് സ്ഫടികം ജോര്‍ജ് പറയുന്നു.