ഐശ്വര്യ റായി ഹോളിവുഡ് ചിത്രം വേണ്ടെന്നു വച്ചതിൽ ഖേദം പ്രകടിപ്പിച്ച് ബ്രാഡ് പിറ്റ്..

ഐശ്വര്യ റായി ഹോളിവുഡ് ചിത്രം വേണ്ടെന്നു വച്ചതിൽ ഖേദം പ്രകടിപ്പിച്ച് ബ്രാഡ് പിറ്റ്..

 

ലോകസുന്ദരി എന്നു പറഞ്ഞാൽ നമ്മൾ ഏവർക്കും ആദ്യം മനസിൽ തെളിയുന്ന മുഖം ഐശ്വര്യ റായിയുടെതാണ്.. ലോക സുന്ദരി പട്ടം അണിഞ്ഞിട്ട് വർഷങ്ങളായി എങ്കിലും അതിനുശേഷം ആ പട്ടം ചാർത്തിയ നിരവധി സുന്ദരികൾ വന്നുവെങ്കിലും നമ്മുടെയെല്ലാം ഉള്ളിൽ ലോകസുന്ദരി എന്ന സ്ഥാനം ഇപ്പോഴും ഐശ്വര്യ റായിക്ക് തന്നെയാണ്.. ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും ഒരുപാട് ആരാധകർ ഉണ്ട്..

മണ്ണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സൽവനിലാണ് താരം അവസാനമായി അഭിനയിച്ചത്.. സിനിമയിൽ താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് ഇടവേളകൾ എടുത്തുകൊണ്ടു തന്നെയാണ്.ഓരോ സിനിമയ്ക്കു ശേഷവും ഒരു വലിയ ഇടവേള തന്നെയാണ് ഐശ്വര്യ എടുക്കുന്നത്.. ഇതിനോടകം ഹോളിവുഡിൽ നിന്ന് ഒത്തിരി അവസരങ്ങൾ ഐശ്വര്യ റായി എന്ന ഇന്ത്യക്കാരിയെ തേടി എത്തിയിട്ടുണ്ട്.. ചിലതിലൊക്കെ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.. 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ദി മിസ്ട്രസ് ഓഫ് സ്‌പൈസസ്, പ്രൈഡ് ആന്‍ഡ് പ്രെജുഡീസ്, പ്രോവോക്ക്ഡ്, ദി ലാസ്റ്റ് ലെജിയന്‍, ദി പിങ്ക് പാന്തര്‍ 2 എന്നിങ്ങനെയുള്ള സിനിമകളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഇതിനിടയിലാണ് വില്‍ സ്മിത്ത്, ബ്രാഡ് പിറ്റ് എന്നിവര്‍ നായകന്മാരായിട്ടെത്തുന്ന ട്രോയ് എന്ന ചിത്രത്തിലേക്കുള്ള അവസരം ഐശ്വര്യ റായിയെ തേടി എത്തുന്നത്.

ഹോളിവുഡിലെ തന്നെ വളരെ പ്രധാനപ്പെട്ട രണ്ട് നടന്മാർ ഐശ്വര്യയെ സിനിമയിലേക്ക് ക്ഷണിച്ചു എങ്കിലും ഐശ്വര്യ റായി ഈ ക്ഷണം നിരസിക്കുകയായിരുന്നു.. ഐശ്വര്യയുമായി സഹകരിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചു എന്നും എന്നാൽ ഞങ്ങളെ പതിയെ കൊന്നതു പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്നും ആ സിനിമയിൽ ഐശ്വര്യ എത്താത്തതിനാൽ വിഷമമുണ്ട് എന്നും ബ്രാഡ് തുറന്നു പറഞ്ഞിരിക്കുകയാണ്..

ഐശ്വര്യ റായിയെ പുകഴ്ത്തി സംസാരിച്ചു കൊണ്ടാണ് ബ്രാഡ് ഇങ്ങനെ പറയുന്നത്.. ഐശ്വര്യ റായി വളരെ ശക്തമായ ഊർജമുള്ള ആളാണ്. ഒന്നും ചെയ്യാതെ വെറുതെ നിന്നാലും അവൾക്ക് അവിടെ പിടിച്ചുനിൽക്കാൻ സാധിക്കും. ഒരു അവസരം ലഭിച്ചാൽ തീർച്ചയായും അവരുടെ കൂടെ വർക്ക് ചെയ്യും. കാരണം ഐശ്വര്യ ഒരു ബഹുമുഖ അഭിനേതാവാണ് എന്നതിൽ തർക്കമില്ല..

 

ബോളിവുഡിലെ തന്നെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഐശ്വര്യയുടെ സ്റ്റൈലും സൗന്ദര്യവും അഭിനയവും എല്ലാം വളരെ ശ്രദ്ധേയമാണ്..ട്രോയ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടപ്പെട്ടു എന്ന് കരുതുകയും ആണെന്ന് ബ്രാഡ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *