വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങൾ

വീട്, എല്ലാവരുടെയും സ്വപനമാണ്.സുരക്ഷിതത്വവും സന്തോഷവും നിറയുന്ന സ്വപ്നഭവനം പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ കീശ കാലിയാവാതെ സൂക്ഷിക്കാം . വീട് പണിയുമ്പോൾ ഒരുപാടു അബദ്ധങ്ങളും ചതികളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടം വരുത്തിവെയ്ക്കും. വീടുപണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ കുറച്ചു കാര്യങ്ങൾ ആണ് ഇനി പറയുന്നത്

വീട് പണിയാൻ നമ്മൾ തെരഞ്ഞെടുക്കുന്ന വസ്തുവിൽ നിന്ന് തന്നെ നമ്മുടെ കൃത്യമായ കരുതൽ ഉണ്ടാവണം. ആധാരത്തിൽ നമ്മുടെ വസ്തു എങ്ങനെയാണ് രേഖപെടുത്തിയിരിക്കുന്നത് എന്ന പ്രത്യേകം ശ്രദ്ധിക്കണം. പാടം എന്നൊക്കെയാണ് രേഖപെടുത്തിയിരിക്കുന്നതെങ്കിൽ അവിടെ നിർണമാണപ്രവൃത്തികൾക്ക് അനുമതി ലഭിക്കുന്നതല്ല. പിന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വസ്തുവിലേക്കുള്ള വഴി. നിർമ്മാണസാധനങ്ങൾ എത്തിക്കാനുള്ള വഴി ഇല്ലെങ്കിൽ നമ്മുക്ക് ഇതിനായി തൊഴിലാളികളെ ആശ്രയിക്കേണ്ടി വരും.ഇത് നിർമ്മാണ ചിലവിൽ വലിയ ഒരു മാറ്റം തന്നെ വരുത്തും.

വീട് നമ്മുക്ക് ഉള്ളതാണ് അതിൽ താമസിക്കുന്ന നമ്മുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയാണു പ്ലാൻ വരക്കേണ്ടത്. മറ്റുള്ളവരെ കാണിക്കാനോ ബോധിപ്പിക്കാനോ വേണ്ടിയാവരുത് അത്. നമ്മുടെ ബഡ്ജറ്റിന് അനുസരിച്ചു ഒരു പ്ലാൻ തയ്യാറാക്കുക.പ്ലാനിൽ കൃത്യമായിട്ട് ഫർണീച്ചറിൻറെയും ഇലെക്ട്രിക്കലിന്റെയും ലയിഔട്ടും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് പിന്നീട് നമ്മുടെ ബഡ്ജറ്റിനെ ദോഷമായി ബാധിക്കും. അത് മാത്രമല്ല ചിലപ്പോൾ അനാവശ്യ ചിലവിലേക്കും ഇത് വഴി തെളിക്കും.

വീട് നിർമ്മാണത്തിനാവശ്യമായ പെർമിഷൻ നമ്മൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് എടുത്തിരിക്കണം.അല്ലെങ്കിൽ നിയമനടപടികൾ ഉണ്ടാക്കുന്നതാണ്.വീട് പണി കോൺട്രാക്ട് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരെ പറ്റി വ്യക്തമായി അന്വേഷിക്കണം.അവര് ചെയ്ത വർക്കുകൾ പോയി കാണുകയും ആ വീട്ടുകാരോട് സംസാരിച്ചു അവരെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കി എടുക്കുക. വീടിന്റെ ഫൌണ്ടേഷൻ മുതൽ നമ്മുക് വീടിനെ പറ്റി ഒരു നല്ല ധാരണ വേണം. എത്തരത്തിലുള്ള ഫൌണ്ടേഷൻ ആണ് നമ്മുടെ വസ്തുവിന് യോജിക്കുക എന്ന് വിദ്ധക്തരോട് അന്വേഷിച്ചിട്ട് വേണം തുടങ്ങാനായിട്ട്. നിർമാണത്തിന് ഉപയോഗിക്കുന്ന കട്ട,സിമെന്റ്,മണൽ, കമ്പി തുടങ്ങിയവുടെ ക്വാളിറ്റി തീർച്ചയായും ചെക്ക് ചെയ്യണം.

വിവിധതരം ടൈൽസ് ഇപ്പൊ വിപണിയിൽ ലഭ്യമാണ്.സെറാമിക് ടൈൽസ് ആണ് പൊതുവെ ഉപയോഗിച്ച് വരുന്നത്.ബാത്റൂമിലെ ടൈൽ പർച്ചേസ് ചെയ്യുമ്പോൾ കൂടുതൽ ശ്രെദ്ധിക്കുക.ഈർപ്പം കൂടുതൽ ആയതിനാൽ പെട്ടെന്ന് തന്നെ ഫങ്കസ് ഉണ്ടാവാൻ സാധ്യത ഉണ്ട്.അത് കൊണ്ട് തന്നെ ബാത്റൂമിൽ എപ്പോക്സി ചെയ്യാൻ മറക്കരുത്. കോൺക്രീറ്റിന്റെ മിക്സ് ,അതിന്റെ നനവ് ഓക്കേ ശ്രദ്ധിക്കണം.വീടിന്റെ റൂഫിങ് കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ചെയ്യണം. ലാൻഡ്സ്കേപ്പിങ്ങിനായി ഒരു ബജറ്റ് തയ്യാറാകുക.പരമാവധി അതിനായി പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുക.ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് ചതിവ് പറ്റാതെ സ്വന്തമാക്കാം.

Leave a Comment

Your email address will not be published.