പോലീസ് സ്റ്റേഷനിൽ വിളിച്ചു അനിയത്തിയുടെ പിറന്നാളിന് കേക്ക് വാങ്ങിത്തരുമോ എന്ന് ചോദിച്ചു… പിന്നീട് നടന്നത് എങ്ങനെ

കാക്കി ഇട്ടാൽ താൻ ആണ് രാജാവ് എന്ന് കരുതുന്ന ഒരുപറ്റം പോലീസ്കാർ എന്ന് നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ചിലർ മാത്രം അങ്ങനെ കാണിക്കുന്നത് എന്നാൽ മറ്റ് ചിലവർ കാക്കിയിൽ നിന്നും പുറത്ത് വന്നാൽ അവരുടെ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇവർ മുന്നിൽ തന്നെ ഉണ്ടാവുറുണ്ട്. എന്നാൽ ഒരു വിഭാഗം ആൾക്കാരെ ചുണ്ടി കാട്ടി കേരla പോലീസിനെ മൊത്തത്തിൽ വിമര്ശിക്കുന്നവർ നമ്മുക്ക് ചുറ്റും ഉണ്ട് അങ്ങനെ വിമർശിക്കുന്നവർ ഇത് കാണാതെ പോവരുത് . നമ്മുടെ കൊച്ച് കേരളത്തിൽ ആണ് ഈ സംഭവം നടക്കുന്നത്. പോലീസ് സ്റ്റേഷനിൽ വിളിച്ചു തന്റെ അനിയത്തിയുടെ പിറന്നാളിന് കേക്ക് വാങ്ങി തരുമോ എന്ന് അഭ്യർത്ഥിച്ച ചേട്ടന്റെ വീട്ടിലേക്ക് കേക്കും സമ്മാനവും ആയി എത്തി ഹൊസ്‌ദുർഗ് പോലീസ്.

കാഞ്ഞങ്ങാട് ആണ് ഈ ഒരു സംഭവം നടക്കുന്നത്. തന്റെ അനിയത്തിയുടെ പിറന്നാളിന്‌ ഉടുപ്പും കേക്കും വാങ്ങി തരുമോ എന്ന് പോലീസ് സ്റ്റേഷനിൽ ഒരു കൊച്ച് മിടുക്കൻ വിളിക്കുകയും വിവരം അറിഞ്ഞ പോലീസ് കൈ നിറയെ സമ്മാനങ്ങൾ ആയി ആ മിടുക്കന്റെ വീട്ടിൽ എത്തി. വ്യാഴാഴ്ച ഉച്ചയോടെ ആണ് സ്റ്റേഷനിൽ ഒരു കൊച്ചു കുട്ടിയുടെ കാൾ വരുന്നത്. നാളെ എന്റെ അനിയത്തിയുടെ പിറന്നാൾ ആണ് മാമ്മ. കൊറോണ ആയത് കൊണ്ട് അച്ചന് പുറത്ത് പോയി പണി എടുക്കാൻ പറ്റുന്നില്ല അതുകൊണ്ട് അനിയത്തിയുടെ പിറന്നാൾ ദിനത്തിൽ ഒരു കേക്ക് വാങ്ങി തരാൻ പറ്റുമോ എങ്ങനെയാണ് ആ കുട്ടി ഫോൺ വിളിച്ചു പറഞ്ഞത്.

സംഭവം അറിഞ്ഞ ഹൊസ്‌ദുർഗ് ഇൻസ്‌പെക്ടർ സതീഷ് ഡി വൈ എസ് പി ബാലകൃഷ്ണനെ കാര്യം വിളിച്ചു പറയുകയും ചെയ്തു. ഒടുവിൽ എല്ലാ പോലീസ്കാരും ചേർന്ന് കേക്കും കൈനിറയെ സമ്മാനങ്ങൾ ആയി ആ കൊച്ച് മിടുക്കന്റെ വീട്ടിലേക്ക് എത്തി. കേക്ക് മാത്രം അല്ല ഇവർ കൊണ്ട് പോയത് അവർക്ക് ഓണത്തിന് ആവിശ്യം ഉള്ള ഓണ കിറ്റും അവർക്ക് വേണ്ട ഉടുപ്പും അതിൽ ഉണ്ടായിരുന്നു. ഫോൺ വിളിച്ചു മണിക്കൂറീനുളിൽ പോലീസ് സമ്മാനം ആയി അവിടെ എത്തിയിരുന്നു. സമ്മാനം കണ്ട് വീട്ടുകാർക്കും ആ കൊച്ച് കുട്ടിക്കും ഒരുപാട് സന്തോഷം ആയി. ഇവർക്ക് വേണ്ട സാധങ്ങൾ നൽകി സഹായിച്ചത് അവിടെ ഉള്ള വ്യപാരികളും ഉണ്ടായിരുന്നു.
എന്തായാലും ഇവരുടെ ഈ നന്മ പ്രവർത്തി കണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് അഭിനന്ദനങ്ങൾ ആണ് എത്തിയിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *