അമിതവണ്ണം വന്ധ്യതയ്ക്ക് കാരണം ആകുമോ

ഇന്ന് എല്ലാവർക്കും ഉള്ളതാണ് വണ്ണം. എന്നാൽ നമുക്ക് എല്ലാവർക്കും പേടിയുള്ള ഒന്നാണ് വന്ധ്യതയ്ക്ക് ഈ അമിതവണ്ണം ഒരു തടസം ആകുമോയെന്നു. എന്നാൽ ഒരിക്കലും വണ്ണം കാരണം വന്ധ്യത ഉണ്ടാകില്ല. എന്നാൽ തടി കൂടുമ്പോൾ അണ്ടോൽപ്പാധനത്തെ അത് കാര്യമായി ബാധിക്കും. ഇത്തരക്കാരിൽ മാസമുറ തെറ്റാനുള്ള കാരണമാകും. മാസമുറ കൃത്യമല്ലാത്തവർ, അമിത രോമവളർച്ചയുള്ളവർ, മരുന്ന് കഴിച്ചാൽ മാത്രം മാസമുറ വരുന്നവരിലെല്ലാം ആണ് കൂടുതലായും വന്ധ്യത കണ്ടുവരുന്നത്‌

നല്ലരീതിയിലുള്ള ഹോർമോൺ ബാലൻസ് ആർത്തവചക്രത്തെ നിയന്ത്രിക്കുന്നു. അമിതവണ്ണമുള്ള സ്ത്രീകൾക്ക് ലെപ്റ്റിൻ എന്ന ഹോർമോൺ കൂടുതലാണ്, ഇത് ഫാറ്റി ടിഷ്യുവിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ഗർഭശേഷി കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പിന്റെ അളവും വിതരണവും ഹോർമോൺ സംവിധാനങ്ങളിലൂടെ ആർത്തവചക്രത്തെ ബാധിക്കുന്നു.

കൂടുതൽ ഭാരം, വയറിലെ കൊഴുപ്പ് എന്നിവ വർദ്ധിക്കുമ്പോൾ ഫെർട്ടിലിറ്റി ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിന്നെയുള്ള ഒരു പ്രേശ്നമാണ് തടിയുള്ളവർ ഗർഭിണി ആയാൽത്തന്ന ഷുഗർ, ബിപി എന്നീ പ്രേശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണമുള്ള സ്ത്രീകൾക്ക് ലെപ്റ്റിൻ എന്ന ഹോർമോൺ കൂടുതലാണ്, ഇത് ഫാറ്റി ടിഷ്യുവിൽ ഉത്പാദിപ്പിക്കപ്പെടുന്നു.

ഇത് ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ഗർഭധാരണശേഷി കുറയ്ക്കുകയും ചെയ്യും. ഒരു സാധാരണ ബോഡി മാസ് സൂചിക (ബി‌എം‌ഐ) 18.5 മുതൽ 24.9 വരെ കണക്കാക്കപ്പെടുന്നു. 25 നു മുകളിലുള്ള എന്തും അമിതഭാരമായി കണക്കാക്കപ്പെടുന്നു, കൂടാതെ 30 മുകളിലുള്ള ബി‌എം‌ഐയെ അമിതവണ്ണമുള്ളതായി നിർവചിക്കുന്നു. ഈ പഠനത്തിൽ, 29 നു മുകളിലുള്ള ഓരോ ബി‌എം‌ഐ യൂണിറ്റിനും ഗർഭധാരണ സാധ്യത 4% കുറഞ്ഞു.

എന്നാൽ വണ്ണമുള്ളവർക്ക് മാത്രമല്ല, വണ്ണം തീരെ കുറഞ്ഞവർക്കും ഇത്തരം പ്രേശ്നങ്ങൾ ഉണ്ടാകാരുണ്ട്. തലച്ചോറിലെ ഹോർമോൺക്കളുടെ വെതിയാനം മൂലമാണ് മെലിഞ്ഞവർക്ക് ഇത്തരം പ്രേശ്നങ്ങൾ ഉണ്ടാകുന്നത്. വന്ധ്യത മാറ്റുന്നതിനായി അണ്ഡം ഉത്പാധനത്തിലുള്ള മരുന്നുകൾ കഴിക്കണം.

അതുപോലെതന്നെ വണ്ണം ഉള്ളവർ 5% വരെ തൂക്കം കുറക്കേണ്ടതാണ്, അപ്പോൾ മാസമുറ ശെരിയാകാൻ ഇത് സഹായകമാകുന്നതാണ്. വ്യായാമവും ഡയറ്റും ഒരുമിച്ചു ചെയ്തായിരിക്കണം വണ്ണം കുറക്കുന്നതിനായി. അതുപോലെ ഒരുപാട് തൂക്കം കുറവുള്ളവർ വണ്ണം കൂട്ടാനായി കൂടുതൽ പ്രോടീൻ അടങ്ങിയ ആഹാരപാഥാർത്തങ്ങൾ കഴിക്കണം. ശരീരഭാരത്തെ ശെരിയായി പരിപാലിക്കുന്നത് വന്ധ്യത ചികിത്സയുടെ ഒരു വലിയ ഭാഗമാണ്.

Leave a Comment

Your email address will not be published. Required fields are marked *