രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍….

രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍….

 

രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

 

പേരുപോലെതന്നെ ദില്ലിയിലെ രാജപാതയാണ് രാജ്പഥ്. രാഷ്ട്രപതിഭവന് സമീപത്തുനിന്നും തുടങ്ങി വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് വഴി ദില്ലി നാഷണല്‍ മ്യൂസിയം വരെ നീളുന്നതാണ് ഈ പാത. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാതയെന്നുതന്നെ ഇതിനെ പറയാം

ദി റോയൽ റോഡ്’ എന്നും അറിയപ്പെടുന്നു, രാജ്പഥിന് ചുറ്റും മനോഹരവും പച്ചപ്പ് നിറഞ്ഞതുമായ പൂന്തോട്ടങ്ങളും മരങ്ങളുടെ നിരകളും കനാലുകളും ഉണ്ട്. ഇത് നിർമ്മിച്ചത് സർ എഡ്വിൻ ലൂട്ടിയൻസാണ്. ന്യൂ ഡെൽഹിയുടെ രൂപകല്പനയിലും നിർമ്മാണത്തിലും ഇന്ത്യാ ഗേറ്റ്, രാഷ്ട്രപതിഭവൻ എന്നിവയുൾപ്പെടെ നിരവധി സ്മാരകങ്ങളുടെ പ്രധാന ശില്പിയായിരുന്നു.വൈസ്റോയിയുടെ കൊട്ടാരത്തിൽ നിന്ന് ഒരു വിശാലദൃശ്യം കാണാൻ ലുട്ടിയൻസ് ആഗ്രഹിച്ചതിനാൽ ഡൽഹിയുടെ തടസ്സങ്ങളില്ലാത്ത കാഴ്ച നൽകാനാണ് രാജ്പഥ് നിർമ്മിച്ചത്.

 

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ വാർഷിക വേദി കൂടിയാണ് രാജ്പഥ്, ന്യൂഡൽഹി സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് പ്രമുഖരായ രാഷ്ട്രീയ നേതാക്കളമരിയ്ക്കുമ്പോള്‍ അവരുടെ അന്ത്യയാത്ര നടക്കുന്നതും ഈ പാതയിലാണ്.

റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യൻ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിപുലമായ പ്രദർശനവും രാജ്യത്തിന്റെ സുരക്ഷയ്ക്കായി തടഞ്ഞുവച്ചിരിക്കുന്ന മറ്റ് അത്യാധുനിക ആയുധങ്ങളും പ്രദർശിപ്പിക്കുന്നു. അതേ സമയം, രാജ്പഥിന്റെ ഇരുവശത്തും തടിച്ചുകൂടിയ ദശലക്ഷക്കണക്കിന് കാഴ്ചക്കാർക്ക് രാജ്യത്തിന്റെ സമ്പന്നവും വ്യതിരിക്തവുമായ സംസ്കാരം അവതരിപ്പിക്കുന്നു. രാജ്‌പഥിന്റെ പാതയിലെ ഒരറ്റത്താണ് ഇന്ത്യയുടെ പരമോന്നത ഭരണാധികാരിയായ രാഷ്ട്രപതിയുടെ ഔദ്യോകികമന്ദിരമായ രാഷ്ട്രപതി ഭവൻ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക മന്ദിരമായിരുന്നു

 

വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ സെപ്റ്റംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേരുമാറ്റി.

രാജ്പഥ് ആദ്യമായി നിർമ്മിച്ചപ്പോൾ, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ ജോർജ്ജ് അഞ്ചാമന്റെ ബഹുമാനാർത്ഥം ഇതിനെ കിംഗ്സ് വേ എന്ന് വിളിച്ചിരുന്നു. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് കിംഗ്സ്വേ എന്നാണ് രാജ്പഥ് അറിയപ്പെട്ടിരുന്നത്.

 

.നവീകരിച്ച രാജ്പഥും സെൻട്രൽ വിസ്ത ലോണും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഇതോടെ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയുടെ പേര് ഇനി കർത്തവ്യപഥ് എന്ന് അറിയപ്പെടും. കൊളോണിയൽ സ്വാധീനം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

Leave a Comment

Your email address will not be published.