ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി ചാക്കോച്ചൻ, വീഡിയോ കണ്ട് ചിരി നിർത്താനാകാതെ ആരാധകർ…….

ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി ചാക്കോച്ചൻ, വീഡിയോ കണ്ട് ചിരി നിർത്താനാകാതെ ആരാധകർ…….

 

താരങ്ങളുടെ വാർത്തകൾ

മാത്രമല്ല അവരുടെകുടുംബവിശേഷങ്ങളും അറിയാൻ ആകാംക്ഷയുള്ളവരാണ് മലയാള സിനിമാപ്രേക്ഷകർ എന്നും. മലയാളത്തിലെ ഇഷ്ട താരജോഡികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഒരു കാലത്ത് കേരളത്തിലെ എല്ലാ പെൺകുട്ടികളുടെയും മനസ്സു കിഴടക്കിയ ആളായിരുന്നു ചാക്കോച്ചൻ. ചോക്ലേറ്റ് ബോയ് പരിവേഷത്തിലായിരുന്നു ആദ്യകാലത്ത് സിനിമയിൽ നിറഞ്ഞിരുന്നത്.

റൊമാന്റിക് കഥാപാത്രങ്ങളിൽ നിന്നും പിന്നീട് വില്ലനായും, സഹനടനായും, പല ബഹുമുഖ

വേഷങ്ങളിലേക്കും ചുവടുമാറ്റിയപ്പോൾ ഒന്നുകൂടെ ചാക്കോച്ചൻ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനായി.മകൻ ഇസഹാക്ക് കൂടി ജനിച്ചതോടെ താരദമ്പതിമാ ഏറ്റവും വലിയ

സന്തോഷത്തിലാണ്. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഏറ്റവുമൊടുവിലായി കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ഒരു ഇടവേളയ്ക്ക് ശേഷം ചാക്കോച്ചന്റെ തിരിച്ചു വരവായി ഈ ചിത്രത്തെ കണക്കാക്കാം.. ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം മാറി കഴിഞ്ഞു…

സിനിമതിരക്കുകൾക്ക് ഒരു ബ്രേക്ക് നൽകി പ്രിയപ്പെട്ടവർക്കൊപ്പം മസായ്മാരയിൽ അവധിക്കാലം ആഘോഷിക്കുകയാണ് . ചാക്കോച്ചൻ.ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്.ഓരോ യാത്രയും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന പുതിയ അനുഭവങ്ങളാണ്. ചില യാത്രകൾ എക്കാലത്തേക്കുമുള്ള ഓർമ്മകൾ സമ്മാനിക്കുന്നത്.

എത്രതന്നെ സിനിമാമേഖലയിൽ തിരക്കുണ്ടെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ ചാക്കോച്ചൻ എപ്പോഴും ശ്രമിക്കാറുണ്ട്.

 

അത്തരത്തിലെ ഒരു യാത്രയിലെ കൊച്ചു സന്തോഷമാണ് ഇപ്പോൾ കുഞ്ചാക്കോ പങ്കുവച്ച രസകരമായ വീഡിയോയിൽ പറയുന്നത്.ആ വിഡിയോ ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഹെലികോപ്റ്ററില്‍ കേറി നിന്ന് ബസ് കണ്ടക്ടര്‍മാരെ പോലെ ”വൈറ്റില വൈറ്റില, പാലാരിവട്ടം” എന്ന് വിളിച്ചു പറയുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

കെനിയയിലെ മാസേ മാര എന്ന സ്ഥലത്തു നിന്നുള്ള രസകരമായ ഒരു ചെറു വീഡിയോയായിരുന്നു താരം പങ്കു വച്ചിരുന്നത്.

കുടുംബത്തിനൊപ്പം നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.ബസ്സ് കണ്ടക്ടറായി ഓർഡിറയിൽ ഇരവിയായി വേഷമിട്ടപ്പോൾ യഥാർത്ഥ ജീവിതത്തിൽ, ഇപ്പോള്‍ ഫ്ളൈറ്റ് കണ്ടക്റ്ററായിരിക്കുന്നു’ എന്നായിരുന്നു ഈ ഒരു നർമ്മം നിറഞ്ഞ വീഡിയോക്ക് താഴെ താരം കുറിച്ചിരുന്നത്.രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

‘എയര്‍ കേരള, നാലു ബൈപാസ് ജംഗ്ഷന്‍’, ‘ആകാശത്ത് ചുഴുയണ്ട്, ന്നാ താന്‍ പോയി കേസ് കൊട്’ എന്നാണ് ചില കമന്റുകള്‍. രസകരമായ കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

ഒറ്റ്‌ ആണ് താരത്തിന്റെതായി പുതുതായി റിലീസ് ചെയ്ത ചിത്രം. അരവിന്ദ് സ്വാമിയും കുഞ്ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണം ആണ് നേടികൊണ്ട് ഇരിക്കുന്നത്.

നിരവധി സിനിമകൾ ആണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published.