വയലൻസ് സിനിമയിൽ പൃഥ്വിരാജുമൊത്ത് അഭിനയിച്ചതിനെക്കുറിച്ച് ചന്ദ്ര ലക്ഷ്മൺ..

വയലൻസ് സിനിമയിൽ പൃഥ്വിരാജുമൊത്ത് അഭിനയിച്ചതിനെക്കുറിച്ച് ചന്ദ്ര ലക്ഷ്മൺ..

 

 

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ ആണ് ചന്ദ്ര ലക്ഷ്ണും ടോഷ് ക്രിസ്റ്റിയും. രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലെ സന്തോഷങ്ങളെ സ്വന്തം സന്തോഷങ്ങളായി കാണുന്ന ആരാധകർ ഏറെയാണ്.സിനിമാ രം​ഗത്താണ് തുടങ്ങിയതെങ്കിലും ചന്ദ്ര ഇപ്പോൾ സീരിയൽ രം​ഗത്താണ് സജീവം. എന്ന് സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി…വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. ​അടുത്തിടെ ആണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് പിറന്നത്. ​ഗർഭിണി ആയ ശേഷം സ്വന്തം സുജാതയിൽ ചന്ദ്ര അഭിനയിച്ച് പ്രശംസ പിടിച്ച് പറ്റി. നിറ വയറിൽ‌ ഒമ്പതര മാസം വരെ ആണ് സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവർത്തകർ ചന്ദ്രയ്ക്ക് ബേബി ഷവർ നടത്തുകയും ചെയ്തു.

ചന്ദ്രയുടെ ആദ്യ മലയാള സിനിമയായിരുന്നു സ്റ്റോപ്പ് വയലന്‍സ്. പേര് പോലെ തന്നെ വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ പൃഥ്വിരാജിന്റെയും ചന്ദ്രയുടേയും പ്രകടനവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം ഓര്‍ത്തെടുക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്…അന്ന് കോവിഡ് ഒന്നുമില്ലാത്തത് ഭാഗ്യം. സാത്താന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വായില്‍ ബ്ലെയ്ഡ് വച്ചിട്ട് തുപ്പുക എന്നതായിരുന്നു പുള്ളിയുടെ ഡിഫന്‍സ് മെക്കാനിസം. പാനിന്റെ കൂടെ ബ്ലെയ്ഡ് വായില്‍ വച്ചിട്ടാണ് തുപ്പുന്നത്. ശത്രുക്കളുടെ മുഖത്തേക്ക് തുപ്പുമ്പോള്‍ അവര്‍ മുഖം തുടയ്ക്കുമ്പോള്‍ മുഖം കീറും. അങ്ങനെ അവരുടെ ശ്രദ്ധ തെറ്റും.

എന്റെ കഥാപാത്രം ഒരു രംഗത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം മറ്റാരുടെയോ മുഖത്ത് തുപ്പാനായി വായില്‍ ബ്ലെയ്ഡ് വച്ചിട്ടുണ്ടാകും. ഞാന്‍ ഉപദേശിക്കാന്‍ ചെല്ലുമ്പോള്‍ ആ ദേഷ്യത്തില്‍ എന്റെ മുഖത്തേക്ക് തുപ്പും. അത് തുടച്ച് മാറ്റാന്‍ നോക്കുമ്പോള്‍ എന്റെ കൈയ്യില്‍ കയറി പിടിക്കും. അങ്ങനെ പ്രണയം വര്‍ക്കൗട്ട് ആകുന്നതാണ് രംഗം.

ഈ രംഗം ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ക്കെ പൃഥ്വി ഞാന്‍ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല, ഞാന്‍ പല്ല് തേച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് എന്നെ ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഇല്ലെങ്കില്‍ പോലും ഒരാള്‍ നമ്മുടെ മുഖത്ത് തുപ്പുമ്പോള്‍ നമുക്ക് അറപ്പ് തോന്നുമല്ലോ. ഇങ്ങനൊരു അനുഭവം തന്നെ ജീവിതത്തില്‍ ആദ്യമാണ്. ഇതെങ്ങനെ ചെയ്യും എന്നൊക്കെ ആലോചിച്ചിരിക്കുകയാണ് ഞാന്‍…ഒരു ഷോട്ടില്‍ ശരിക്കും തുപ്പുക തന്നെ ചെയ്തു. പക്ഷെ ഭാഗ്യത്തിന് പിന്നീടുള്ള രംഗങ്ങളിലൊക്കെ മുഖത്തൊരു തുണി വച്ചു തന്നിരുന്നു. അതിലേക്കാണ് തുപ്പിയത്. എങ്കിലും തുപ്പിയെന്നാണ് താരം പറയുന്നത്…

Leave a Comment

Your email address will not be published. Required fields are marked *