പ്രസവ ശേഷവും ജോലി മുടക്കാതെ ചന്ദ്ര ലക്ഷ്മൺ….ചിത്രങ്ങൾ വൈറൽ..
മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ.സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധ നേടിയ താരം അടുത്തിടെയാണ് അമ്മയായത്.ഈ സന്തോഷം താരത്തിന്റെ ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രസവിച്ചു 28 ദിവസം കഴിയും മുന്നേ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് ചന്ദ്ര.
പുതിയ യൂട്യൂബ് ചാനലിലൂടെ ഭർത്താവ് ടോഷ് ആണ് ഇക്കാര്യം അറിയിച്ചത്.28ന് കുഞ്ഞുവാവയ്ക്ക് ചെറിയൊരു ചരട് കെട്ടിയിരുന്നു എന്നാണ് ടോഷ് പറയുന്നത്.വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചന്ദ്ര ‘വീണ്ടും സുജാത’യില്‍ ജോയിന്‍ ചെയ്‍തിരിക്കുകയാണ്. ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. ‘സുജാത’ ടീമില്‍ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയര്‍ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വര്‍ക്ക് ചെയ്യേണ്ട കാര്യമില്ല, നല്ല റിലാക്‌സായി ചെയ്താല്‍ മതി.’ എന്ന് ടോഷ് വീഡിയോയിൽ പറയുന്നുണ്ട്.എന്നാൽ വിഡിയോയ്ക്ക് പിന്നാലെ ലക്ഷ്മിക്ക് വലിയ വിമർശനം ആണ് നേടുന്നത്. ഇച്ചിരി ഇല്ലാത്ത കൊച്ചിനെ ഇട്ടേച്ചു പോകുന്നത് അത്ര നല്ല പ്രവർത്തി അല്ല എന്നാണ് താരത്തിനെ വിമർശിക്കുന്നവർ പറയുന്നത്. എന്നാൽ ജോലിയോടുള്ള താരത്തിന്റെ ആത്മാർത്ഥ ആണ് ഇതെന്നാണ് നടിയെ അനുകൂലിക്കുന്നവർ പറയുന്നത്.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ ആണ് ചന്ദ്ര ലക്ഷ്ണും ടോഷ് ക്രിസ്റ്റിയും. രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലെ സന്തോഷങ്ങളെ സ്വന്തം സന്തോഷങ്ങളായി കാണുന്ന ആരാധകർ ഏറെയാണ്.സിനിമാ രംഗത്താണ് തുടങ്ങിയതെങ്കിലും ചന്ദ്ര ഇപ്പോൾ സീരിയൽ രംഗത്താണ് സജീവം. എന്ന് സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ ആണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് പിറന്നത്. ഗർഭിണി ആയ ശേഷം സ്വന്തം സുജാതയിൽ ചന്ദ്ര അഭിനയിച്ച് പ്രശംസ പിടിച്ച് പറ്റി. നിറ വയറിൽ ഒമ്പതര മാസം വരെ ആണ് സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവർത്തകർ ചന്ദ്രയ്ക്ക് ബേബി ഷവർ നടത്തുകയും ചെയ്തു.