ചീറ്റകൾ ഇന്ന് എത്തുന്നു..വരുന്നത് കടുവയുടെ മുഖമുള്ള ജംബോ ജെറ്റിൽ

ചീറ്റകൾ ഇന്ന് എത്തുന്നു..വരുന്നത് കടുവയുടെ മുഖമുള്ള ജംബോ ജെറ്റിൽ……

 

 

ഭൂമിയിലെ ഏറ്റവും വേഗമുള്ള ജീവി ചീറ്റപ്പുലിയാണെന്ന് അറിയാമല്ലോ. പണ്ട് ചീറ്റപ്പുലി ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. എന്നാൽ ഇത് നമ്മുടെ നാട്ടിൽനിന്നും വംശമറ്റുപോയി. 70 വർഷങ്ങൾ പിന്നിടുമ്പോൾ ചീറ്റകൾ ഇന്ത്യയിൽ രണ്ടാം വരവിനൊരുങ്ങിയിരിക്കുന്നു. ഏറ്റവും വേഗതയേറിയ മൃഗം എന്ന് വിളിക്കപ്പെടുന്ന ഒരു വന്യമൃഗമാണ്…ഭാരതത്തിൽ 1940 കളിൽ

വംശനാശം സംഭവിച്ച ചീറ്റപ്പുലി വർഷങ്ങൾക്കുശേഷം തിരിച്ചുവരാൻ തയ്യാറെടുക്കുന്നു …. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് എട്ട് ചീറ്റകളെ രാജ്യത്തെത്തിക്കുന്നു. കുനോ ദേശീയോദ്യാനത്തിൽ ചീറ്റകൾ വീണ്ടും എത്തുന്നത്. റിപ്പോർട്ടുകൾ.ഇതനുസരിച്ച് ചുരുങ്ങിയത് എട്ട് ചീറ്റപ്പുലികളെ ആദ്യഘട്ടമായി ഇന്ത്യയിൽ എത്തിക്കും.

ചീറ്റകളെ വഹിച്ചു കൊണ്ടുവരാനുള്ള പ്രത്യേക വിമാനം ഇന്നലെ നമീബിയയില്‍ ലാന്‍ഡ് ചെയ്തിരുന്നു. പ്രത്യേക സജ്ജീകരണങ്ങളുള്ള ബി 747 ജംബോ ജെറ്റ് വിമാനമാണിത്. കടുവയുടെ മുഖമാണ് വിമാനത്തിന്റെ മുന്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത്. ‘കടുവകളുടെ നാട്ടിലേക്ക് ഗുഡ്വില്‍ അംബാസഡര്‍മാരെ എത്തിക്കുന്ന പ്രത്യേക പക്ഷി, ധീരന്മാരുടെ നാട്ടിലിറങ്ങി’ എന്ന കുറിപ്പോടെ വിമാനത്തിന്റെ ചിത്രം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടു.

അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുക. ചീറ്റകള്‍ക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി 1952ല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ തയ്യാറടുക്കുന്നത് എട്ടോളം ചീറ്റകകൾ ചീറ്റ റിഇൻട്രഡക്ഷൻ പദ്ധതിയിലൂടെയാണ് ചീറ്റയെ എത്തിക്കാൻ ലക്ഷ്യമിടുന്നത്. :ഒരു ഭൂഖണ്ഡത്തിൽ നിന്നും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റകളെ കൊണ്ടുപോകുന്നത് ഇതാദ്യമാണ്. ഇതിനു വേണ്ടിയുള്ള ശ്രമം ഒരു പതിറ്റാണ്ട് മുമ്പു തന്നെ തുടങ്ങിയിരുന്നു കേന്ദ്രം. എന്നാൽ പലവിധ തടസ്സങ്ങളുണ്ടായി. കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ചീറ്റകളെ കൊണ്ടുവരാനുള്ള അനുമതി നൽകിയത്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യ, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ഇൻഡ്യൻ വൈൽഡ് ലൈഫ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂൺ എന്നിവയുടെസംയുക്തപഠനത്തിന്റെ ഭാഗമായാണ് ചീറ്റപ്പുലി തിരിച്ചെത്തുന്നത്. അഞ്ച് ആണും മൂന്ന് പെൺ ചീറ്റകളുമാണ്.ദക്ഷിണാഫ്രിക്കയിൽനിന്ന് വരുന്നത്. ഇവയുടെ സംരക്ഷണത്തിനുള്ള എല്ലാ സൗകര്യങ്ങളും കുനോ നാഷണൽ പാർക്കിൽ അനുയോജ്യമാണെന്ന് പഠനങ്ങളിലൂടെ സ്ഥിരീകരിച്ചു നൂറു കൊല്ലം മുൻപ് ഇന്ത്യയിൽ

വ്യാപകമായുണ്ടായിരുന്ന ചീറ്റകൾ അനിയന്ത്രിതമായ വേട്ടയാടൽ കാരണമാണ്

ഭാരതത്തിൽനിന്ന് തന്നെചീറ്റപ്പുലി യെ വംശനാശത്തിലെത്തിച്ചത്.

 

സ്വാതന്ത്ര്യത്തിന്

മുൻപുള്ളകാലഘട്ടത്തിൽ പലയിടങ്ങളിലും രാജാക്കൻമാരും മറ്റുംചീറ്റപ്പുലി ഇണക്കിവളർത്തിയരുന്നു . ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന മൃഗമായ ചീറ്റപ്പുലിയ്ക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വരെ ‘സ്പീഡുണ്ട് അക്ബർ ചക്രവർത്തിയ്ക്ക് 9000 ചീറ്റപ്പിലികൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രസൂചന . ഇന്ന് ഏഷ്യൻ ചീറ്റപ്പുലി പ്രധാനമായും അധിവസിയ്ക്കുന്നത് ഇറാനിലാണ് പാകിസ്ഥാൻ, ബലൂചിസ്ഥാൻമേഖലകളിൽ അപൂർവ്വമായി ഇവയെ കണ്ടുവരുന്നുണ്ട്. ഭാരതത്തിൽ ചീറ്റപ്പുലിയെപ്പറ്റിയുള്ള അവസാനത്തെ വിവരം 1948 ൽ മദ്ധ്യപ്രദേശിലെ രാജാവായിരുന്ന മഹാരാജാ രാമാനുജ പ്രതാപ് സിങ്ങ് വെടിവെച്ച് കൊന്ന മൂന്ന് ചീറ്റപ്പുലികളെക്കുറിച്ചുള്ളതാണ്. അതിനുശേഷം ആരും ചീറ്റപ്പുലികളെ കണ്ടതായി അറിവില്ല .

വംശനാശഭീഷണി നേരിടുന്ന ഈ മൃഗം കടുവകൾക്കും സിംഹങ്ങൾക്കും പുറമെ അറേബ്യയിലെ ഒരു ആഡംബര വളർത്തുമൃഗമാണ്. ഈ വിദേശ നക്ഷത്രങ്ങൾ സാമൂഹിക പദവിയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു.

Leave a Comment

Your email address will not be published.