കുട്ടികളുടെ ആദ്യ മാതൃക അവളുടെ അച്ഛനും അമ്മയുമാണ്. അവർ കള്ളം പറയുകയാണെങ്കിൽ കൊച്ചും കള്ളം പറയും.- ബാല

കുട്ടികളുടെ ആദ്യ മാതൃക അവളുടെ അച്ഛനും അമ്മയുമാണ്. അവർ കള്ളം പറയുകയാണെങ്കിൽ കൊച്ചും കള്ളം പറയും.- ബാല

 

വർഷങ്ങളായി മലയാള സിനിമയിലെ സജീവമായ നടനാണ് ബാല.ജന്മംകൊണ്ട് തമിഴ്നാണെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതൽ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഗായിക അമൃത സുരേഷുമായി വിവാഹബന്ധം വേർപിരിഞ്ഞ ബാല കഴിഞ്ഞവർഷമാണ് പുനർവിവാഹിതനായത്. എലിസബത്ത് എന്നായിരുന്നു രണ്ടാം ഭാര്യയുടെ പേര്.. 2010ലായിരുന്നു ഗായിക അമൃത സുരേഷ് മായുള്ള ബാലയുടെ ആദ്യവിവാഹം ഈ ബന്ധത്തിൽ ഇരുവർക്കും ഉള്ള മകളാണ് അവന്തിക എന്ന പാപ്പു.അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2015 മുതൽ വേർപിരിഞ്ഞു താമസിച്ചിരുന്ന ബാലയും അമൃതയും 2019 ലാണ് നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയത്. വിവാഹമോചിതരായ ശേഷം കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക് ആണ് ലഭിച്ചത്. രണ്ടാം വിവാഹം വരെ ഇടയ്ക്കിടെ മകളെ സന്ദർശിക്കാറുണ്ടായിരുന്നു ബാല എന്നാൽ വിവാഹത്തിനുശേഷം ബാല മകളെ സന്ദർശിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യാതായി എന്നാണ് പറയപ്പെടുന്നത്.

 

ഇപ്പോഴിതാ ബാല ഒരു അഭിമുഖത്തിൽ തന്റെ മകളെ കുറിച് പറഞ്ഞ വാക്കുകളാണ് ജന ശ്രെദ്ധ നേടുന്നത്. മകൾ ജനിച്ചതും അപ്പോൾ ഉണ്ടായ സന്തോഷത്തിനെക്കുറിച്ചും ആയിരുന്നു ബാല സംസാരിച്ചത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. എന്റെ മകൾ ജനിച്ച സമയമാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തന്ന നിമിഷം. അവൾ ജനിച്ചപ്പോൾ ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ ആശുപത്രിയിലേക്ക് വന്നത് പെട്ടിയൊക്കെ വലിച്ചെറിഞ്ഞു ഓടിയെത്തിയാണ്. ഞാനാണ് എന്റെ മകളെ ആദ്യമായി കാണുന്നത്. ഞാൻ മകളെ കാണാൻ ചെന്നപ്പോൾ അവൾ ഇൻകുബേറ്ററിലാണ്. ഞാൻ പോയി പാപ്പുവിനെ തോട്ടപ്പോൾ അവൾ ചിരിച്ചു. എന്റെ മരണം വരെ മറക്കാൻ പറ്റാത്ത ഏറ്റവും സന്തോഷം തന്ന നിമിഷമാണ് അത്. എന്റെ മകളാണ് പാപ്പു ബേബി. ബാല പറഞ്ഞു.

 

 

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ബാലയുടെ പുതിയ ചിത്രം. ഉണ്ണി മുകുന്ദൻ ആണ് ഈ സിനിമയിലെ നായകൻ. മനോജ് കെ ജയൻ, ദിവ്യ പിള്ള, മിഥുൻ രമേഷ്, ആത്മീയ രാജൻ.എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കൂടാതെ തമിഴിൽ നടൻ സൂര്യ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്നു ചിത്രങ്ങളുടെ നിർമ്മാണവും ബാല എടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *