വിവാഹത്തെക്കുറിച്ച് ഇത് ആദ്യമായി ചിമ്പു സംസാരിക്കുന്നു..

വിവാഹത്തെക്കുറിച്ച് ഇത് ആദ്യമായി ചിമ്പു സംസാരിക്കുന്നു..

 

 

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായക നടനാണ് ചിമ്പു..വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. കുരലരസൻ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോൺബോസ്കോ മാട്രികുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്കൂളിൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന സിലമ്പരസൻ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തന്റെ കരിയറിൽ ഒരുപോലെ ഉയർച്ചയും താഴ്ചയും നിറഞ്ഞ നിരവധി കാഴ്ചകൾ താണ്ടിയതാണ് ചിമ്പു. ബാലതാരമായാണ് ചിമ്പു ആദ്യമായി സിനിമയിൽ എത്തുന്നത്. ആദ്യ നായക ചിത്രം 2002ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലേ എന്ന സിനിമയാണ്.. 2004ൽ തുടരെ മൂന്നു റിലീസ്സുകളാണ് ചിമ്പുവിന് ഉണ്ടായത്. കുത്ത്, കോവിൽ, മന്മതൻ എന്നീ സിനിമകൾ ആയിരുന്നു അവ. അതിൽ ജ്യോതികക്കൊപ്പം അഭിനയിച്ച മന്മഥൻ എന്ന ചിത്രം കരിയറിൽ വലിയ വഴിത്തിരിവ് തന്നെയാണ് ഉണ്ടാക്കിയത്. 2006ൽ നയൻതാരക്കൊപ്പം അഭിനയിച്ച വല്ലവൻ എന്ന ചിത്രവും ചിമ്പുവിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരുന്നു. 2010 ലാണ് വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രം ഇറങ്ങുന്നത്.. ചിന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കുന്നതും ഈ ചിത്രം തന്നെയാണ്..

എന്നാൽ ഇതിനൊക്കെ ശേഷം തന്റെ കരിയറിൽ വലിയ ഒരു ഇടിവ് തന്നെ താരത്തിന് ഉണ്ടായി. തന്റെ കരിയറിൽ വേണ്ടത്ര സിനിമകൾ നല്ല വിജയം കാണാതെയും തുടരെത്തുടരെയുള്ള പരാജയങ്ങൾ താരത്തെ കൂടുതൽ വിഷമത്തിൽ ആക്കുകയും ചെയ്തു..

 

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും ആയുള്ള പ്രണയവും പ്രണയത്തകർച്ചയും എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.. പിന്നീട് ഹൻസിക എന്ന നടിയുമായും താരത്തിന് പ്രണയമുണ്ടായിരുന്നു. എന്നാൽ അതും പിന്നീട് ബ്രേക്ക് അപ്പ് ആവുകയായിരുന്നു. ഇപ്പോൾ ഈ രണ്ട് നടിമാരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട് താരം..

39 വയസ്സാണ് താരത്തിന് ഇപ്പോൾ. ഇപ്പോഴും അവിവാഹിതനായി തുടരുന്ന ചിമ്പുവിനോട് എന്തുകൊണ്ടാണ് വിവാഹം ഇത്രയും ലേറ്റ് ആവുന്നത് എന്ന ചോദ്യമാണ് അവതാരകൻ ചോദിക്കുന്നത്. വിവാഹത്തെപ്പറ്റി കേൾക്കുമ്പോൾ സത്യത്തിൽ പേടിയാണ് തോന്നുന്നത്. അഭിനയിക്കാൻ തുടങ്ങുന്ന കാലത്തു തൊട്ട് കൂടെ അഭിനയിക്കുന്ന നടിയുമായി പ്രണയത്തിലാണ് എന്ന് കേൾക്കാറുണ്ട്. എല്ലാ അച്ഛനമ്മമാർക്കും തങ്ങളുടെ മക്കൾ കല്യാണം കഴിച്ചു കാണാൻ ആഗ്രഹിക്കും. അത് തന്നെയാണ് എന്റെ വീട്ടുകാരും ആഗ്രഹിക്കുന്നത്. എന്നാൽ കല്യാണം കഴിക്കാൻ കുറച്ച് പേടിയുണ്ട്. തിടുക്കത്തിൽ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും വിവാഹമോചനവും ഉണ്ടാകുമോ എന്ന ഭയം മൂലം വിവാഹം മാറ്റിവയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. ചിമ്പു പറഞ്ഞു..

Leave a Comment

Your email address will not be published.