മൗനരാഗം സിനിമയിലെ ചിന്ന ചിന്ന വണ്ണക്കുയില്‍ എന്ന ഗാനമാലപിച്ച് അനുശ്രീ…
റിയാലിറ്റി ഷോയില്‍ നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരന്‍, ആദി, റെഡ് വൈന്‍ തുടങ്ങിയവയാണ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ജിത്തു ജോസഫിന്റെ സിനിമയിലാണ് അവസാനമായി അനുശ്രീ അഭിനയിച്ചിരുന്നത്.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്.ഒരു ഗാനം ആലപിക്കുന്ന വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. മൗനരാഗം സിനിമയിലെ ചിന്ന ചിന്ന വണ്ണക്കുയില്‍ എന്ന ഗാനമാണ് അനുശ്രീ പാടിയിരിക്കുന്നത്…ഈ ഗാനത്തിന്റെ ഒരുഭാഗമാണ് അനുശ്രീ ആലപിച്ചിരിക്കുന്നത്.
താരത്തിന്റെ വീഡിയോ എത്തിയതോടെ ഇത്രയും മനോഹരമായി പാടുമോ എന്നാണ് ആരാധകര്‍ താരത്തിനോട് ചോദിക്കുന്നത്…ഇത്ര നന്നായി പാട്ട് പാടുമെന്ന് ഞങ്ങള്‍ അറിയാന്‍ വൈകിപ്പോയി എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
മുഴുവന്‍ പാട്ടും പാടി വീഡിയോ ചെയ്യാമോ എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നുണ്ട്…എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു വീഡിയോ. നിമിഷ നേരം കൊണ്ടാണ് വിഡിയോ വൈറലായി മാറിയത്.