സിനിമയിലെ വില്ലനായ കന്നട താരം കിഷോർ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണ്..
മലയാളി സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കന്നട സിനിമ താരങ്ങളിൽ ഒരാളാണ് കിഷോർ. ഇപ്പോൾ കന്നട സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കന്നടയിൽ ഒരുപാട് സിനിമകൾ ചെയ്ത ഇദ്ദേഹം ജയറാം നായകനായ തിരുവമ്പാടി തമ്പാൻ എന്ന മലയാള സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളത്തിലും കന്നടയിലും കൂടാതെ ഹിന്ദി വെബ് സീരീസിലും ഇദ്ദേഹം ഇപ്പോൾ വളരെയധികം സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എല്ലാ വിശേഷങ്ങളും താരത്തിന്റെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോൾ ഇതാ ഇദ്ദേഹത്തെ സംബന്ധിച്ച പുതിയ വാർത്തയാണ് വളരെയധികം ജനശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്വിറ്ററിൽ വളരെ സജീവമായിരുന്ന ഇദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന ചെറുതും വലുതുമായ രാഷ്ട്രീയ സാമൂഹിക സംസ്കാരിക വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരത്തിന്റെ ട്വിറ്റെർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇന്ത്യയിലെ ഏറ്റവും മികച്ച ദൃശ്യമാധ്യമ സ്ഥാപനം ആയിരുന്ന എൻഡിടിടിവിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത സംബന്ധിച്ച് താരം ട്വിറ്ററിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു.
ആ ദിനത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ കരി ദിനം എന്നാണ് താരം വിശേഷിപ്പിച്ചത്.എൻ ഡി ടിവി ഒരു ഉദ്ദേശവിരുദ്ധ ചാനൽ ആണെന്ന് സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ എപ്പോഴും പറയാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂസ് ചാനലാണ് ഇത് എന്ന് മാത്രമല്ല വിവരമുള്ളവർ എല്ലാവരും ഈ ചാനൽ ആണ് കാണുന്നത്. എന്നാൽ ഇപ്പോൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഈ ചാനലിന് എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ലെന്നും അപ്പോൾ അതുപോലുള്ള ചാനലുകളെ ആണ് നിങ്ങൾ സപ്പോർട്ട് ചെയ്യേണ്ടതെന്നും നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് എന്നുമാണ് മലയാളികൾ പറയുന്നത്.
എന്തൊക്കെയായാലും തന്റെ നിലപാടുകൾ വ്യക്തമാക്കാൻ കിഷോർ ആരെയും ഭയക്കാറില്ല. തനിക്ക് തോന്നുന്ന തന്റെ അഭിപ്രായം മടിക്കാതെ തന്നെ കിഷോർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. തന്നെ താനായി കാണുന്നവർ മാത്രം മതി തന്റെ കൂടെ എന്നും കന്നട ചലച്ചിത്ര താരം കിഷോർ പറയാറുണ്ട്.