ഹാസ്യതാരം കൽപ്പനയുടെ ഓര്‍മ്മകള്‍ക്ക് മുൻമ്പിൽ വേദനയോടെ മകള്‍ ശ്രീമയി. …

ഹാസ്യതാരം കൽപ്പനയുടെ ഓര്‍മ്മകള്‍ക്ക് മുൻമ്പിൽ വേദനയോടെ മകള്‍ ശ്രീമയി. …

 

മലയാള സിനിമയെ ചിരിയുടെ വസന്തമാക്കി മാറ്റിയ നടിയായിരുന്നു കല്‍പന. 2016 ജനുവരിയില്‍ പെട്ടെന്നൊരു മരണത്തിലൂടെ മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്‍കി കൊണ്ടായിരുന്നു കല്‍പന പോയത്. ഹാസ്യ വേഷങ്ങളെ അതിന്റെ തന്മയത്തോടെ കൈകാര്യം ചെയ്യാന്‍ കല്‍പനയ്ക്ക് കഴിയുന്നത് പോലെ മലയാളത്തില്‍ മറ്റൊരു നടിമാര്‍ക്കും കഴിയില്ല.

അമ്മയുടെ ഓര്‍മ്മകള്‍ വേദനയോടെ പങ്കുവെക്കുകയാണ് മകള്‍ ശ്രീമയി. അമ്മ ഞങ്ങളെ വിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും വീട്ടില്‍ എവിടെയും അമ്മയുടെ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ലെന്നും ശ്രീമയി പറയുന്നു. എപ്പോള്‍ വേണമെങ്കിലും ചിരിച്ച മുഖത്തോടെ അമ്മ വീട്ടിലേക്ക് കയറിവരുമെന്ന വിശ്വാസത്തില്‍ തന്നെയാണ് തങ്ങളെന്നും തന്നെ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ഏറ്റവും ആദ്യം ഗുരുത്വമാണെന്നും ശ്രീമയി പറയുന്നു.

അമ്മ തന്നെ എളിമ വിനയം, മുതിര്‍ന്നവരോടുള്ള ബഹുമാനം എന്നിവയൊക്കെ വേണമെന്ന് പഠിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ മുന്നില്‍ കാലില്‍ കാല് കയറ്റി വെച്ച്‌ ഇരിക്കരുതെന്ന് പഠിപ്പിച്ചു. അഹങ്കാരിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്നു ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുതെന്നും പഠിപ്പിച്ചുവെന്നും ശ്രീമയി പറയുന്നു. അതെ അമ്മയുടെ വാക്കുകള്‍ ദൈവവാക്കുകളായി ഉള്‍ക്കൊള്ളുക. എന്നിവയൊക്കെ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട് .

പലരെയും പറ്റുന്ന പോലെ സഹായിച്ചിരുന്നു, ആരുമറിയാതെ. ആലപ്പുഴയിലെ റസിയ എന്ന അമ്മയ്ക്ക് മാസം തോറും സഹായമായി ഒരു ചെറിയ തുക അയച്ചു കൊടു ക്കുമായിരുന്നു. പോയപ്പോൾ വന്നു കണ്ണീരോടെ നിന്നവരുടെ കണ്ണുകളിലുണ്ടായിരുന്നു ആ സ്നേഹം..’

സിനിമ സ്വപ്നത്തെ കുറിച്ചും ശ്രീമയി പറയുന്നുണ്ട്

അമ്മയുള്ളപ്പോഴൊരിക്കലും തന്റെ സിനിമാ സ്വപ്നത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല ശ്രീമയി. അതെല്ലാം പിന്നീടു പറയാനായി കാത്തു വച്ചിരിക്കുകയായിരുന്നു.

ഒന്നും പറയാൻ കാത്തു നിൽക്കാതെ അമ്മ പെട്ടെന്ന് പോയെങ്കിലും ശ്രീമയി ഇപ്പോഴും ആ മോഹം താലോലിക്കുന്നു. ‘‘സിനിമ എന്റെ സ്വപ്നത്തിലുണ്ട്. കാരണം, അതു രക്തത്തിലലിഞ്ഞു ചേർന്നതു പോലെ കിട്ടിയ ഇഷ്ടമല്ലേ? ഞങ്ങളുടെ കുടുംബത്തിലെ ഇളം തലമുറയ്ക്കെല്ലാമുണ്ട് ആ ഇഷ്ടം. നമ്മൾ  കുഞ്ഞു പ്രായം തൊട്ടേ കണ്ടു വളർന്നതു സെലിബ്രിറ്റി ലൈഫാണ്. അതിനോട് ആഗ്രഹം തോന്നും. പക്ഷേ, എങ്ങനെയാകുമെന്നറിയില്ല. നമ്മുടെ കഴിവും ഭാഗ്യവും എല്ലാമനുസരിച്ചിരിക്കും…

അതോടപ്പം തന്നെ

അഭിനയ അരങ്ങേറ്റത്തിനൊരുങ്ങി അന്തരിച്ച പ്രമുഖ ചലച്ചിത്ര-ഹാസ്യ താരം കല്‍പനയുടെ മകള്‍ ശ്രീമയി. കിസ്സ എന്ന ചിത്രത്തിലൂടെയാണ് ശ്രീസംഗ്യ എന്ന ശ്രീമയി മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവടു വയ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *