ഇതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്നും പോസ്റ്റ് ചെയ്യുന്നു .. നിക്കി ഗൽറാണി

ഇതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്നും പോസ്റ്റ് ചെയ്യുന്നു .. നിക്കി ഗൽറാണി

 

 

നിവിൻ പോളിയെ നായകനാക്കി 2014 ൽ പുറത്തിറക്കിയ ചിത്രമാണ് 1983.. ചിത്രത്തിൽ മഞ്ജുള എന്ന വേഷം അവതരിപ്പിച്ചു കൊണ്ടാണ് നിക്കി ഗൽറാണി മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്… പള്ളിയിലേക്ക് കടന്നുവരുന്ന നിക്കി ഗൾറാണിയെ നോക്കി വെള്ളിമൂങ്ങയിൽ ബിജുമേനോൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിചുള്ളു എന്ന്.. ആരും മോഹിക്കുന്ന അഴകോടെ മലയാള സിനിമയുടെ പ്രിയനായികയായി എത്തിയ നിക്കി ഗൾറാണി നമ്മൾ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്..

1993 ജനുവരി 3 നു മനോഹർ ഗൽറാണി-രേഷ്മ എന്നിവരുടെ ഇളയ മകളായി ബംഗ്ലൂരിൽ ആണ് ജനിച്ചത്‌. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്‌. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ. 100-160 കിലോമീറ്റർ വേഗത്തിൽ നിക്കി ബുള്ളറ്റ് ഓടിക്കും. നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിച്ചിരുന്നു. സൂപ്പർ ബൈക്കുകളും നിക്കി ഓടിക്കും. ഒരു കന്നഡ ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമറ്റ് വെയ്ക്കാതെ ബുള്ളറ്റോടിച്ചതിന്റ പേരിൽ നിക്കി സോഷ്യൽ മാധ്യമങ്ങൾകൂടി വിവാദത്തിൽപെട്ടിരുന്നു.

1983 കൂടാതെ ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ എന്നീ മലയാളം സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയായിരുന്നു താരത്തിന്റെ അവസാനത്തെ ചിത്രം..

 

മലയാളികളുടെ പ്രിയ താരമായ നിക്കി ഗൽറാണിയുടെ വിവാഹം കഴിഞ്ഞ മെയ് 18ന് ആയിരുന്നു.. തെലുങ്കിലെ യുവതാരമായ ആദിയാണ് നിക്കിയുടെ വരൻ.. ഭർത്താവായ ആദിക്കൊപ്പം പാരിസിൽ തങ്ങളുടെ അവധിക്കാലം ചിലവഴിച്ച നിമിഷങ്ങൾ നിക്കി ഗൽറാണി തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു..

അവക്കെല്ലാം നിരവധി ആരാധകർ കമന്റ്സുമായും എത്തിയിരുന്നു.. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ഔട്ട്‌ഫിറ്റാണ് ശ്രദ്ധ നേടുന്നത്.. മൂന്ന് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.. മൂന്നിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ സാധിച്ചില്ല. അതുകൊണ്ട് മൂന്നും പോസ്റ്റ് ചെയ്യുന്നു എന്നാണ് താരം ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Leave a Comment

Your email address will not be published. Required fields are marked *