കുട്ടികളിലെ കോവിഡ് രോഗവും, അതിന്റെ ലക്ഷണങ്ങളും

കോവിഡിന്റെ ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും കുട്ടികളിലെ അസുഖത്തിന്റെ അളവും, തീവ്രതയും വളരെ കുറവായിരുന്നു. എന്നാൽ മൂന്നാമതൊരു തരംഗം വരുകയാണെങ്കിൽ കുട്ടികൾക്ക് അത് കൂടുതൽ ബാധിക്കാനായി ഒരു സാധ്യതയുണ്ട്. അതിന്റെ ഒരു കാര്യം, കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ കൊടുത്തിട്ടില്ല എന്നതാണ്, അങ്ങനെ ഒരു സാഹചര്യത്തിൽ അവർക്കു അസുഖം വന്നാൽ അത് വളരെ തീവ്രമാകുവാൻ സാധ്യത കൂടുതലാണ്. അത് എത്രത്തോളം സത്യമാണെന്ന് നമ്മൾ കണ്ടുതന്നെ അറിയണം. മുന്നോട്ടുപോകുമ്പോൾ മാത്രമേ ഇത് നമ്മൾ പേടിക്കുന്ന ഒരു തലത്തിലേക്കു പോകുമോ എന്ന് നമുക്ക് അറിയാൻ സാധിക്കുകയുള്ളു.

എന്നിരുന്നാൽപോലും ചില കാര്യങ്ങൾ നാം എല്ലാവരും അറിഞ്ഞിരിക്കേണ്ടതായുണ്ട്. അതിൽ ഒന്ന്, എന്തെല്ലാം ആണ് ഇതിന്റെ ലക്ഷണങ്ങൾ എന്നുള്ളതാണ്. പ്രായമായവരിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാഞ് പനി, ചുമ, ശരീര വേദന, തളർച്ച എന്നിവയെല്ലാം. ഇതേ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും വരാം. എന്നാൽ ചിലപ്പോൾ കുട്ടികൾക്ക് വയറുസംബന്ധമായ ലക്ഷണങ്ങൾ വരാം അതായത് വയറുവേദന, ശർദ്ധി, വയറ്റിളക്കം എന്നീ ലക്ഷണങ്ങൾ പ്രായമായവരെക്കാൾ കുറച്ചു കൂടുതലായായിരിക്കും കുട്ടികളിൽ വരാവുന്നത് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ കാര്യം എന്തെന്നാൽ, ശരീരത്തിലെ ചുവന്ന പാടുകൾ, ചൊറിച്ചിലുകൾ എല്ലാം കുട്ടികളിൽ കണ്ടുവരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

പ്രായമാവരെ വെച്ച് നോക്കുമ്പോൾ കുട്ടികളിൽ അത്ര തീവ്രമായി ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല. പക്ഷെ, നാം പേടിക്കേണ്ടതായ ഒരു കാര്യമുണ്ട്. ഈ ഇടയായി നാം കേട്ടുവരുന്ന ഒരു വാക്കാണ് MISCA (Multisystem Inflammatory Syndrome in Children). ഇത് എന്താണ്? കോവിഡ് അസുഖം വരുമ്പോൾ, അല്ലെങ്കിൽ കോവിഡ് അസുഖം വന്നതിനു ശേഷം നമ്മുടെ ശരീരത്തിന്റെ പ്രതിരോധം തന്നെ ക്രമദീതമായി പ്രവർത്തിക്കുന്ന ഒരു അവസ്ഥ, അതായത് അമിതമായ പ്രതിരോധത്തിലേക്കു ശരീരം പോകുമ്പോൾ അതുകാരണം ഉണ്ടാകുന്ന ലക്ഷണങ്ങൾ ഉണ്ടാകും.

ഇങ്ങനർയുണ്ടാകുമ്പോൾ ജീവിതം തസ്നനെ അപകടത്തിലായെന്നു വരാം. ഇതിനുള്ള ചികിത്സ എന്തെന്നാൽ ഇമ്മ്യൂണി റെഗുലേറ്റ് ചെയ്യുന്നതിനുള്ള മരുന്നുകൾ കഴിക്കുക എന്നതാണ്. പൊതുവെ കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നു പറയുന്നുണ്ടെങ്കിലും, ഇങ്ങനെയൊരു ജീവന്തന്നെ അപകടമുണ്ടാക്കാവുന്ന രീതിയിൽ ഉള്ള പ്രശ്നത്തിലേക്ക് ഈ ഒരു അസുഖം കൊണ്ടെത്തിക്കുന്നുണ്ടെന്ന വിചാരം എല്ലാവരിലും ഉണ്ടായിരിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *