നിഗൂഢതകളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഞണ്ടു പാറ ക്ഷേത്രം…..
തിരുവനന്തപുരം ജില്ലയിലെ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരി. വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
അമ്പൂരി പഞ്ചായത്തിൽ കുട്ടമല നെയ്യാർഡാമിന് 8 കിലോമീറ്റർ മാറി ഞണ്ടുപാറ ഗുഹാ ക്ഷേത്രംസ്ഥിതിചെയ്യുന്നു.
ചുറ്റിയൊഴുകുന്ന നെയ്യാർ സാമാണ് അമ്പൂരി എന്ന ഗ്രാമത്തെ മനോഹരമാക്കുന്നതിൽ പ്രധാന കാരണവും.
അമ്പൂരി എന്ന വ്യത്യസ്തമായ പേരു വരാൻ ഈ ഗ്രാമത്തിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡ വർമ്മ രാജാവിന്റെ വില്ലാളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെടുന്നതത്രെ
തിരുവനന്തപുരം അരുമ്പിയ്ക്ക് അടുത്ത് പ്രകൃതി ഭംഗിയിൽ ലയിച്ചു ചേർന്ന് ഞണ്ടുപാറ ഗുഹാ ക്ഷേത്രം
നിവാസികൾക്കു പോലും അപരിചിതമായ ഒരു സ്ഥലം.തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളിലൊന്നാണ് കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് കുന്നും മലകളും താണ്ടി ഒരുപാട് സഞ്ചാരികൾ എത്തിച്ചേരുന്നരിടം.
കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രം എന്ന പേരുവന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള് നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്.
ഗുഹയിലേക്ക് പ്രവേശിക്കാൻ
താഴെ നിന്നും മുകളിലേക്ക് എത്താനുള്ള കയറ്റമാണ് ഞണ്ടു പാറയിലെ ക്ഷേത്രത്തിൽ എത്താനുള്ള വഴി.
കുന്നും മലയും കയറി കല്ലുകൾ നിറഞ്ഞ വഴിയിലൂടെ നടന്ന് വേണം ഗുഹാക്ഷേത്രം കയറാൻ വേറെ വഴികൾ ഒന്നുമില്ല . കുത്തനെയുള്ള പാറക്കെട്ടുകളും ചരിവുകളും കയറി ഇറങ്ങിയുമൊക്കെ ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ ഗുഹാക്ഷേത്രത്തിലെ കവാടത്തിലെത്താൻ
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ച്ചകളും, രഹസ്യങ്ങളും, നിഗുഢതകളുo നിറത്തതാണ് ഈ പ്രദേശം. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഞണ്ടു പാറ ക്ഷേത്രം ഇവിടേക്കുള്ള സാധാരണ യാത്ര ചെയ്യുന്നത് വൈകുന്നേരമാണ്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളിലാണ് സാധാരണ സഞ്ചാരികൾ പ്രകൃതി ഭംഗി ആസ്വാദിക്കാൻ വരുന്നത്. വൈകുന്നേരങ്ങളിൽ മാത്രമാണ് ഞണ്ടു പാറ സന്ദർശിക്കാനുള്ള സമയവും നിശ്ചയിച്ചിരിക്കന്നത്.