പരസ്യമായി ഭർത്താവിനെ ലിപ്‍ലോക്ക് ചെയ്തു പൊതു സ്ഥലങ്ങളിൽ അശ്ലീല പ്രദർശനം കാഴ്ചവച്ചു നടി ശ്രിയ ശരണിനെതിരെ വിമർശനം…

പരസ്യമായി ഭർത്താവിനെ ലിപ്‍ലോക്ക് ചെയ്തു പൊതു സ്ഥലങ്ങളിൽ അശ്ലീല പ്രദർശനം കാഴ്ചവച്ചു നടി ശ്രിയ ശരണിനെതിരെ വിമർശനം……

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രിയ ശരൺ. നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.മോഡലിംഗ് രംഗത്തുനിന്നാണ് ശ്രേയ അഭിനയരംഗത്തെത്തുന്നത്.

തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്.2001 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങൾ ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന ലിസ്റ്റിലേക്ക് ശ്രേയ അടുക്കുകയായിരുന്നു. 75 ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്.

2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാർസിലോനയിലായിരുന്നു ഇവരുടെ താമസം.

വിവാഹ ശേഷം സിനിമയിൽ നിന്ന് ദീർഘനാളായി വിട്ടുനിൽക്കുകയാണ് താരം

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ശ്രേയ. മൂന്നു മില്യണിലധികം ഫോളോവേഴ്സ് താരത്തിനു ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. ഇടയ്ക്കിടെ ഭർത്താവ് ആൻഡ്രേയ് കൊശ്ചീവിനും മകൾ രാധയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം

ആർആർആറിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീയ ശരൺ.

ഒപ്പം താരം ഇപ്പോൾ ബോളിവുഡിലും തിരിച്ചുവരാൻ ഒരുങ്ങുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ശ്രീയ ഹിന്ദിയിലേക്ക് മടങ്ങിയെത്തുന്നത്.

എന്നാല്‍ വിവാദങ്ങളും ശ്രീയയെ തേടിയെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വിവാദം മൂലം താരത്തിന് പരസ്യമായി മാപ്പ് ചോദിക്കേണ്ടി വരെ വന്നിട്ടുണ്ട്.

ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്. താരം ഭർത്താവിനൊപ്പം എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴായിരുന്നു ഒരു സംഘം മാധ്യമപ്രവർത്തകർ ഇവരെ വളയുകയും ഇവരുടെ ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങുകയും ചെയ്തത്. അതിനിടയിൽ ആയിരുന്നു ശ്രീയ ഭർത്താവിനെ ലിപ് ലോക്ക് ചെയ്തത്. ഇതിൻറെ പേരിൽ താരം ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്.

ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്നും എന്നാൽ പൊതു സ്ഥലത്ത് നിന്ന് ഇങ്ങനെയുള്ള അശ്ലീല പ്രദർശനങ്ങൾ നടത്തുന്നത് വളരെ തെറ്റാണ് എന്നുമാണ് ഇപ്പോൾ മലയാളി അമ്മാവൻമാരും അമ്മായിമാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിച്ചത് അല്ല എന്നാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ. അതേസമയം അവർ ചെയ്തതിൽ ഒരു തെറ്റുമില്ല എന്നും ഇതൊക്കെ മാനുഷികം ആയിട്ടുള്ള മൂല്യങ്ങളാണ് എന്നുമാണ് വലിയൊരു വിഭാഗം ആളുകളും പറയുന്നത്.

അതേ സമയം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് പിന്നാലെ മ്യൂസിക് സ്‌കൂള്‍, കബ്‌സ, തഡ്ക്ക, നരഗാസുരന്‍, സണ്ടക്കാരി തുടങ്ങിയ സിനിമകള്‍ ശ്രീയയുടേതായി പുറത്തിറങ്ങാനുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *