സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത സൈബർ ആക്രമണം.. സിനിമകൾ ബഹിഷ്കരിക്കുമെന്ന് ഒരു കൂട്ടർ..

സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത സൈബർ ആക്രമണം.. സിനിമകൾ ബഹിഷ്കരിക്കുമെന്ന് ഒരു കൂട്ടർ..

 

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് ഇപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന ഒരു താരമായി വളർന്ന ആളാണ് സുരാജ് വെഞ്ഞാറമൂട്. ഒരുകാലത്ത് കോമഡി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരം ഇന്ന് ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ വളരെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്ന താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഉള്ളിൽ എന്നും മായാതെ നിലനിൽക്കുന്നവയാണ്..

കോമഡി അനായാസമായി കൈകാര്യം ചെയ്ത സുരാജ് വെഞ്ഞാറമൂട് ഇന്ന് ക്യാരക്ടർ റോളുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിരവധി അവാർഡുകൾ തേടിയെത്തിയ താരം ഇന്ന് പൊന്നും വിലയുള്ള നടനാണ്..

 

താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നത്. മുമ്പ് ഫ്ലവേഴ്സ് ചാനലിൽ ഉണ്ടായിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിൽ അവതാരികയായിരുന്ന അശ്വതി ശ്രീകാന്തിനെതിരെ നടത്തിയ ഒരു പരാമർശം ആണ് ഇപ്പോൾ കുത്തിപ്പൊക്കി വലിയ ഒരു വിവാദം തന്നെ ഉണ്ടാക്കിയിരിക്കുന്നത്.. അവതാരിക അശ്വതി ശ്രീകാന്തിന്റെ കയ്യിൽ കെട്ടിയിരിക്കുന്ന ചരട് നോക്കി സുരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്..നന്നായിട്ട് സാരിയൊക്കെ ഉടുത്ത്, അത്യാവശ്യ ഗ്ലാമറൊക്കെ ഉണ്ട്, കയ്യിൽ അനാവശ്യമായി ചരടുകൾ, ചില ആളുകളിലൊക്കെ ഉള്ളതുപോലെ, ശരം കുത്തി ആലിന്റെ മുമ്പിൽ ഒക്കെ കാണുന്നതുപോലെയുണ്ട്.. വളരെ മോശമല്ലേ ഇതൊക്കെ എന്നായിരുന്നു സുരാജിന്റെ പരാമർശം.

കഴിഞ്ഞദിവസം മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയായിരുന്നു കൂടുതൽ ആൾക്കാരും തന്റെ അധിക്ഷേപ കമന്റുകൾ വാരി വിതറിയത്. സുരാജ് പണ്ട് ചരട് കെട്ടി നടന്നപ്പോൾ എടുത്തിരുന്ന ചിത്രങ്ങളും ചിലർ കമന്റ് ബോക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.. കയ്യിൽ ചരട് കെട്ടിയവരോടും നെറ്റിയിൽ കുറിയിട്ടവരോടും ഇപ്പോൾ താങ്കൾക്ക് പുച്ഛം ആയിരിക്കും. കാരണം ഇപ്പോൾ നിങ്ങളുടെ സഹവാസം ഒരു പ്രത്യേക ജനുസിൽപ്പെട്ടവരുടെ കൂടെയാണല്ലോ. ഇനിയും അവാർഡുകളും പദവികളും അവസരങ്ങളും തേടി വരാൻ ഹിന്ദു വിരുദ്ധനായി തുടരുക തന്നെ വേണം. അത്രമേൽ ഹൈന്ദവ വിരുദ്ധതയുടെ ഒരു എക്കോ സിസ്റ്റം കേരളത്തിൽ രൂപപ്പെട്ടു വരുന്നു..

അമ്പലങ്ങളിൽ വരുന്ന കയ്യിൽ ചരട് കെട്ടിയവരും ചന്ദനക്കുറി തൊടുന്ന ഹിന്ദുമതത്തിലെ സാധാരണ വിശ്വാസികളും ഇട്ട കാണിക്കയിൽ നിന്നും ഉണ്ടാക്കിയ അമ്പലപ്പറമ്പിലെ സ്റ്റേജുകളിൽ മിമിക്രി കളിച്ചു പതുക്കെ വളർന്ന ആൾക്കാർ മലയാള സിനിമയിൽ എത്തിയപ്പോൾ കയ്യിൽ ചരട് കെട്ടുന്ന പോലെയുള്ള ഹിന്ദുക്കളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാണുമ്പോൾ പുച്ഛം.. എന്നിങ്ങനെയാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ അധിക്ഷേപ കമന്റുകൾ വരുന്നത്.. ചിലർ സുരാജ് വെഞ്ഞാറമൂടിന്റെ സിനിമകൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി എത്തിയിട്ടുണ്ട്..

Leave a Comment

Your email address will not be published.