മിക്സി മൂലം ഉണ്ടാകുന്ന അപകടം സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മുടെ എല്ലാവരുടെയും വീട്ടടുക്കളയിൽ എന്നും ഉപയോഗിക്കുന്ന ഒരുപാട് ഉപകാരണമാണ് മിക്സി. നമ്മൾ എത്രയും കൂടുതൽ ഉപയോഗിക്കുന്നുവോ അത്രയും അപകടസാധ്യതയുള്ളതാണ് മിക്സി. 2013ൽ 41 കേസുകൾ ആയിരുന്നെങ്കിൽ,2019 ആയപോഴേക്കും 153 കേസുകളാണ് മിക്സിയുമായി ബന്ധപ്പെട്ട അപകടങ്ങൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. പല പ്രായത്തിലുള്ള ആളുകൾ മിക്സി അപകടം മൂലം ആശുപത്രിയിൽ എത്തുന്നുണ്ട്. അമ്മമാരെ സഹായിക്കുന്നതിനായി അടുക്കളയിൽ കയറുന്ന 10 വയസുകാരി മകൾ മുതൽ മകളെ സഹായിക്കാനെത്തുന്ന 80 വയസുള്ള അമ്മമാർ വരെ ഇത്തരം അപകടങ്ങൾ നേരിടുന്നുണ്ട്.

ഒന്നുമുതൽ അഞ്ചു വിരലുകൾ വരെ നഷ്ടമായവരും അതുപോലെതന്നെ ചെറിയ സ്റ്റിച്ച് മുതൽ ദീർഘനേരം നീളുന്ന ഓപ്പറേഷനിലൂടെ വിരലുകൾ തുന്നിച്ചേർക്കേണ്ട അവസ്ഥ വരെ വരാറുണ്ട്. നമ്മുടെ ഒരുനിമിഷത്തെ ശ്രെദ്ധക്കുറവുമൂലമാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 600ൽ അതികം കേസുകളാണ് മിക്സി മൂലം ഉണ്ടായ അപകടങ്ങളെതുടർന്ന് ആശുപത്രികളിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. അതിൽ 87% ആളുകളും മിക്സി ഉപയോഗിക്കുന്ന സമയങ്ങളിൽ മറ്റുജോലികളിലും ഏർപെട്ടിട്ടുള്ളവരായിരിക്കും. എന്നാൽ 13% ആളുകളും ശ്രെധിച്ചു ചെയ്യുന്നവരായിരിക്കും. എന്നിരുന്നാലും അവർക്കും അപകടങ്ങൾ ഉണ്ടാകുന്നു. ഇത് മറികടക്കാൻ, അല്ലെങ്കിൽ ഇത്തരം അവസ്ഥ വരാതിരിക്കാൻ നാം ചെയ്യേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്.

1. മിക്സി ഉപയോഗിക്കുന്ന സമയത്ത് നാം മറ്റു ജോലികളിൽ ഏർപ്പെടാതിരിക്കണം.
2. മിക്സിയുടെ മൂടി നല്ലതുപോലെ അമർത്തിപ്പിടിച്ചുകൊണ്ട് വേണം മിക്സി ഉപയോഗിക്കുന്നത്.
3. എന്തെങ്കിലും കാരണത്താൽ മൂടി തെറിച്ചു പോകുകയാണെങ്കിൽ ഒരിക്കലും അത് തിരിച്ചുവെക്കാനായി ശ്രെമിക്കരുത്. അപ്പോഴാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. അതിനുപകരം പ്രവർത്തിക്കുന്ന മിക്സിയുടെ നോബ് ഓഫ്‌ ചെയ്യുന്നതാണ് വേണ്ടത്.

4. 13% ശ്രെധിച്ചു ചെയ്യുന്നവർക്കും അപകടം ഉണ്ടാകുന്നത് എങ്ങിനെയാണെന്നാൽ, മിക്സിയുടെ മൂഡിയിലുള്ള വാഷർ കേടാകുന്നതുമൂലമാണ്. അത്തരം കേടായ വാഷറുകൾ മാറ്റി, പുതിയ ഒന്ന് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം നാം അമർത്തി പിടിച്ചാലും വാഷർ ചിലപ്പോൾ സ്ലിപ്പായി തെറിച്ചു പോകുവാനും, നമ്മുടെ കൈ മിക്സിയ്ക് അകത്തേക്ക് വീഴാനും സാധ്യതയുണ്ട്.

5. ഇന്ന് നമുക്ക് ലോക്ക് ചെയ്യാൻ പറ്റുന്ന മിക്സികൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവൻ ആരും തന്നെ ഇത്തരം മിക്സികൾ വാങ്ങി ഉപയോഗിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, അതിന്റെ വില തന്നെ. നാം ഓർക്കേണ്ട ഒന്നുണ്ട്. ഇന്ന് നാം കുറച്ചു വില കൂടുതൽ കൊടുത്താൽ നാളെയൊരിക്കൽ അത് നമ്മുടെ ജീവന്റെ തന്നെ വിലയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *