എലിസബത്ത് രാഞ്ജിക്ക്‌ അന്തിമോപചാരം അർപ്പിക്കാനായി ഡേവിഡ് ബെക്കാം 13 മണിക്കൂർ കാത്തുനിന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..

എലിസബത്ത് രാഞ്ജിക്ക്‌ അന്തിമോപചാരം അർപ്പിക്കാനായി ഡേവിഡ് ബെക്കാം 13 മണിക്കൂർ കാത്തുനിന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..

 

മുൻ ഇംഗ്ലീഷ് ഫുട്ബോൾ ടീം ക്യാപ്റ്റനാണ് ഡേവിഡ് ബെക്കാം..1992-ൽ 17 വയസുള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് ബെക്കാം തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്ന കാലയളവിൽ യുണൈറ്റഡ്, പ്രീമിയർ ലീഗ് 6 തവണയും എഫ്.എ. കപ്പ് രണ്ട് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ഒരു തവണയും നേടി. 2003-ൽ യുണൈറ്റഡ് വിട്ട ബെക്കം റയൽ മാഡ്രിഡിലെത്തി. നാല് സീസൺ റയൽ മഡ്രിഡിനായി കളിച്ച ബെക്കാമിന്റെ അവസാന സീസണിൽ അവർ ലാ ലിഗ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

2007 ജൂലൈ 1-ന് ബെക്കാം അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയുമായി എം.എൽ.എസ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കരാറിലേർപ്പെട്ടു. എം.എൽ.എസിൽ മത്സരങ്ങളില്ലാത്തപ്പോൾ കായിക ക്ഷമത നിലനിർത്താനായി ബെക്കാം വായ്പ താരമായി എ.സി. മിലാനിലെത്തി. പിന്നീട് മിലാനുവണ്ട് സ്ഥിരമായി കളിക്കാനുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ ക്ലബ് മാറ്റം ഇപ്പോഴും വ്യക്തമായ തീരുമാനമാകാതെ തുടരുകയാണ്.

 

ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ തെരഞ്ഞെടുപ്പിൽ ബെക്കാം 2 തവണ രണ്ടാം സ്ഥാനത്തെത്തി. 2004-ൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ കളിക്കാരൻ ഇദ്ദേഹമായിരുന്നു. 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ആദ്യ ഇംഗ്ലണ്ട് താരം ഇദ്ദേഹമാണ്. 2000 മുതൽ 2006 വരെ ഇംഗ്ലണ്ട് ടീമിന്റെ നായകനായിരുന്ന ബെക്കാം ആ പദവിയിൽ 58 മത്സരങ്ങൾ കളിച്ചു. 2008 മാർച്ച് 26-ന് ഫ്രാൻസിനെതിരെയുള്ള മത്സരത്തിലൂടെ ബെക്കാം ഇംഗ്ലണ്ടിനുവേണ്ടി 100 മത്സരങ്ങൾ തികച്ചു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം തവണ മത്സരിച്ച് കളിക്കാരൻ എന്ന പദവി ബോബി മൂറുമായി ഇദ്ദേഹം പങ്കുവയ്ക്കുന്നു.

പോപ്പ് സംഗീത സംഘമായ സ്പൈസ് ഗേൾസ് അംഗം വിക്ടോറുയ ബെക്കാം ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്.

 

ഇപ്പോൾ ഡേവിഡ് ബെക്കാമിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്..മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ക്യൂവില്‍ നിന്നത് 13 മണിക്കൂര്‍. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ പുലര്‍ച്ചെ 2.15നാണ് ക്യൂവിനൊപ്പം ചേര്‍ന്നത്.

 

രാജ്ഞിയുടെ അസാധാരണമായ ജീവിതം ആഘോഷിക്കുന്നതിനാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നത്. ഈ നിമിഷങ്ങളില്‍ zz zഎല്ലാവര്‍ക്കുമൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. കൂടെ വരിയിലുണ്ടായിരുന്നവര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടതിന്റെ അനുഭവങ്ങളും ബെക്കാം പങ്കുവെച്ചു.

വെസ്റ്റ്മിനിസ്റ്റര്‍ ഹാളിന് പുറത്ത് ബെക്കാം കാത്തുനില്‍ക്കുന്നതിന്റെ വിഡിയോയും വൈറലായി. lഉച്ചക്ക് 3.25നാണ് ബെക്കാമിന് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചത്.രാജ്ഞിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഹാളിലേക്കുള്ള പ്രവേശനം ഇടക്ക് സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഏകദേശം ഏഴര ലക്ഷത്തോളം പേരാണ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരിക്കുന്നത്.

Leave a Comment

Your email address will not be published.