Latest News

ഇനി ഭര്‍ത്താവിനേയോ, കുട്ടികളെകുറിച്ചോ പറഞ്ഞാല്‍ ഞാന്‍ കേസ് കൊടുക്കും ; ദയ അശ്വതി

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയില്‍ സജീവമായ ദയ ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെയും കുട്ടികളെയും കുറിച്ച്‌ പറയുന്നത് തനിക്ക് അംഗീകരിക്കാന്‍ ആകുന്നില്ലെന്ന് പറയുകയാണ്. ലൈവ് വീഡിയോയിലൂടെയാണ് ദയ ഈ കാര്യം പറയുന്നത്. ഞാന്‍ ഒരു അഭിപ്രായം പറയാന്‍ വേണ്ടി വരുമ്ബോള്‍ ഓരോരുത്തരും വന്നു പറയുന്നു ഇപ്പൊ കൊറോണയല്ലേ കൊറോണയെ പറ്റി സംസാരിക്കാന്‍. ബിഗ് ബോസില്‍ നിന്ന് വന്നുകഴിഞ്ഞപ്പോള്‍, ഞങ്ങളെ പഞ്ഞിക്കിട്ടപ്പോഴും ഉണ്ടായിരുന്നു ഈ കൊറോണ. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ ഈ കൊറോണ ഒന്നും ഇല്ലായിരുന്നോ. അന്നും കൊറോണ ഉണ്ടായിരുന്നു. ഇന്നും കൊറോണ ഉണ്ട്. നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഞങ്ങള്‍ തന്നില്ലേ. അപ്പോള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്കും മനസ്സ് ഉണ്ടാകണം.

നിങ്ങളുടെ കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യൂ

പലരും പല നുണ കഥകള്‍ ഇറക്കുന്നുണ്ട്. ഇതൊന്നും സത്യങ്ങള്‍ ആല്ല. ഞാന്‍ ഒരു സിന്ദൂരം ചാര്‍ത്തി ഫോട്ടോ ഇട്ടപ്പോള്‍ അല്ലെങ്കില്‍ വീഡിയോ ഇട്ടാല്‍ ദയയുടെ കല്യാണം കഴിഞ്ഞു എന്നാണോ, അത് ഏതുവകുപ്പില്‍ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭര്‍ത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വേറെ വിവാഹിതനായി. അപ്പോള്‍ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാന്‍ സിന്ദൂരം തൊട്ടത്. പിന്നെ എനിക്ക് രണ്ടു ആണ്‍കുട്ടികളാണ് ഉള്ളത്.

പെണ്‍കുട്ടികള്‍ എന്നാണ് പറയുന്നത് പലരും. കാര്യങ്ങള്‍ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകള്‍ പറഞ്ഞു ഇറക്കരുത്. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ പണിയെടുത്താണ് എന്റെ ഭര്‍ത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ച്‌ വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കും ദയ പറഞ്ഞു.

Show More

Related Articles

Back to top button
Close