തങ്ങളുടെ ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ദേവിക നമ്പ്യാരും ഭർത്താവും..

തങ്ങളുടെ ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ദേവിക നമ്പ്യാരും ഭർത്താവും..

 

പ്രേക്ഷകരുടെ ഇഷ്ട സീരിയൽ നടിയാണ് ദേവിക നമ്പ്യാർ. കൂടുതലായി അമ്മമാർ ദേവികയെ കൂടുതൽ ഇഷ്ടപ്പെടുന്നു… ദീപികയുടെ ഭർത്താവായ

വിജയ് മാധവ് തൻറെ സുഹൃത്ത് മാത്രമായിരുന്നു. ഇരുവരുടെയും പ്രണയവിവാഹമല്ലെന്ന് ദേവിക മുൻപും പറഞ്ഞിട്ടുണ്ട്. വിജയ് മാധവ് ദേവികയുടെ ഒരു അകന്ന ബന്ധുകൂടിയാണ്. എല്ലാവരുടെയും സംശയം ഇത് പ്രണയവിവാഹമാണ് എന്നാണ്. എന്നാൽ ദേവിക പറയുന്നത് ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ്. ഇരുവരും ചേർന്ന് ഒരു യോഗ കമ്പനി സ്റ്റാർട്ട് ചെയ്തിരുന്നു. അതിനുശേഷമായിരുന്നു എന്തുകൊണ്ട് പരസ്പരം വിവാഹം കഴിച്ചു കൂടാ എന്ന ആലോചന ഉണ്ടായത്.എവിടെയായിരുന്നാലും സന്തോഷമായിരിക്കുക എന്നായിരുന്നു ദേവികയുടെ മാതാപിതാക്കളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ വീട്ടുകാർക്കും യാതൊരുവിധ എതിർപ്പും വിവാഹ ആലോചന ഉണ്ടായിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷവും ദേവിക അഭിനയം തുടർന്നുകൊണ്ടിരുന്നു…

അടുത്തിടെയാണ് ദേവിക നമ്പ്യാരും വിജയ് മാധവും തങ്ങളുടെ ഒന്നാം വിവാഹം വാർഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ദേവിക ഗർഭിണി ആയി. രാക്കുയിൽ എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയായിരുന്നു താരം…ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയും ദേവികയും. ​ വളരെ കുറച്ച് നാളുകൾ മാത്രമെ ആദ്യത്തെ കൺമണിയുടെ വരവിനായി ഉള്ളു. വിവാഹിതരായ ശേഷമാണ് വിജയ് മാധവും ദേവികയും യുട്യൂബിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.

തങ്ങളുടെ പാചക പരീക്ഷണങ്ങളും പാട്ടും വീട്ടിലെ വിശേഷങ്ങളുമൊക്കെയാണ് ഇരുവരും കൂടുതലും യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വീഡിയോകൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദേവികയും വിജയും…ദുബായില്‍ നിന്നും സഹോദരി തുല്യയായ ഒരാൾ അയച്ച സമ്മാനത്തെ കുറിച്ചാണ് വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും പുതിയ വീഡിയോ. ആദ്യത്തെ കണ്മണിക്കുള്ള കുറെ കുഞ്ഞുടുപ്പുകളാണ് താരങ്ങൾക്ക് ഇപ്പോഴേ സമ്മാനമായി ലഭിച്ചിരിക്കുന്നത്. പിറ്റി ലവ് എന്ന ബ്രാന്റിന് ഉടമയാണ് കുറേ ഏറെ കുഞ്ഞുടുപ്പുകള്‍ സമ്മാനമായി ഇവർക്ക് അയച്ചത്…തൂവെള്ള നിറത്തിലുള്ള മൃദു വസ്ത്രങ്ങള്‍ ഓരോന്നായി ഇവർ എടുത്തു കാണിക്കുന്നത് വീഡിയോയിൽ കാണാം. അതിനിടയിൽ ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞ് ആയിരുന്നെങ്കില്‍ എന്ന് ദേവിക പറയുന്നുണ്ട്. അപ്പോള്‍ തന്നെ വിജയ് അത് വിലക്കുന്നുണ്ട്. അങ്ങനെ പറയരുത്. ആണ്‍കുഞ്ഞ് ആണെങ്കിലും പെണ്‍കുഞ്ഞ് ആണെങ്കിലും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് നമ്മള്‍ എന്ന് വിജയ് ദേവികയെ തിരുത്തുന്നുണ്ട്.

എന്നാൽ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ തന്റെ ഒരു ആഗ്രഹം പറഞ്ഞതാണ് മാഷേ എന്ന് ദേവിക പറയുന്നുണ്ട്. മാഷേ എന്നാണ് ദേവിക വിജയെ വിളിക്കാറുള്ളത്. ഇതുപോലുള്ള കുറച്ച് കുഞ്ഞുടുപ്പുകള്‍ വാങ്ങിക്കണമെന്ന് നേരത്തെ ദേവിക വിജയോട് പറഞ്ഞിരുന്നു. അപ്പോൾ വാങ്ങാം എന്ന് പറഞ്ഞിരുന്നെങ്കിലും വാങ്ങാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിജയ് പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *