വിനീതേട്ടൻ പണ്ടേ എന്റെ വേറെ ഒരു അച്ഛനായിട്ടാണ് നിൽക്കാറുള്ളത്… ധ്യാൻ ശ്രീനിവാസൻ.

വിനീതേട്ടൻ പണ്ടേ എന്റെ വേറെ ഒരു അച്ഛനായിട്ടാണ് നിൽക്കാറുള്ളത്… ധ്യാൻ ശ്രീനിവാസൻ.

മലയാള സിനിമയിലെ വളരെയധികം ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ചലച്ചിത്ര നടൻ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസിന്റെ സഹോദരനും കൂടിയാണ് ധ്യാൻ. വിനീത് ശ്രീനിവാസൻ മലയാളത്തിലും, തമിഴിലും അറിയപ്പെടുന്ന സംവിധായകനും,ഗായകനും, നടനും, കൂടിയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് ധ്യാൻ ശ്രീനിവാസൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന, സച്ചിൻ,ക്ലീഷേ പ്രണയകഥ,,ഉടൽ,കുട്ടി മാമാ തുടങ്ങിയ നിരവധി സിനിമകളിൽ ധ്യാൻ ശ്രീനിവാസൻ തന്റെ അഭിനയ മികവ് പുലർത്തി. ധ്യാൻ ആദ്യമായി തിരക്കഥ എഴുതിയ ഗൂഢാലോചന എന്ന സിനിമയിൽ ധ്യാൻ തന്നെയായിരുന്നു മുഖ്യ വേഷത്തിൽ എത്തിയത്.

ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയെ നായകനായി എടുത്ത സിനിമയിൽ നയൻതാര യാണ് നായിക വേഷത്തിൽ എത്തിയത്. ഇതിനോടകം സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം ഫെയർ അവാർഡ്, വനിത ഫിലിം അവാർഡ്,അമൃത ഫിലിം അവാർഡ്, രാമു കാര്യാട്ട് അവാർഡ് എന്നിങ്ങനെയുള്ള പുരസ്കാരങ്ങൾ തന്റെ അഭിനയം മികവിന് ധ്യാൻ സ്വന്തമാക്കിയിട്ടുണ്ട്.

ധ്യാൻ കൊടുക്കുന്ന അഭിമുഖങ്ങളെല്ലാം വളരെയധികം ജനശ്രദ്ധ നേടാറുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ കാണാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സാമൂഹ്യ മാധ്യമങ്ങളിലും ധ്യാൻ സജീവമാണ്. ധ്യാനിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കുടുംബത്തിലെ ഒരു രസകരമായ സംഭവങ്ങളും എല്ലാം ഒരു മടിയും കൂടാതെ ധ്യാൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ചേട്ടനായ വിനീത് ശ്രീനിവാസനെ കുറിച്ച് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.. അച്ഛനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം ഈ കാര്യം എടുത്തു പറയുന്നത്…

‘അച്ഛന്‍ എന്നും കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളത് എനിക്കാണ്. അക്കാര്യത്തില്‍ ചേട്ടന് ഒരിക്കലും ഒരു പ്രശ്‌നമുണ്ടായിരുന്നില്ല, കാരണം പുള്ളി എപ്പോഴും എന്റെ അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. പുള്ളി തന്നെ എന്റെ വേറെയൊരു അച്ഛനായിട്ടാണ് നില്‍ക്കുന്നത്. എന്നെ ഏട്ടന്‍ കാണുന്നതും അങ്ങനെ തന്നെയാണ്. പുള്ളിയുടെ മകനെ പോലെയാണ് എന്നെ പരിഗണിക്കുന്നത്.അച്ഛന്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അച്ഛന്റെ സത്യസന്ധതയാണെന്ന്. എന്നാല്‍ അച്ഛന്റെ ഏറ്റവും മോശം സ്വഭാവവും ഈ സത്യസന്ധത തന്നെയാണ്. വ്യക്തി ജിവിതത്തിലേക്ക് വരുമ്പോള്‍ അത് വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് എന്റെ കാര്യത്തിലേക്ക് വരുമ്പോള്‍.

ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് അച്ഛന്‍ പറഞ്ഞു. അത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. പിന്നീട് അതെനിക്കൊരു വാശിയായിരുന്നു. എന്നെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനം ഒന്നും തന്നതായിരുന്നില്ല, മറിച്ച് പുള്ളി കാര്യമായിട്ട് തന്നെ പറഞ്ഞതായിരുന്നു. ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *