സായ് പല്ലവി ആത്മീയതയിലേക്ക് തിരിഞ്ഞോ? ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ……
നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. 2008ൽ തമിഴിൽ ധൂം ധാംഎന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി
പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലർ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിൽ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷൻ സമയത്തായിരുന്നു സായി പല്ലവി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.പിന്നീട് വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച. തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് താരം ചുവട് ഉറപ്പിക്കുകയായിരുന്നു.
തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും ഫ്ലെക്സിബിൾ ആയ നടി ആരാണ് എന്ന ചോദ്യത്തിന് ഒട്ടും സംശയം ഇല്ലാതെ തന്നെ മറുപടി ലഭിക്കും. അത് സായി പല്ലവിയാണ്. നടിയുടെ ചടുല നൃത്തരംഗങ്ങൾ ഇതിന് തെളിവാണ്. നൃത്തത്തെ ദൈവത്തെ പോലെ കാണുന്ന നടിയാണ് സായി പല്ലവി. ദിവസവും നൃത്തം അഭ്യസിക്കാനും അതിനെ പരിപോഷിക്കാനും സായ് പല്ലവി മറക്കാറില്ല.
ഇന്ന് താരം തെന്നിന്ത്യയിലെ പാൻ ഓഫ് താരമായി വളർന്ന് കഴിഞ്ഞു.തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിക്കാത്ത താരമാണ് സായ് പല്ലവി. സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം നിരസിച്ച സായ് പല്ലവി കരിയറിലും
ജീവിതത്തിലും തന്റെ നിലപാടുകൾ
ഉറക്കെ പറയാൻ ആർജ്ജവം
കാണിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, സായ് പല്ലവിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടി കുടുംബത്തോടൊപ്പം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയെയും കുടുംബത്തെയും ചിത്രങ്ങളില്‍ കാണുന്നത്.
വ്യത്യസ്തമായ ശൈലിയില്‍ വെള്ള സാരി ഉടുത്താണ് സായിയെ കാണുന്നത്. പരമ്പരാഗത ബഡുഗ ശൈലിയിലാണ് നടി വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന്‍ ജിത്തു എന്നിവരുള്‍പ്പെടെ ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ മറ്റൊരു ആത്മീയ പരിപാടിയിലും സായ് പല്ലവി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.തങ്ങളുടെ പ്രിയപ്പെട്ട നടി സാവധാനം ആത്മീയതയിലേക്ക് വഴിമാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക.
ഗാർഗിയാണ് സായ് പല്ലവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കമൽ ഹാസൻ നിർമ്മിക്കുന്ന ശിവ കാർത്തികേയൻ നായകനായ തമിഴ് ചിത്രത്തിൽ സായ് പല്ലവി നായികയാകുമെന്ന റിപ്പോർട്ടുകളുണ്ട്