ഗോൾഡൻ വിസ ലഭിച്ച സന്തോഷത്തിൽ പേളി മാണി പറഞ്ഞത് കേട്ടോ..

ഗോൾഡൻ വിസ ലഭിച്ച സന്തോഷത്തിൽ പേളി മാണി പറഞ്ഞത് കേട്ടോ..

 

സോഷ്യൽ മീഡിയ ക്വീൻ ആണ് പേളിമാണി. സോഷ്യൽ മീഡിയയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.. മാത്രമല്ല സിനിമയിലും ഉണ്ട് താരത്തിന്റെ തായ കയ്യൊപ്പുകൾ…നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ ഒപ്പം ബുള്ളറ്റിൽ സ്വയം ഓടിച്ചുവരുന്ന ഒരു ഫ്രീക്കത്തി പെണ്ണ്… ആദ്യകാലങ്ങളിൽ അതായിരുന്നു പേളിമാണി നമുക്ക്.. പിന്നീട് താരം മറ്റു ചില ചിത്രങ്ങളിൽ കൂടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീടാണ് റിയാലിറ്റി ഷോകളിലേക്ക് ആങ്കർ ആയി എത്തുന്നത്.. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ താരം ആങ്കറായി എത്തി.. പരിപാടിയുടെ തന്നെ മുഖച്ഛായ മാറ്റിയ പെർഫോമൻസുകൾ ആയിരുന്നു പേർലി മാണിയുടേത്.. പേർലി മാണി വന്നശേഷം സെറ്റിൽ മൊത്തം തമാശകളും കളിചിരികളും മാത്രമായിരുന്നു… അതു മൊത്തം എപ്പിസോഡുകളിൽ നിഴലിച്ചു നിന്നു. ചളികളും കോമഡികളും വിറ്റുകളുമായി പേളി മാണി സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു..

താരം പിന്നീട് ബിഗ് ബോസ് സീസൺ വണ്ണിലെക്ക് എത്തുകയായിരുന്നു.. പേളിമാണി ആർമി എന്ന പേരിൽ ഒരു വൻ ആരാധക സംഘം തന്നെ പേർലി മാണിക്ക് ഉണ്ടായിരുന്നു… റണ്ണറപ്പായാണ് ബിഗ് ബോസ് സീസൺ വണ്ണിൽ നിന്ന് പേളി മാണി വിടുന്നത്. പേളി മണിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഷോ ആയിരിക്കും ബിഗ് ബോസ് സീസൺ വൻ..കാരണം തന്റെ ജീവിത പാതിയെ കണ്ടെത്തുന്നത് പേളി മാണി ഈ ഷോയിൽ നിന്നുമാണ്… ബിഗ് ബോസിൽ വച്ചാണ് ശ്രീനിഷിനെ കാണുന്നതും പരിചയപ്പെടുന്നതും പരിചയം പ്രണയത്തിലേക്ക് ആവുന്നതും. പേളി മാണിയുടെ ജീവിതത്തിലെ പ്രണയരംഗങ്ങൾ എല്ലാം നമ്മളെല്ലാം ലൈവായി കണ്ടതാണ്… എന്നാൽ മറ്റുള്ളവരെ പോലെ നമ്മളും ഒരു സമയത്ത് ഇതെല്ലാം ബിഗ്ബോസിലെ സ്ട്രേറ്റേജി ആയിരിക്കാം എന്ന് കരുതി.. എന്നാൽ അവയെല്ലാം സത്യമാണ് എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഇരുവരുടെയും എൻഗേജ്മെന്റ് അനൗൺസ്മെന്റ്… പിന്നീടങ്ങോട്ട് ലൈവായി ഇവരുടെ എല്ലാ വിശേഷങ്ങളും ഏതുനേരവും സോഷ്യൽ മീഡിയ തുറന്നാൽ കാണാമായിരുന്നു. ഗർഭിണിയായപ്പോൾ എല്ലാ ഓൺലൈൻ മാധ്യമങ്ങളും എല്ലാ വിവരങ്ങളും അപ്പപ്പോൾ ആഘോഷിക്കുമായിരുന്നു…

ഇപ്പോഴിതാ, പേളിയുടെയും ശ്രീനിഷിന്റെയും പുതിയൊരു വ്‌ളോഗ് വൈറലായി മാറുകയാണ്. ദുബായിലെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. പുതുവര്‍ഷത്തിന് മുന്നോടിയായാണ് കുടുംബസമ്മേതം പേളിയും ശ്രീനിഷും ദുബായിൽ എത്തിയത്. മകൾ നിലയും പേളിയുടെ അച്ഛനും അമ്മയും ശ്രീനിഷിനും പേളിക്കും ഒപ്പമുണ്ട്.

 

ഗോള്‍ഡന്‍ വിസ കിട്ടിയതിന് പിന്നാലെയാണ് ദുബായിൽ എത്തുന്നത്. അങ്ങനെയാണ് ന്യൂ ഇയറും ദുബായില്‍ ആഘോഷിക്കാനായി തീരുമാനിച്ചത്.

നിങ്ങളുടെ പിന്തുണയൊക്കെ ഉള്ളതുകൊണ്ടാണ് ഇതുപോലെയുള്ള നേട്ടങ്ങൾ ഒക്കെ കിട്ടുന്നത്. വിസയ്ക്ക് നൽകിയപ്പോൾ യൂട്യൂബിലെ ഫോളോവേഴ്‌സിനെക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളില്ലെങ്കില്‍ എനിക്ക് ഇതൊന്നും കിട്ടില്ല, ഇതും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന് പേളി പറഞ്ഞു.താമസിക്കുന്ന അപ്പാർട്മെന്റും പേളി വീഡിയോയിൽ കാണിക്കുന്നുണ്ട്. പൊതുവെ ഹോട്ടലിലാണ് താമസിക്കാറുള്ളത്. പക്ഷെ ഇത്തവണ 10 ദിവസത്തിലധികം ഇവിടെയുണ്ട്. അപ്പാര്‍ട്ട്‌മെന്റാവുമ്പോള്‍ നമുക്ക് കുക്കിംഗ് ഒക്കെ ചെയ്യാം പേളി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *