സുധീഷിന് വേണ്ടി മേക്കപ്പ് അഴിച്ചു കൊടുക്കേണ്ടി വന്നു അന്ന് ദിലീപിന്…. ലാൽ ജോസ്
കേരളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ഒരുപാട് വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരാളാണ് ദിലീപ്. എന്നിരുന്നാലും കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ഇഷ്ട നടൻ തന്നെയാണ് താരം. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും താരം പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് താരം ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്ത സിനിമകൾ വിജയം നേടിയില്ലെങ്കിൽ കൂടി താരം സിനിമയിൽ സജീവമായിരുന്നു. ഒരുപാട് വിജയ ചിത്രങ്ങൾ ചെയ്തിരുന്ന ദിലീപിന് ഒരുപാട് കൈ നിറയെ സിനിമകളാണ് ഈ വർഷം വരുന്നത്. മലയാള സിനിമയിലെ ജനപ്രിയ നായകനായി വിശേഷിപ്പിക്കുന്ന ദിലീപിന്റെതായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. 2023 ല്‍ അദ്ദേഹത്തിന്റെ നല്ലൊരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
റാഫി ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍, അരുണ്‍ ഗോപിയുടെ ബാന്ദ്ര, വിയാന്‍ വിഷ്ണുവിന്റെ പറക്കും പാപ്പന്‍, റാഫിയുടെ പ്രൊഫസര്‍ ഡിങ്കന്‍, ഷാഫിക്കൊപ്പം ത്രീ കണ്‍്രട്രീസ്, സിബി കെ തോമസ് ചിത്രം തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. ഹിറ്റ് സംവിധായകര്‍ക്കൊപ്പം ദിലീപ് വീണ്ടും അണിനിരക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. പ്രഖ്യാപനം മുതലേ തന്നെ പല ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.
ആദ്യകാലത്ത് ദിലീപ് ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് കരിയർ ആരംഭിച്ചത്. ആ സമയത്ത് തന്നെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു ലാൽ ജോസ്. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെ കെ ഹരിദാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ സിനിമയുടെ സെറ്റിൽ അദ്ദേഹം കുറച്ചു നാൾ ഇല്ലായിരുന്നു. കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് ലാൽ ജോസ് ആയിരുന്നു. ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്.
ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീഷ്. പക്ഷേ ഇതേ സമയത്ത് തന്നെയായിരുന്നു ഫാസിൽ സംവിധാനം ചെയ്യുന്ന മണിചിത്രത്താഴ് എന്ന സിനിമയിലും സുധീഷ് അഭിനയിച്ചുകൊണ്ടിരുന്നത്. അപ്പോൾ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഒരുപക്ഷേ അദ്ദേഹത്തിന് സാധിക്കില്ല എന്ന ഒരു ഘട്ടം വന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തനിക്ക് ആദ്യം ഓർമ്മ വരുന്നത് ദിലീപിനെ ആണ് എന്നാണ് ലാൽ ജോസ് പറയുന്നത്. അങ്ങനെ സുധീഷ് വന്നില്ല എങ്കിൽ ആ കഥാപാത്രം ദിലീപ് ചെയ്യട്ടെ എന്നായി ലാൽ ജോസിന്റെ പക്ഷം. ഉച്ചയ്ക്ക് 12 മണിയായിട്ടും സുധീഷിനെ കണ്ടില്ല. ദിലീപിനെ വിളിച്ചിട്ട് ഈ വേഷം ദിലീപ് ചെയ്യണമെന്നും പറഞ്ഞു. വലിയ വേഷമാണ് എന്ന് കേട്ടപ്പോൾ ദിലീപിന്റെ കണ്ണുകൾ നിറഞ്ഞു എന്നാണ് ലാൽ ജോസ് പറയുന്നത്.
എന്നാൽ ദിലീപ് മേക്കപ്പ് ഒക്കെ ചെയ്യുവാൻ തുടങ്ങിയപ്പോൾ ആയിരുന്നു സുധീഷ് അപ്രതീക്ഷിതമായി സെറ്റിലേക്ക് കയറി വന്നത്. ഈ സമയത്ത് മേക്കപ്പ് പകുതി നിർത്തേണ്ടിവന്നു ദിലീപിന്. എന്നിട്ട് ആ വേഷം പിന്നീട് സുധീഷ് തന്നെയായിരുന്നു ചെയ്തത്. എന്നാൽ ഇങ്ങനെ ഒരു സന്ദർഭം നേരത്തെ തന്നെ മനസ്സിൽ കണ്ട് ലാൽ ജോസ് മറ്റൊരു മികച്ച വേഷം ദിലീപിന് വേണ്ടി ആ സിനിമയിൽ എഴുതി ചേർക്കാൻ പറഞ്ഞിരുന്നു തിരക്കഥാകൃത്തിനോട്. പിന്നീട് ദിലീപ് ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു… ലാൽ ജോസ് പറഞ്ഞു