അതിരുകൾ ഇല്ലാത്ത സ്നേഹമുള്ള വ്യക്തിയാണ് ദീലിപ് .ജനപ്രിയ നായകനെ പിന്തുണച്ച് റിയാസ് ഖാൻ ……

അതിരുകൾ ഇല്ലാത്ത സ്നേഹമുള്ള വ്യക്തിയാണ് ദീലിപ് .ജനപ്രിയ നായകനെ പിന്തുണച്ച് റിയാസ് ഖാൻ ……

 

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് റിയാസ് ഖാൻ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവം ആണ്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ റിയാസ് ഖാന് ഈ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനി സ്ക്രീനിലും താരം സജീവമായി തന്നെ നിക്കുന്നുണ്ട്. നൂറിൽ അധികം സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനെത്തിച്ചത്.അഭിനയിച്ചതിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങൾ ആണ്. വില്ലൻ വേഷങ്ങളിൽ ആണ് റിയാസ് ഖാനെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത്.

ഇപ്പോഴിതാ ദിലീപുമായുള്ള തൻറെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് റിയാസ് ഖാൻ. താൻ എന്തൊക്കെ കോമഡി ചെയ്യും എന്ന് ദിലീപിന് നന്നായിട്ട് അറിയാം എന്ന് റിയാസ്ഖാൻ പറയുന്നു.അതിരുകൾ ഒന്നും ഇല്ലാത്ത സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. അതങ്ങനെ പറയാൻ ഒന്നും പറ്റില്ല.

ദിലീപേട്ടന്റെ പടത്തിൽ മെയിൻ കഥാപാത്രം മുതൽ ചെറിയ വേഷങ്ങൾ വരെ ഞൻ ചെയ്തിട്ടുണ്ട്. ഞാൻ ഏതെങ്കിലും സിനിമയിൽ വേണമെന്ന് പുള്ളി പറയും. ചിലപ്പോൾ ഒരു ഷോട്ടിനു വേണ്ടി മാത്രം പോലുമായിരിക്കും അത്. അതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. ലോക്കഷനിൽ നടന്നുവരുന്നത് കാണുമ്പോൾ തന്നെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മുഖത്ത് നിന്ന് മനസ്സിലാക്കാം. വളരെ സ്നേഹിക്കുന്ന ആളാണ് ദിലീപ്. പുള്ളി എന്താണെന്ന് തനിക്ക് നന്നായിട്ട് അറിയാം ഞാൻ എന്താണെന്ന് ദീലിപിനും അറിയാം.

അതുപോലെ ‘ടു കണ്‍ട്രീസ്’ സിനിമയിലെ ആ വേഷം ചെയ്യാന്‍ കാരണം ദിലീപ് ആണെന്നും റിയാസ് ഖാന്‍ പറയുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ദിലീപിന്റെ കോള്‍ വരുന്നത്. തങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ളതാണ്.

 

താനെന്തൊക്കെ കോമഡി ചെയ്യുമെന്ന് പുള്ളിയ്ക്ക് അറിയാം. അതൊക്കെ താന്‍ വളരെ മുമ്പേ അദ്ദേഹത്തിന് കാണിച്ച് കൊടുത്തതാണ്. ആ സിനിമയില്‍ വലിയ കഥാപാത്രമല്ല. എങ്കിലും ദിലീപേട്ടനാണ് റിയാസിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. കോപ്രായങ്ങളൊക്കെ അവന്‍ ചെയ്യുമെന്ന് പറഞ്ഞത് ദിലീപാണ് എന്നാണ് റിയാസ് പറഞ്ഞത്. അദ്ദേഹത്തിൻറെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. റിയാസ് ഖാൻ പറയുന്നു.

മുതിർന്ന താരം നടൻ മധു അടക്കമുള്ളവരാണ് ദിലീപിന് നേരത്തേ പരസ്യ പിന്തുണയുമായി രംഗത്തെത്തിയവർ. തങ്ങൾക്കറിയുന്ന ദിലീപ് അത്തരമൊരു കാര്യം ചെയ്യില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. നടൻ ശങ്കർ, ഗീതാ വിജയൻ, കൊല്ലം തുളസി, സിദ്ധിഖ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ നടനൊപ്പം എന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *