ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ചാന്താട്ടവും തുലാഭാരവും വഴിപാടായി ദിലീപ് നടത്തി…….
മലയാളത്തിന്റെ ജനപ്രിയതാരമാണ് ദിലീപ്
മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. പിന്നിട് വിവാദങ്ങൾക്കിടയിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏത് വിഷയമായാലും ദിലീപ് സിനിമയില്‍ 80%കോമഡി, അത്യാവശ്യം ആക്ഷന്‍, സെന്റിമെന്റ്‌സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകള്‍, പിന്നെ പടത്തിനു നല്ലൊരു ടൈറ്റിലും, ചുരുക്കത്തില്‍ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച അനുഭവമാണ് ദിലീപ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉണ്ടാവുക
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത് ചെട്ടിക്കുളങ്ങര ദേവിയെ തൊഴാനെത്തിയ നടന്‍ ദീലിപിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ്. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമല്ല. എന്നിരുന്നാലും ദിലീപിന്റെയും കാവ്യാ മാധവന്റെയും ഫാന്‍സ് ഗ്രൂപ്പുകള്‍ വഴി ചിത്രങ്ങളും വീഡിയോസും എല്ലാം തന്നെ എപ്പോഴും വൈറലായി മാറുന്നത് കാണാം.
ഇപ്പോൾ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിയ നടന്റെ നിരവധി ചിത്രങ്ങളും ശ്രദ്ധ നേടി കഴിഞ്ഞു. ഇൻസ്റ്റാഗ്രാം ഫാൻസ് പേജിൽ നടന്റെ വീഡിയോയ്ക് ഇപ്പോൾ തന്നെ വലിയ രീതിയിൽ ലൈക്കുകളും കമന്റുകളുമായി ആരാധകർ എത്തുന്നത് കാണാം. നടന്‍ മടങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദേവിക്ക് ചാന്താട്ടം വഴിപാടും തുലാഭാരവും നടത്തിയാണ്.
രണ്ട് ദിവസം മുൻപാണ് ദിലീപ് ഈ ക്ഷേത്രത്തിൽ എത്തിയത്. താരങ്ങൾ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം ഉണ്ട ശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തിയിരുന്നു. തുടർന്ന് താരം ക്ഷേത്രത്തിൽ ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്‍വന്‍ഷന്‍ സെന്റര്‍ ഓഫീസില്‍ വിശ്രമിക്കുകയായിരുന്നു. അതേ സമയം ചെട്ടികുളങ്ങര ക്ഷേത്ര ഭരണ സമിതി ദിലീപിന് ഉപഹാരം സമ്മാനിച്ചു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിലീപിന്റെ പുതുവർഷത്തെ കുറിച്ച് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി ഒരു ജ്യോത്സ്യൻ രംഗത്തെത്തി. ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്. എട്ട് മഹാഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭർതൃയോഗമില്ല. അവരെ ഉപേക്ഷിച്ചാൽ മാത്രമേ ദിലീപിന് മുന്നോട്ട് പോവാൻ സാധിക്കൂ. ഇല്ലെങ്കിൽ അദ്ദേഹം വീഴുമെന്ന് അഭിപ്രായപ്പെടുന്നു