പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ നേർന്നു ദിലീപ് ചിത്രം ബാന്ദ്രയുടെ പുതിയ പോസ്റ്റർ…
കേരളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ഒരുപാട് വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരാളാണ് ദിലീപ്. എന്നിരുന്നാലും കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ഇഷ്ട നടൻ തന്നെയാണ് താരം. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും താരം പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് താരം ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്ത സിനിമകൾ വിജയം നേടിയില്ലെങ്കിൽ കൂടി താരം സിനിമയിൽ സജീവമായിരുന്നു. ഒരുപാട് വിജയ ചിത്രങ്ങൾ ചെയ്തിരുന്ന ദിലീപിന് ഒരുപാട് കൈ നിറയെ സിനിമകളാണ് ഈ വർഷം വരുന്നത്. മലയാള സിനിമയിലെ ജനപ്രിയ നായകനായി വിശേഷിപ്പിക്കുന്ന ദിലീപിന്റെതായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. 2023 ല്‍ അദ്ദേഹത്തിന്റെ നല്ലൊരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
റാഫി ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍, അരുണ്‍ ഗോപിയുടെ ബാന്ദ്ര, വിയാന്‍ വിഷ്ണുവിന്റെ പറക്കും പാപ്പന്‍, റാഫിയുടെ പ്രൊഫസര്‍ ഡിങ്കന്‍, ഷാഫിക്കൊപ്പം ത്രീ കണ്‍്രട്രീസ്, സിബി കെ തോമസ് ചിത്രം തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. ഹിറ്റ് സംവിധായകര്‍ക്കൊപ്പം ദിലീപ് വീണ്ടും അണിനിരക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. പ്രഖ്യാപനം മുതലേ തന്നെ പല ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ പുതിയതായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ജനശ്രദ്ധ നേടുന്നത്.ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാന്ദ്ര’യുടെ പുതിയ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ‘രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ദിലീപ് എത്തുന്നത്. വലം കയ്യില്‍ ഗണ്ണും ഇടം കയ്യില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കില്‍ ഇരിക്കുന്ന ദിലീപാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. തെന്നിന്ത്യന്‍ താരം തമന്നയാണ് ദിലീപിന്റെ നായികയായി എത്തുന്നത്.
ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്രയുടെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാം സി.എസ് സംഗീതം ഒരുക്കുന്നു.