മീനാക്ഷി ദിലീപിന്റെ സിനിമ എൻട്രിയെ കുറിച്ച് ദിലീപിന്റെ സഹോദരൻ അനൂപ്..

മീനാക്ഷി ദിലീപിന്റെ സിനിമ എൻട്രിയെ കുറിച്ച് ദിലീപിന്റെ സഹോദരൻ അനൂപ്..

 

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്.. അതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതാണ്. പകരം അവരെ നമ്മൾ നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നോക്കിക്കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വീണു കിട്ടുന്ന ഓരോ വിശേഷങ്ങൾ എല്ലാം തന്നെ സ്വന്തം വിശേഷങ്ങൾ ആയിട്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.. അതുപോലെ തന്നെയാണ് സൂപ്പർ താരങ്ങളുടെ മക്കളുടെ വിശേഷങ്ങളും..

അക്കൂട്ടത്തിൽ പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന വിശേഷങ്ങളാണ് മീനാക്ഷി ദിലീപിന്റേത്.. അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഓരോ ചിത്രങ്ങളും പങ്കുവെക്കുന്നത്..സമൂഹമാധ്യമങ്ങളിൽ പൊതുവേ സജീവമല്ലാത്ത ആളാണ് മീനാക്ഷി. അച്ഛനെ പോലെ തന്നെ വല്ലപ്പോഴും മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ അത്തരം അവസരങ്ങൾ എല്ലാം തന്നെ വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടുന്നത്.. മകളെ സിനിമയിൽ കാണുവാൻ അല്ല, ഒരു ഡോക്ടറായി കാണുവാനാണ് തനിക്ക് ആഗ്രഹമെന്ന് ദിലീപ് മുൻപ് പറഞ്ഞിട്ടുണ്ട്..

സിനിമ മേഖലയിലുള്ള പല ആൾക്കാരും ആയി മീനാക്ഷിക്ക് വളരെ അടുത്ത സൗഹൃദമാണ്. നമിത പ്രമോദ് മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്താണ്. അതുപോലെ തന്നെ ജയറാമിന്റെ മകൾ മാളവികയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. മീനാക്ഷി ചെന്നൈയിൽ വന്നശേഷം അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകുമെന്ന് മാളവിക

ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ദിലീപ് അങ്കിൾ തന്നെ വിളിച്ച് വഴക്കു പറയാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഒരു സിനിമയിലോ അല്ലെങ്കിൽ ഒരു സെലിബ്രിറ്റി ഇമേജിൽ പൊതുവേദിയിലോ പോലും എത്താത്ത മീനാക്ഷിക്ക് സിനിമയിലെ പല താരങ്ങളെക്കാൾ കൂടുതൽ ആരാധകരാണ്.. ലക്ഷങ്ങൾ ആണ് മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്..മീനാക്ഷി എന്ന മീനൂട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി മാത്രമാണ് ആരാധകർ അറിയുന്നത്..

 

സിനിമാതാരമായി ഉടനെ മീനാക്ഷിയെ കാണാമെന്ന് കരുതിയെങ്കിലും മെഡിസിൻ പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയായിരുന്നു കക്ഷി.. മീനാക്ഷിയുടെ വസ്ത്രധാരണ രീതിയും ഫാഷനും സൗന്ദര്യവും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്..

 

മീനാക്ഷി സിനിമയിലേക്ക് വരാൻ ചാൻസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ദിലീപിന്റെ സഹോദരൻ അനൂപ് പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. അവൾ സിനിമയിലേക്ക് വരുമോ എന്ന് അറിയില്ല എന്നായിരുന്നു പറഞ്ഞത്. ഒന്നും പറയാൻ പറ്റില്ലല്ലോ..ആദ്യം ഒരു ഡോക്ടർ ആവട്ടെ. അവൾക്ക് സിനിമയിലേക്ക് വരാൻ ആഗ്രഹം ഉണ്ടോ എന്ന് അറിയില്ല. ഇതുവരെ പറഞ്ഞിട്ടില്ല. ഹീറോയിനിനെ അന്വേഷിച്ച് നടക്കുന്നു, ഞാൻ ഇവിടെ ഇല്ലെ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *