ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദിൽഷയും റംസാനും.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദിൽഷയും റംസാനും.

 

 

ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ വിജയിയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. നർത്തകിയായ ദിൽഷ അതിന് മുമ്പ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റംസാൻ . ഡാൻസ് റിയാലിറ്റി ഷോയിൽ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ് ദിൽഷ.ദിൽഷയെ പോലെ തന്നെ ബിഗ് ബോസിൽ പങ്കെടുത്തിട്ടുളള മറ്റൊരു ഡി ഫോർ ഡാൻസ് മത്സരാർത്ഥി ആയിരുന്നു റംസാൻ മുഹമ്മദ്. റംസാൻ ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലാണ് പങ്കെടുത്തിരുന്നത്. റംസാന് നാലാം സ്ഥാനം നേടാനേ സാധിച്ചിരുന്നുള്ളൂ. ഇരുവരും ഡി ഫോർ ഡാൻസിന്റെ വേദിയിൽ ഒരുമിച്ച് മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ് രണ്ട് പേരും.

ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഡാൻസിന്റെ പ്രോമോ വീഡിയോ ആണ് റംസാൻ പുറത്ത് വിട്ടിരിക്കുന്നത്. ഈ പെൺകുട്ടിക്ക് ഒപ്പം വീണ്ടും ഡാൻസ് കളിക്കുകയാണ് ഫുൾ വീഡിയോ വൈകാതെ വരും എന്ന ക്യാപ്ഷനിലൂടെയാണ് റംസാൻ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിൽഷയും സെയിം പ്രൊമോ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഇരുവരുടെയും ആരാധകർ ആശംസകൾ അറിയിച്ചുകൊണ്ടും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും കമന്റുകളും ആയി എത്തിയിട്ടുണ്ട്. ബിഗ് ബോസിന് ശേഷം ഒരുപാട് സൈബർ ബുള്ളയിങ്, ബോഡി ഷേമിംഗ്, ഡിഗ്രേഡ് നിരന്തരം കിട്ടിക്കൊണ്ടിരിന്നിട്ടും അതിൽ ഒന്നും തളരാതെ തന്റെ ആത്മവിശ്വാസത്തിൽ മുന്നേറുന്ന ദിൽഷ പൊളിയാണ് എന്ന് പറഞ്ഞെല്ലാം കമന്റുകൾ ഉണ്ട്. ഡാൻസ് ഒരുപാട് ഇഷ്ടമായി ഫുൾ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും കമന്റ് ഉണ്ട്. എന്തു മനോഹരമായിട്ടാണ് നിങ്ങൾ ഡാൻസ് ചെയ്തിരിക്കുന്നത് ഇത് വേഗം പോസ്റ്റ് ചെയ്യൂ എന്നും കമന്റ് ഉണ്ട്. സൗഹൃദം ആത്മാവിൽ അലിയുമ്പോൾ ഒരു സ്വപ്നത്തിൽ എന്നപോലെ മധുരമുള്ള ഓർമ്മകൾ പുല്ലാംകുഴൽ മീട്ടി നമുക്ക് അരികിലേക്ക് വരും. ഈ പനിനീർപ്പൂക്കൾ ദൃശ്യസുന്ദര സുഗന്ധമായി കതിരോളി തൂകി നിറഞ്ഞു നിൽക്കും എന്ന് ദിൽഷയുടെയും റംസാന്റെയും സൗഹൃദത്തെക്കുറിച്ച് കാവ്യഭാവനയിൽ വർണിച്ചുകൊണ്ടും കമന്റ് വന്നിട്ടുണ്ട്.

ബിഗ് ബോസ് മത്സരത്തിനുശേഷം വിജയിച്ച ദിൽഷക്ക് എതിരെ ഒരുപാട് ആരോപണങ്ങൾ നിലവിൽ വന്നിരുന്നു.

ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ദിൽഷ ഒരുപാട് ആരോപണങ്ങൾ നേരിട്ടിരുന്നത്. ബിഗ് ബോസിലെ തന്നെ മറ്റൊരു താരമായ ബ്ലെസ്ലിയുടെ പേരുമായി കൂട്ടിച്ചേർത്തുകൊണ്ടും ദിൽഷ ഒരുപാട് രൂക്ഷ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും തന്നെ വിശ്വസിക്കുന്ന തന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ തനിക്ക് ഇപ്പോഴും ഉണ്ടെന്നും അവർക്കുവേണ്ടി ഞാൻ എപ്പോഴും പണ്ടത്തെ ദിൽഷ ആയിരിക്കുമെന്നും താരം മുൻപ് പറഞ്ഞിരുന്നു

Leave a Comment

Your email address will not be published. Required fields are marked *