തന്റെ യാത്രയോടുള്ള പ്രണയത്തെക്കുറിച്ച് ദിൽഷ പ്രസന്നൻ..

തന്റെ യാത്രയോടുള്ള പ്രണയത്തെക്കുറിച്ച് ദിൽഷ പ്രസന്നൻ..

 

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ നമുക്കെല്ലാം പ്രിയങ്കരിയായ താരമാണ് ദിൽഷാ പ്രസന്നൻ. ഒരു മികച്ച ഡാൻസറും നല്ല ഒരു പെർഫോമറും ആണ് ദിൽഷാ. ബിഗ്ബോസ് സീസൺ ഫോറിൽ കൂടെയാണ് താരം കൂടുതൽ ജന സ്വീകാര്യത നേടുന്നത്. ഇതിനു മുന്നേ ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.. ബിഗ് ബോസ് സീസൺ ഫോറിന്റെ വിന്നർ കൂടിയാണ് ദിൽഷ. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ എന്ന ഒരു പ്രശസ്തിയും ഉണ്ട്.. ഒരുപാട് വിവാദങ്ങൾ പിന്നീട് കൂട്ടായി എത്തിയെങ്കിലും തന്റെ സന്തോഷം കണ്ടെത്തുന്നതിൽ പ്രത്യേക സമയം കണ്ടെത്തി.

യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള താരമാണ് ദിൽഷ. നമ്മുടെ ഈ ഭൂമിയിൽ ഒരുപാട് കാര്യങ്ങൾ കാണാനുണ്ട് അതൊക്കെ കണ്ടുതീർക്കാതെ ഇവിടെ നിന്നും പോകുക എന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. ബിഗ് ബോസ് വീട്ടിൽ ആയിരിക്കുമ്പോഴും താരം യാത്രകളോടുള്ള ഇഷ്ടം പറയുമായിരുന്നു. അവിടെ വിവിധ യാത്രകളും താരം പ്ലാൻ ചെയ്തിരുന്നു. ഇപ്പോൾ തന്റെ യാത്രകളെക്കുറിച്ചും വീട്ടിലുള്ള ഹിമാലയൻ ബൈക്കിനെ കുറിച്ചും വാചാലയാകുകയാണ് ദിൽഷ..

യാത്രകളോട് എന്നും പ്രണയമുള്ള ആളാണ് ഞാൻ. കുടുംബത്തോട് ഒപ്പവും ഫ്രണ്ട്സിനൊപ്പവും യാത്രകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ ഒരു റൈഡർ കൂടിയാണ്. എനിക്ക് വീട്ടിൽ ഒരു ഹിമാലയൻ ബൈക്ക് ഉണ്ട്. ജോലി ചെയ്തിരുന്ന സമയത്ത് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കും അവിടെ നിന്നും തിരിച്ചു ഹിമാലയൻ ബൈക്കിലാണ് യാത്ര പോയിക്കൊണ്ടിരുന്നത്. സഹോദരിയുമായി ചേർന്ന് ഒരു നോർത്തിന്ത്യൻ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുന്ന സമയത്താണ് കോവിഡ് വരുന്നത്. അങ്ങനെ ആ ആഗ്രഹം നീണ്ടുനിന്നു പോയി..

 

എത്ര വൈകിയാലും അത് നടക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ഫാമിലിക്കൊക്കെ ഒപ്പം യാത്രകൾ ചെയ്യാറുണ്ട്. അത് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനായി ഞാൻ ഇടയ്ക്ക് സമയവും മാറ്റിവയ്ക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണം. കാരണം നല്ല കുറെ നിമിഷങ്ങളും മനോഹരമായ ഓർമ്മകളും അത്തരം യാത്രകൾ സമ്മാനിക്കും.. ജീവിതത്തിൽ സൂക്ഷിക്കാൻ അതൊക്കെയല്ലേ ഉണ്ടാകു.

ബാംഗ്ലൂർ ജോലിക്കിടെ രണ്ടാഴ്ച ലീവ് എടുത്താണ് ഞാൻ ട്രിപ്പ് നടത്തിയത്. അനിയത്തിയും ഒരു ഫ്രണ്ടുമാണ് ഒപ്പം ഉണ്ടായിരുന്നത്.. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, കാശ്മീർ എന്നീ സ്ഥലങ്ങളിലേക്ക് ആണ് പോയത്. കാശ്മീർ ശരിക്കും ഭൂമിയിലെ സ്വർഗ്ഗം തന്നെയാണോ. കാശ്മീർ ശരിക്കും ഹൃദയം കീഴടക്കി അത്രയേറെ മനോഹരമായിരുന്നു. അച്ഛനെയും അമ്മയെയും കൊണ്ട് ഒരിക്കൽ അവിടെ പോകണം. അവരും ഇത് കാണണം അതാണ് ആഗ്രഹം..

Leave a Comment

Your email address will not be published.