പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ പോവുകയാണെന്ന് തമാശയായി പറഞ്ഞെങ്കിലും ഭാര്യ സമ്മതിച്ചില്ല… ദിനേശ് പണിക്കർ.

പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ പോവുകയാണെന്ന് തമാശയായി പറഞ്ഞെങ്കിലും ഭാര്യ സമ്മതിച്ചില്ല… ദിനേശ് പണിക്കർ.

 

എന്നും മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പാർവതി ജയറാം. 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി പാർവതി തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. 1992 സെപ്റ്റംബർ ഏഴിന് മലയാള ചലച്ചിത്ര നടൻ ജയറാമിനെ പാർവതി വിവാഹം കഴിക്കുകയായിരുന്നു. ഏറെ വർഷത്തെ പ്രണയ വിവാഹമായിരുന്നു അത്. വിവാഹത്തിനുശേഷം തന്റെ അഭിനയ ജീവിതത്തിൽ നിന്ന് പാർവതി മാറിനിൽക്കുകയായിരുന്നു. ഇതിനോടകം അറുപതിലധികം സിനിമകൾ പാർവതി ചെയ്തു. അതിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തലയണമന്ത്രം, കിരീടം, വിറ്റ്നസ്, സൗഹൃദം,കാർണിവൽ,ഉത്സവപിറ്റേന്ന്, വടക്കുനോക്കിയന്ത്രം,എന്നിവയെല്ലാം എടുത്തു പറയേണ്ട സിനിമകളാണ്. മോഹൻലാലിന്റെയും, ശ്രീനിവാസിന്റെയും, ജയറാമിന്റെയും, സുരേഷ് ഗോപിയുടെയും, എല്ലാം ഒപ്പം പാർവതി തന്റെ അഭിനയ മികവ് മലയാള പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് തന്നെ നൃത്തം അഭ്യസിച്ചിരുന്ന പാർവതി നല്ലൊരു നർത്തകി കൂടിയായിരുന്നു.

പ്രീഡിഗ്രി കാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് ലെനിൻ രാജേന്ദ്രനായിരുന്നു പാർവതിക്ക് സിനിമയിൽ അവസരം കൊടുത്തത്. പക്ഷേ ആ സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതിനുശേഷം ആണ് ബാലചന്ദ്രൻ മേനോന്റെ വിവാഹിതരെ ഇതിലെ എന്ന സിനിമ പാർവതി ചെയ്തത്. ആ സിനിമയിലെ അശ്വതി കുറുപ്പ് എന്ന കഥാപാത്രം പാർവതിയുടെ എടുത്തു പറയേണ്ട വേഷമായിരുന്നു. ജയറാമിനെ വിവാഹം ചെയ്ത ശേഷം പാർവതി അഭിനയരംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു.

ജയറാം പാർവതി ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ചലച്ചിത്രതാരവും മികച്ച ബാലനടനുള്ള ദേശീയ അവാർഡ് ജേതാവും ആയിരുന്ന കാളിദാസൻ ആണ് മകൻ. കാളിദാസനും തന്റെ അഭിനയ മികവ് മലയാള പ്രേക്ഷകർക്കും മുന്നിൽ കാഴ്ച വച്ചിട്ടുണ്ട്. മാളവികയാണ് മകൾ. അനേകം സിനിമകളും കാളിദാസൻ ഇപ്പോൾ ചെയ്തുവരുന്നുണ്ട്.

 

ഇപ്പോൾ ഇതാ പാർവതിയെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകൾ ആണ് ജനശ്രദ്ധ നേടുന്നത്. പഴയകാലത്ത് അറിയപ്പെട്ടിരുന്ന പ്രമുഖ സിനിമാ നിർമ്മാതാവ് ആയിരുന്നു ദിനേശ് പണിക്കർ. കിരീടം, രാജപുത്രൻ,മയിൽപ്പീലിക്കാവ്,കളിവീട്, പ്രണയവർണ്ണങ്ങൾ, എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹമാണ് മലയാള ചലച്ചിത്ര ആരാധകർക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ളത്. നിരവധി ടിവി സീരിയലുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

കൂടാതെ സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. 1989ൽ പുറത്തിറങ്ങിയ വിജയിച്ചിത്രമായ കിരീടം നിർമ്മിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. മോഹൻലാൽ ആയിരുന്നു സിനിമയിലെ നായക വേഷം ചെയ്തിരുന്നത്. പാർവതിയായിരുന്നു സിനിമയിലെ നായികയായി എത്തിയിരുന്നത്. സിനിമയിലെ പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു ദിനേശ് പണിക്കർക്ക് ലഭിച്ചത്. ആ വേഷത്തെക്കുറിച്ച് അദ്ദേഹം തന്റെ ഭാര്യയോട് പറയുകയും ഭാര്യ ആവേഷം ചെയ്യണ്ട എന്ന് പറയുകയും ആണ് ഉണ്ടായത്. ഭാര്യക്ക് ദിനേശ് പണിക്കർ ആ വേഷം ചെയ്യുന്നത് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദിനേശ് പണിക്കർ ആ വേഷം വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും ദിനേശ് പണിക്കർ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ അടക്കമുള്ള താര പ്രാധാന്യമുള്ള വ്യക്തികളോടൊപ്പം അദ്ദേഹം തന്റെ സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *