പ്രണയ വർണങ്ങൾ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് ദിനേശ് പണിക്കർ……

പ്രണയ വർണങ്ങൾ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് ദിനേശ് പണിക്കർ……

 

മലയാള ചലച്ചിത്ര,സീരിയൽ നടൻ,നിർമ്മാതാവ്. എന്ന നിലകളിൽ പ്രവർത്തിക്കുന്ന താരമാണ് ദിനേശ് പണിക്കർ.

മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയുടെ സഹ നിർമ്മാതാവായിട്ടായിരുന്നു ദിനേശ് പണിക്കരുടെ സിനിമയിലേയ്ക്കുള്ള രണ്ടാം വരവ്. രജപുത്രൻ, പ്രണയവർണ്ണങ്ങൾ.. എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ധേഹം നിർമ്മിച്ചു. രോഹിത് ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമകൾ നിർമ്മിച്ചിരുന്നത്.

പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന ദിനേശ് പണിക്കർ ടെലിവിഷൻ പരമ്പരകളിലെ നിറ സാനിധ്യമായി മാറി. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. 2007 ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ ദിനേശ് പണിക്കർ സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

 

ഇപ്പോഴിതാ, പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിന്റെ പിറവിയെ കുറിച്ചും അതിന്റെ കാസ്റ്റിങിനിടെ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ നിര്‍മാതാവ് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

 

തിലകന്‍ ചേട്ടനാണ് പ്രണയവര്‍ണങ്ങളുടെ സ്ക്രിപ്റ്റ് തരുന്നത്. രണ്ട് പിള്ളേര്‍ എഴുതിയതാണ് വായിച്ചിട്ട് ഇഷ്ടമായെന്നും വായിച്ച്‌ നോക്കെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിബിക്ക് ഞാന്‍ ഈ സിക്രിപ്റ്റ് വായിക്കാന്‍ ഞാന്‍ കൊടുത്തു. വായിച്ച ശേഷം ഇതില്‍ ഒരു സിനിമയ്ക്കുള്ള പ്രതീക്ഷ ഉണ്ടെന്നും ചെയ്യാമെന്നും സിനിമ പറഞ്ഞു.

സിനിമക്ക് ഒരു ടൈറ്റില്‍ വേണമായിരുന്നു. ആ സിനിമ നിറഞ്ഞ് നില്‍ക്കുന്നത് പ്രണയം കൊണ്ടാണ് അതുകൊണ്ട് ഞങ്ങള്‍ അതിന് പ്രണയവര്‍ണങ്ങള്‍ എന്ന് പേര് കൊടുക്കാമെന്ന് തീരുമാനിച്ചു. കൂടാതെ വര്‍ണങ്ങള്‍ കൊണ്ട് വാരി വിതറി സിനിമ ഹിറ്റാക്കണമെന്ന ആഗ്രഹവും ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നെയാണ് അടുത്ത പ്രശ്നം വരുന്നത്, നായകനാണ്.അന്ന് ആ വേഷം ചെയ്യാന്‍ പറ്റിയ നടനെ അന്വേഷിച്ചു അങ്ങനെ കിട്ടിയത് സുരേഷ് ഗോപിനെയാണ്.

 

അന്ന് തിളങ്ങി നില്‍ക്കുന്ന രണ്ട് ഫീമെയില്‍ കഥാപാത്രങ്ങള്‍ മഞ്ജു വാര്യരും ദിവ്യ ഉണ്ണിയുമാണ്. രണ്ട് പേരുടെയും ഡേറ്റ് കിട്ടി. ഇവരെ രണ്ട് പേരെയും കേന്ദ്രീകരിച്ച്‌ നല്ലൊരു കോളേജ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് പ്രണയവര്‍ണങ്ങള്‍.

വേറെ ഒരു കഥാപാത്രമായി വേണ്ടത് കുറച്ച്‌ നെഗറ്റീവ് ടച്ച്‌ തോന്നുന്ന നല്ല റോമാന്റിക്ക് ആയ ആളെയാണ്. സിനിമ കാണുബോള്‍ ഇയാള്‍ എന്താണ് ഇങ്ങനെ എന്ന് തോന്നണമായിരുന്നു. ആ വേഷം വളരെ മനോഹരമായി ചെയ്തത് ബിജു മേനോന്‍ ആണ്. അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെയും മനസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവിടെ മുതലാണ് ആ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ചെറിയ ചെറിയ പ്രശ്നങ്ങള്‍ വന്നു തുടങ്ങിയത്.

റൊമാന്റി കായ ഒരാള്‍ വന്നാല്‍ നന്നായിരിക്കും

ഞങ്ങൾ പറഞ്ഞു. പക്ഷേ തിരക്കഥ കൊണ്ടു വന്ന തിലകൻ ചേട്ടനു ഒരു നിർബന്ധം ഉണ്ടായിരുന്നു.ആ കഥാപാത്രം ഷമ്മി തിലകനെ വെച്ച്‌ ചെയ്യണമെന്നായിരുന്നു ഡിമാൻ്റ് വച്ചത്. പക്ഷേ ഷമ്മി അന്ന് നല്ല നടനാണ് കോളേജ് റോള്‍ നന്നായി ചെയ്യാന്‍ പറ്റും. പക്ഷേ അദ്ദേഹത്തിന് ഒരു റൊമാന്റിക് മുഖമില്ലായിരുന്നു.. അങ്ങനെ പറഞ്ഞപ്പോൾ മുതൽ ഞങ്ങളുടെ അണിയറ പ്രവർത്തനങ്ങളിൽ വിള്ളല്‍ വരാൻ തുടങ്ങി.

 

തിലകന്‍ ചേട്ടന്‍ അന്ന് വാശി പിടിച്ച്‌ നിന്നെങ്കിലും ഞങ്ങളെല്ലാവരും അതിനെ മറികടന്ന് ബിജു മോനോനെ ആ കഥാപാത്രത്തിനായി കൊണ്ടുവന്നു . അത് ഞങ്ങളുടെ ഗ്രൂപ്പില്‍ വിള്ളല്‍ വരുത്തി. ബാക്കി എല്ലാവരും അതില്‍ നിന്നും മാറിപ്പോയി. ഞാനും ശശി പറവൂരും മാത്രമായി. അതുകൊണ്ട് തന്നെ ചെറിയ ബഡ്ജറ്റില്‍ ആ സിനിമ എടുക്കാമെന്ന് കരുതി. എന്നാല്‍ പിന്നീട് സിനിമയുടെ വിജയത്തിന് വേണ്ടി കുറച്ച്‌ പണം മുടക്കണമെന്ന് മനസിലാക്കി. അങ്ങനെ ഒരു 40 ബഡ്ജറ്റ് അധികം വന്നു. അങ്ങനെയാണ് ആ സിനിമ പിറവി എടുത്തത് എന്ന്.,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *