ഹോം എന്ന ചിത്രത്തിന്റെ മാജിക് എന്താണ് എന്നറിയാൻ ഞാൻ പലവട്ടം കണ്ടു നോക്കി എന്ന് സംവിധായകൻ സിദ്ദിഖ്..

ഹോം എന്ന ചിത്രത്തിന്റെ മാജിക് എന്താണ് എന്നറിയാൻ ഞാൻ പലവട്ടം കണ്ടു നോക്കി എന്ന് സംവിധായകൻ സിദ്ദിഖ്..

 

മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് സിദ്ദിഖ്. പ്രശസ്ത നടനും സം‌വിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.

മലയാള സിനിമ ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കർ സംവിധായകനായാണ് ഇദ്ദേഹത്തിന്റെ പേര് ഇപ്പോഴും അറിയപ്പെടുന്നത്. ഇതിൽ ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ് ഫാദർ, റാംജിറാവു സ്പീക്കിംഗ്, വിയറ്റ്നാം കോളനി എന്നിവയെല്ലാം വലിയ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ഫ്രണ്ട്സ്, ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും സിദ്ദിഖ് ഒരുക്കിയിരുന്നു.. ഇപ്പോഴത്തെ കാലത്തെ സിനിമയെക്കുറിച്ചും സിനിമ പ്രവർത്തകരെ കുറിച്ചും വാചാലൻ ആവുകയാണ് സിദ്ദിഖ് ഇപ്പോൾ.. ഇന്നത്തെ സിനിമ സംവിധായകരെ കുറിച്ച് ഓർക്കുമ്പോൾ വലിയ അഭിമാനമാണ്. ഒത്തിരി നല്ല രീതിയിൽ അവർ സിനിമ കൈകാര്യം ചെയ്യുന്നു. പലരുടെയും സിനിമകൾ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ട്. ആക്ഷൻ ഒക്കെ വളരെ ഗംഭീരമായി എടുക്കുന്ന സംവിധായകർ ഉണ്ട്.. ഈയടുത്ത് ഞാൻ പലവട്ടം കണ്ട ചിത്രമാണ് ഹോം..

ആദ്യം ഞാൻ അതിൽ ഇൻവോൾവ് ചെയ്ത് കണ്ടു. രണ്ടാമത് അതിൽ എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും ഞാനറിയാതെ അതിൽ ഇൻവോൾവ് ചെയ്തുപോയി. പിന്നെയാണ് ഞാൻ ഓരോ സീനും എടുത്തുവച്ച് നിരീക്ഷിച്ചത്. നായാട്ട് എന്ന സിനിമയും അങ്ങനെ തന്നെയാണ്. ആ സിനിമ കണ്ടുകഴിഞ്ഞു അതിൽ നിന്ന് പുറത്തു വരാൻ കഴിയാത്തതുപോലെ എനിക്ക് തോന്നി. അത്രയും രസകരമായാണ് ആ ചിത്രം ചെയ്തിരിക്കുന്നത്..

ഇപ്പോഴത്തെ ജനറേഷനിലെ ആക്ടർസ് എല്ലാം അവരുടേതായ സർക്കിളിൽ നിന്നുകൊണ്ട് ഒതുങ്ങി ചെയ്യുകയാണ് എന്ന് തോന്നിയിട്ടുണ്ട്. അത് അവരുടെ കരിയറിന് തന്നെ ദൂഷ്യം ചെയ്യും..

ഞാൻ ചെയ്ത മിക്ക സിനിമകളിലും തമാശ ഒരു ഭാഗമായിരിക്കും. സിനിമയിൽ നിന്നും പൂർണമായി തമാശ മാറ്റിവയ്ക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്. ഒപ്പം വേറൊരു ജോണറിൽ ഉള്ള കഥയാണ് അടുത്തതായി ചെയ്യാനായി ആലോചിക്കുന്നത്.. തമാശകൾ ഇല്ലാത്ത, തമാശകൾ കുറഞ്ഞ സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ അവക്ക് സ്വീകാര്യത കുറവായിരുന്നു. അതൊക്കെ പരിഗണിച്ചിട്ടാണ് അടുത്ത സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നത്..

Leave a Comment

Your email address will not be published.