നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നതെന്ന് സംവിധായകൻ വിനയൻ….

നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നതെന്ന് സംവിധായകൻ വിനയൻ….

 

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് വിനയൻ. മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്.ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾവിനയനായിരുന്നു. ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾ വിനയനായിരുന്നു.

പിന്നിട് വിവാദ വിലക്കിനു ശേഷം കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് വിനയൻ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ മലയാള സിനിമാ ലോകത്തേക്ക് വിനയൻ എന്ന മികച്ച സംവിധായകന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ മനുഷ്യാവകാശ സമരങ്ങൾക്കു തുടക്കമിട്ടു കൊണ്ട് നാരായണ ഗുരുവിനുപോലും പ്രചോദന മാതൃകയായ കേരള നവോത്ഥാന ജനനേതാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീര ജീവിതകഥയെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് .

സിജു വില്‍സണ്‍, അനൂപ് മേനോന്‍, കയാടു ലോഹര്‍, ഇന്ദ്രന്‍സ് കൊച്ചുവേല്‍, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം.ജയചന്ദ്രന്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നപ്പോള്‍ പശ്ചാത്തലസംഗീതം സന്തോഷ് നാരായണന്‍ നിര്‍വഹിക്കുന്നത്.

ഇപ്പോള്‍ ഈ ചിത്രത്തിനെതിരെ വന്ന വ്യാജ പോസ്റ്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വിനയന്‍. രണ്ടു ദിവസം മുന്‍പ് മുതല്‍ ഒരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച്‌ 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നത്. ഇങ്ങനൊരു ഫേസ് ബുക്ക് പ്രൊഡ്യൂസേഴ്സിനില്ല.. ഇങ്ങനെ മിഥ്യ പ്രാചരണങ്ങൾ നടത്തി വരുന്ന വ്യാജന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കണം എന്നാണ് വിനയഹോട് സംസാരിച്ച പ്രൊഡ്യൂസോഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ശ്രി രന്‍ജിത്ത് പറഞ്ഞത്. ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ..

അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാ ആ പേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം. എന്നും വിനയന്‍ പറയുന്നു.

Leave a Comment

Your email address will not be published.