ലാവെൻഡർ നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി..
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്രതാരമാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു.കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണി, ജഗദീഷ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.പിന്നെ മലയാള സിനിമയില്‍ ദിവ്യ ഉണ്ണിയുടെ കാലമായിരുന്നു.97 മുതല്‍ 2000 വരെ ഒരു വര്‍ഷം അഞ്ചും ആറും സിനിമകളുമായി തിരക്കിലായിരുന്നു ദിവ്യ ഉണ്ണി.മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി അന്നത്തെ മുന്‍നിര താരങ്ങളെല്ലാം ദിവ്യയുടെ നായകന്മാരായിരു ന്നു.1990 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ താരതമ്യേനെ കുറഞ്ഞിരുന്നു.അതിന് ശേഷമാണ് നടി തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് സിനിമകള്‍ തമിഴകത്ത് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ, ഫ്രണ്ട്‌സ്, ഉസ്താദ്, വര്‍ണ്ണപകിട്ട് എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. സബാഷ്, കണ്ണന്‍ വരുവാന്‍, വേദം എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. ഇതിനുപുറമെ അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു.ധാരാളം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ദിവ്യ ഉണ്ണി. മൂന്നാം വയസ്സ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ദിവ്യ, കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്.2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു.
സോഷ്യൽ മീഡിയകളിൽ എല്ലാം സജീവമായി താരം തന്നെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല. തന്റെ മലയാളം പ്രേക്ഷകർ ഇപ്പോഴും തന്റെ ആരാധകരാണ് എന്ന് ഉറപ്പിക്കുകയാണ് ഓരോ പോസ്റ്റിലൂടെയും ദിവ്യ ഉണ്ണി. കാരണം അത്രയേധികം ആരാധകരാണ് ഓരോ ഫോട്ടോയ്ക്കും താഴെ കമന്റ് ആയി എത്താറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ലാവന്‍ഡര്‍ നിറത്തിലെ ലെഹങ്കയില്‍ ആണ് ഇത്തവണ ദിവ്യ തിളങ്ങിയിരിക്കുന്നത്. സ്റ്റോണ്‍ വര്‍ക്കാണ് ലെഹങ്കയുടെ മറ്റൊരു പ്രത്യേകത. ജമേഷ് കോട്ടക്കല്‍ ആണ് ദിവ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.മിനിമല്‍ മേക്കപ്പും ആഭരണങ്ങളുമാണ് ലുക്കിനായി താരം തെരഞ്ഞെടുത്തിരിക്കുന്നത്. കണ്ണുകള്‍ക്കും ചുണ്ടിനുമാണ് മേക്കപ്പ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.