Latest NewsSocial Media Trend

‘ആദ്യമായി ചോറിന്റെ രുചി അറിയുന്നു’ മകള്‍ ഐശ്വര്യയുടെ ചോറൂണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ ദിവ്യാ ഉണ്ണി

മകള്‍ ഐശ്വര്യയുടെ ചോറൂണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി ദിവ്യാ ഉണ്ണി. ആദ്യമായി ചോറിന്റെ രുചി അറിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അരുണ്‍ കുമാറിനും ഒപ്പമുള്ള ഫോട്ടോയാണ് ദിവ്യാ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുനും മീനാക്ഷിയും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ ദിവ്യാ ഉണ്ണിക്ക് ജനുവരിയിലാണ് പെണ്‍കുഞ്ഞ് പിറന്നത്. ഒരു രാജകുമാരി കൂടി തനിക്ക് പിറന്നുവെന്നാണ് അന്ന് ദിവ്യാ ഉണ്ണി പറഞ്ഞത്.

 

View this post on Instagram

 

Aishwarya’s #chorunu #annaprasanaceremony #graininitiation. #ammayumkunjum #divyaaunni #mommydiaries

A post shared by Divyaa Unni (@divyaaunni) on

Tags
Show More

Related Articles

Back to top button
Close