എന്നെ സൂപ്പർസ്റ്റാർ എന്നൊന്നും വിളിക്കണ്ട… ഞാനൊരു സാധാരണ നടിയാണ്… മഞ്ജു വാരിയർ..

എന്നെ സൂപ്പർസ്റ്റാർ എന്നൊന്നും വിളിക്കണ്ട… ഞാനൊരു സാധാരണ നടിയാണ്… മഞ്ജു വാരിയർ..

 

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പിന്നീട് ദിലീപുമായി വേർപിരിയുകയും 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.

തുടർന്ന് എന്നും എപ്പോഴും,ജോ ആൻഡ്‌ ദി ബോയ്‌,കരിങ്കുന്നം സിക്സസ്,കെയർ ഓഫ് സൈറാബാനു,ഉദാഹരണം സുജാത, ഒടിയന്‍, അസുരന്‍,ലൂസിഫര്‍,മരക്കാര്‍- അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു…മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയാണ് ആയിഷ. ഗള്‍ഫ് നാട്ടിലേക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തുന്ന സ്ത്രീകളുടെ കഥ പറയുന്ന സിനിമയുടെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഇതുവരെ കാണാത്തൊരു മഞ്ജു വാര്യര്‍ സിനിമയായിരിക്കും ആയിഷ എന്നാണ് ആരാധകര്‍ കരുതുന്നത്.

സിനിമയുടെ റിലീസിന് മുന്നോടിയായി മഞ്ജു വാര്യരും ആയിഷയുടെ അണിയറ പ്രവര്‍ത്തകരും നടത്തിയ പത്രസമ്മേളനം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി നല്‍കുന്നുണ്ട്. ട്രോളുകള്‍ വിഷമമായോ? എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ട്രോളുകളൊന്നും പുത്തരിയല്ലല്ലോ? വിഷമം ഒന്നുമായില്ല എന്നായിരുന്നു. എന്നെ ആദ്യം ട്രോളിയത് ഞാന്‍ തന്നെയാണ്. വിഷമമൊന്നുമായില്ല. അതൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ട്രോളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുമുണ്ട് എനിക്കുമുണ്ട്. അതിനെ അതിന്റേതായ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു. പിന്നാലെ പ്രഭുദേവ ചിത്രത്തിലെ പാട്ടിന് നൃത്തമൊരുക്കിയതിനെക്കുറിച്ചും താരം പറഞ്ഞു…തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ച റിപ്പോര്‍ട്ടറോട്സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കല്ലേ എന്നാണ് മഞ്ജു പറയുന്തന്. ഞാന്‍ സാധാരണ നടിയാണ്. അങ്ങനെ വിളിച്ചാല്‍ മതിയെന്നും താരം പറഞ്ഞു. സാധാരണ എന്റെയടുത്ത് വരാറുള്ളത് അഭിനയ പ്രാധാന്യമുള്ളതും, ഈ പറയുന്നത് പോലെ ഫീമെയില്‍ ഓറിയന്റഡ് എന്ന വാക്ക് എന്നെ പ്രീതിപ്പെടുത്തും എന്ന ധാരണയോടെ എന്നോട് പറയാറുണ്ട് പലരും. സക്കരിയ നല്ല സിനിമ ചെയ്ത് തെളിയിച്ചാണ്. ആമിര്‍ നല്ല കഴിവുള്ളയാളാണ്. ഇവരോട് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് ഈ സിനിമയെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടെന്ന് മനസിലായിരുന്നുവെന്നും താരം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *