ഒറ്റിലെ ഇൻഡിമേറ്റ് രംഗങ്ങൾ കണ്ടു മാത്രം ആരും തിയേറ്ററിലേക്ക് വരരുതെന്ന് കുഞ്ചാക്കോ ബോബൻ.

ഒറ്റിലെ ഇൻഡിമേറ്റ് രംഗങ്ങൾ കണ്ടു മാത്രം ആരും തിയേറ്ററിലേക്ക് വരരുതെന്ന് കുഞ്ചാക്കോ ബോബൻ.

 

കുഞ്ചാക്കോ ബോബന്റെ അടുത്തിടെ തീയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്..കഴിഞ്ഞ കുറെ വർഷങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബൻ നേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ഇത്.. ഒരുകാലത്ത് കുഞ്ചക്കോ ബോബനു മലയാള സിനിമയിൽ ഉണ്ടായിരുന്ന പ്രൗഡി തിരിച്ചുപിടിക്കാൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി താരത്തിന് സാധിക്കാറുണ്ട്.. ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ആരാധികമാരല്ലാത്ത പെൺകുട്ടികൾ ഉണ്ടാകാറുണ്ടോ എന്ന് തന്നെ സംശയമാണ്. അത്രയധികം ആരാധകരാണ് കുഞ്ചാക്കോ ബോബൻ എന്ന സൂപ്പർ ഹീറോക്ക് ഉണ്ടായത്.. അനിയത്തിപ്രാവ്, നിറം ഒക്കെ നമ്മുടെ എന്നത്തെയും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ആയിരുന്നു..

പിന്നീട് ഒരു വലിയ ബ്രേക്ക് എടുത്തശേഷം സിനിമയിൽ സജീവമായെങ്കിലും താരത്തിന് വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ല. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ സമ്മാനിച്ചത് വളരെയധികം വ്യത്യസ്തമായ ചിത്രങ്ങൾ തന്നെയായിരുന്നു..

 

ഇപ്പോൾ അടുത്തതായി കുഞ്ചാക്കോ ബോബന്റെ റിലീസിന് എത്തുന്ന ചിത്രമാണ് ഒറ്റ്.. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകതയും ഒറ്റിനുണ്ട്. ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ വലിയ സ്വീകാര്യത തന്നെയാണ് നേടിയിട്ടുള്ളത്. അരവിന്ദ് സ്വാമി മലയാള സിനിമയിൽ 25 വർഷങ്ങൾക്ക് ശേഷം എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .

അതോടൊപ്പം ഒറ്റ് എന്ന സിനിമയിലെ ട്രെയിലറിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ ചൂടൻ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ.. ഇപ്പോൾ ഒറ്റിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒറ്റിലെ ഇൻഡിമേറ്റ് രംഗങ്ങൾ കണ്ടുകൊണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുന്നതെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്..

ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിന് ലഭിച്ച ഗംഭീര പ്രമോഷനെപ്പറ്റിയും താരം സംസാരിച്ചു. ചിത്രത്തിലെ ആ ഡാൻസ് വളരെയധികം സോഷ്യൽ മീഡിയയിൽ തരംഗമായി. ആൾക്കാരെ എങ്ങനെ തിയേറ്ററിലേക്ക് എത്തിക്കാം എന്ന് ഗൂഡമായി ആലോചിച്ചിരിക്കുമ്പോഴാണ് ആ പാട്ട് വളരെയധികം തരംഗം ആകുന്നത്. ഒത്തിരി സന്തോഷമായി. അതിനു പിന്നാലെയാണ് പോസ്റ്റർ വിവാദം ഉണ്ടാകുന്നത് അത് ഒരു കണക്കിന് സിനിമയ്ക്ക് ഗുണം ചെയ്തു എന്നു പറയാം..

 

പക്ഷേ ആ ഡാൻസും ആ പോസ്റ്ററും മാത്രമല്ല ആ സിനിമ അതിനപ്പുറം പലകാര്യങ്ങളും നമ്മൾക്ക് ആ സിനിമയിൽ പറയാനുണ്ട്. ആ പാട്ട് വൈറൽ ആയെങ്കിലും അതിനേക്കാൾ ഒക്കെ അപ്പുറത്ത് വലിയ വിഷയം കൈകാര്യം ചെയ്യുന്ന നല്ല ഹ്യൂമറുള്ള സിനിമയാണ് അത്.

Leave a Comment

Your email address will not be published.